ചതുരംഗം

പുരാതന ഇന്ത്യൻ സ്ട്രാറ്റജി ഗെയിം
a b c d e f g h
8 a8 black rook b8 black knight c8 black upside-down bishop d8 black king e8 black queen f8 black upside-down bishop g8 black knight h8 black rook 8
7 a7 black pawn b7 black pawn c7 black pawn d7 black pawn e7 black pawn f7 black pawn g7 black pawn h7 black pawn 7
6 6
5 5
4 4
3 3
2 a2 white pawn b2 white pawn c2 white pawn d2 white pawn e2 white pawn f2 white pawn g2 white pawn h2 white pawn 2
1 a1 white rook b1 white knight c1 white upside-down bishop d1 white queen e1 white king f1 white upside-down bishop g1 white knight h1 white rook 1
a b c d e f g h
ചതുരംഗത്തിന്റെ ആരംഭനില.[1] രാജാക്കന്മാർ നേർക്കുനേർ അല്ല സജ്ജീക്കരിക്കുന്നത്; വെളുത്ത രാജാവ് e1 ൽ നിന്നും കറുത്ത രാജാവ് d8 ൽ നിന്നുമാണ് കളി തുടങ്ങുന്നത്.

പുരാതനമായ ഒരു ഭാരതീയ കളിയും ചെസ്സ്, ഷോഗി, മാക്രുക്, ഷിയാങ്ചി, ജാങ്ജി എന്നീ കളികളുടെ പൂർവ്വികനുമാണ് ചതുരംഗം (സംസ്കൃതം: चतुरङ्ग; caturaṅga).

ആറാം നൂറ്റാണ്ടിൽ, ഭാരതത്തിലെ ഗുപ്ത സാമ്രാജ്യത്തിലാണ് ചതുരംഗം രൂപംകൊണ്ടതു്. ഏഴാം നൂറ്റാണ്ടിൽ സസാനിനിയൻ സാമ്രാജ്യത്തിൽ "ഷത്രഞ്ജ്" എന്ന പേരിൽ ഈ കളി പ്രീതിനേടി. ഈ ഷത്രഞ്ജാണു് പിൽകാലത്തു് യൂറോപ്പിൽ ചെസ്സായതു്.

ചതുരംഗത്തിന്റെ എല്ലാ നിയമങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കുള്ള അറിവ് പരിമിതമാണ്. എന്നാൽ ഷത്രഞ്ജിന്റെ നിയമങ്ങൾ തന്നെയായിരുന്നു ചതുരംഗത്തിന്റേതെന്നൂഹിക്കുന്നു. പ്രത്യേകിച്ചും ആനയുടെ മുൻഗാമിയായ ഗജത്തിന്റെ നീക്കങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്.


ചരിത്രം തിരുത്തുക

 
കൃഷ്ണനും രാധയും 8x8 രീതിയിലുള്ള അഷ്ടപദയിൽ ചതുരംഗം കളിക്കുന്നു.

"ചതുരംഗം" എന്ന സംസ്കൃത പദം ബഹുവ്രീഹി സമാസമാണു്. ഇതിന്റെ ഭാഗങ്ങൾ നാലു് എന്നർത്ഥം വരുന്ന "ചതുർ" എന്നവാക്കും "ഭാഗം" എന്നർത്ഥം വരുന്ന അംഗം എന്നവാക്കുമാണു്. ഈ വാക്ക് ഇതിഹാസങ്ങളിൽ "സേന" എന്ന അർത്ഥത്തെയും സൂചിപ്പിക്കുന്നു. ഈ പേരു് മഹാഭാരതത്തിൽ പറയപ്പെടുന്ന ഒരു സേനാനിരയിൽ നിന്നാണു് ഉദ്ഭവിക്കുന്നതു്; ഈ നിരയിൽ നാലുഭാഗങ്ങൾ ഗജം, രഥം, അശ്വം, കാലാൾ എന്നിവയാണു്. അക്ഷൗഹിണി എന്ന പ്രാചീനമായ യുദ്ധവിന്യാസത്തെ അനുസ്മരിക്കുന്ന തരത്തിലാണ് ചതുരംഗത്തിന്റെ സജ്ജീക്കരണം.

  a b c d e f g h  
8                 8
7                 7
6                 6
5                 5
4                 4
3                 3
2                 2
1                 1
  a b c d e f g h  
ചതുരംഗം കളിക്കാനുപയോഗിക്കുന്ന, ചെക്കർ രീതിയിലല്ലാത്ത 8x8 രീതിയിലുള്ള, ചില അടയാളങ്ങളോടു കൂടിയ ബോർഡാണ് അഷ്ടപദ.

അഷ്ടപദ എന്ന് വിളിക്കുന്ന, 8x8 രീതിയിലുള്ള ചെക്കർ രീതിയിലല്ലാത്ത ബോർഡിലാണ് ചതുരംഗം കളിക്കുന്നത്. കളത്തിൽ ചില പ്രത്യേക അടയാളങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ ഉദ്ദേശ്യം ഇന്ന് വ്യക്തമല്ല. ഈ അടയാളങ്ങൾക്ക് ചതുരംഗവുമായി ബന്ധമില്ലെങ്കിലും സാമ്പ്രദായികമായി മാത്രം വരച്ചു പോരുന്നു. ചെസ്സ് ചരിത്രകാരനായ ഹരോൾഡ് മുറെയുടെ നിഗമനപ്രകാരം അഷ്ടപട ചില പ്രത്യേകതരം ഡൈസ് കളികൾക്ക് ഉപയോഗിച്ചിരുന്നതായി അനുമാനിക്കാം. ഉദാഹരണമായി ചൗക ബര (ഇംഗ്ലീഷ്: Chowka bhara; കേരളത്തിലെ കവടികളിയ്ക്ക് സദൃശ്യം) എന്ന കളിയിൽ സമാനമായ അടയാളങ്ങൾ ഉപയോഗത്തിലുള്ളതായി കാണുന്നു.

കളി നിയമങ്ങൾ തിരുത്തുക

ആരംഭനില കാണിച്ചിരിക്കുന്നു. വെളുപ്പ് ആദ്യം കളിക്കുന്നു. ആധുനിക ചെസ്സിലേതു പോലെ, ഏതിരാളിയുടെ രാജാവിനെ ചെക്ക്മേറ്റ് ആക്കുക എന്നതു തന്നെയാണ് ചതുരംഗത്തിലെയും ലക്ഷ്യം.

കരുക്കളും അവയുടെ നീക്കങ്ങളും തിരുത്തുക

ചതുരംഗ കരുക്കൾ
   രാജൻ (രാജാവ്)
   മന്ത്രി അഥവാ സേനാപതി (ഫെർസ് എന്ന കരുവിന്റെ പൂർവ്വികൻ; ചെസ്സിലെ മന്ത്രിയുടെ ആദ്യരൂപം)
   രഥം (തേര്)
   ഗജം (ആന; ഇപ്പോൾ ഫിൽ എന്ന് വിളിക്കുന്ന കരു; ചെസ്സിലെ ആനയുടെ ആദ്യരൂപം)
   അശ്വം (കുതിര)
   പടയാളി അഥവാ ഭടൻ (കാലാൾ)
  • രാജൻ (രാജാവ്) : ചെസ്സിലെ രാജാവിലെ പോലെ ഒരു കള്ളി ഏതു ദിശയിലേയ്ക്കും (കുത്തനെ, തീരശ്ചീനം, കോണോടുകോൺ) നീക്കാൻ സാധിക്കും. പക്ഷേ, ചെസ്സിലേതിനു സമാനമായ കാസ്‌ലിങ്ങ് നീക്കം ചതുരംഗത്തിലില്ല.
  • മന്ത്രി (സേനാപതി) : ഒരു കള്ളി ഏതു ദിശയിലേയ്ക്കും കോണോടുകോണായി നീക്കാൻ സാധിക്കുന്നു. ഷത്രഞ്ജിലെ ഫെർസ് കരുവിന് തുല്യമാണ് ഈ കരു.
  • രഥം (തേര്) : ചെസ്സിലെ തേരിനെ പോലെ നീങ്ങുന്നു.
  • ഗജം (ആന) : മൂന്നു തരത്തിലുള്ള വ്യത്യസ്ത നീക്കങ്ങൾ ചരിത്രപഠനങ്ങളിൽ പ്രതിപാദിച്ചു കാണുന്നു.
    1. ഷത്രഞ്ജിലെ ആൽഫിൽ കരുവിനെ പോലെ, രണ്ടു കള്ളി കോണോടുകോണായി ആദ്യ കള്ളിയെ മറികടന്നു കൊണ്ട് നീങ്ങുന്നു. (2,2) എന്ന രീതിയിൽ നീങ്ങാൻ കഴിയുന്ന ഇതൊരു കാല്പനിക ചെസ്സ് കരുവാണ്.
      • ഇതേ നീക്കം തന്നെ, നാലു പേർക്ക് കളിക്കാവുന്ന ചതുരംഗരൂപമായ ചതുരാജിയിലെ ബോട്ട് എന്ന കരുവിനുമുണ്ട്.[2]
      • തടസ്സങ്ങൾക്കു മുകളിലൂടെയുള്ള ചാട്ടമൊഴിവാക്കിയുള്ള ഇതേ നീക്കം ഷിയാങ്ചിയിലെ ആനയ്ക്കുമുണ്ട്.
    2. ഒരു കള്ളി മുന്നോട്ടോ ഒരു കള്ളി കോണോടുകോണായി ഏതു ദിശയിലേയ്ക്കുമുള്ള നീക്കം.
      • മാക്റൂകിലെ (തായ് ചെസ്സ്) ഖോൻ (പ്രഭു) എന്ന കരുവിനും സിറ്റുയിനിലെ (ബർമ്മീസ് ചെസ്സ്) സിൻ (ആന) എന്ന കരുവിനും ഷോഗിയിലെ സിൽവർ ജനറലിനും ഇതേ നീക്കം കാണാം.
      • എ.ഡി. 1030-ൽ ചരിത്രപണ്ഡിതനായ അൽ-ബറൂണി ഇൻഡ്യ എന്ന തന്റെ ഗ്രന്ഥത്തിൽ ഈ നീക്കത്തെക്കുറിച്ച് പ്രതിപാദിപ്പിക്കുന്നുണ്ട്.
    3. രണ്ടു കള്ളി കുത്തനെയോ, തിരശ്ചീനമായോ ആദ്യ കള്ളിയെ മറികടന്നു കൊണ്ട് നീങ്ങുന്നു.
      • ചില ചെസ്സ് വകഭേദങ്ങളിൽ ഇത്തരം നീക്കത്തോടു കൂടിയ കരുക്കളെ കാണാം. ചില പേർഷ്യൻ വകഭേദങ്ങളിൽ ഇത് ദബാബ എന്നാണ് അറിയപ്പെടുന്നത്.[3] ഈ നീക്കത്തെ കുറിച്ച് അറബിക് ചെസ്സ് മാസ്റ്ററായ അൽ-അഡ്ലി[4] എ.ഡി. 840-ൽ അദ്ദേഹത്തിന്റെ ചെസ്സിനെക്കുറിച്ചുള്ള പഠനത്തിൽ (ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു) പ്രതിപാദിക്കുന്നുണ്ട്. (അറബി വാക്കായ ദബാബ മുൻകാലങ്ങളിൽ അർത്ഥമാക്കിയിരുന്നത് കോട്ടകൾ തകർക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന കവചത്തോടു കൂടിയ ആയുധപുരകളെയായിരുന്നു. ഇന്നിത് യുദ്ധടാങ്ക് എന്ന് അറിയപ്പെടുന്നു.)
      • എന്നാൽ, രഥത്തിന്റെ ആദ്യകാല നീക്കമായാണ് ജർമ്മൻ ചരിത്രക്കാരനായ ജോഹന്നെസ് കോറ്റ്സ് (1843–1918) ഇതിനെ വ്യാഖ്യാനിക്കുന്നത്.
  • അശ്വം (കുതിര) : ചെസ്സിലെ കുതിരയെ പോലെ നീങ്ങുന്നു.
  • പടയാളി അഥവാ ഭടൻ (കാലാൾ അഥവാ കുട്ടി) ; സൈനികൻ എന്നും അറിയപെടുന്നു: നീക്കവും വെട്ടിയെടുക്കലും ചെസ്സിലെ കാലാളിനെ പോലെ തന്നെയാണ്. പക്ഷേ, ചെസ്സിലെ പോലെ ആദ്യ നീക്കത്തിലെ രണ്ടുകള്ളി നീക്കം ചതുരംഗത്തിലെ കാലാളിനില്ല.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "The History Of Chess". ChessZone. Archived from the original on 2011-07-16. Retrieved 29 March 2011.
  2. W. Borsodi, etc. (1898). American Chess Magazine. Original from Harvard University. p. 262.{{cite book}}: CS1 maint: location missing publisher (link)
  3. Dabbābah
  4. "Al-Adli". Archived from the original on 2009-10-28. Retrieved 2009-10-28.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

ചതുരംഗം കളിക്കാൻ

"https://ml.wikipedia.org/w/index.php?title=ചതുരംഗം&oldid=4073696" എന്ന താളിൽനിന്ന് ശേഖരിച്ചത്