ഗ്രേറ്റർ ലിയഖ്‌വി നദി

ജോർജിയയിലെ ഒരു നദി

മധ്യ ജോർജിയയിലെ ഒരു നദിയാണ് ഗ്രേറ്റർ ലിയഖ്‌വി നദി (ജോർജിയൻ: ლიახვი, ഒസ്സീഷ്യൻ: Стыр Леуахи, സ്റ്റൈർ ലെവാക്കി).[2] ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ തെക്കൻ ചരിവുകളിൽ തെക്ക് ഒസ്സെഷ്യയിലെ സ്വതന്ത്ര പ്രദേശത്ത് ഉയർന്ന് കുറ നദിയിലേക്ക് ഒഴുകുന്നു. ഗ്രേറ്റ് ലിയഖ്‌വിയുടെ തീരത്താണ് സിൻ‌വാലി, ഗോറി നഗരങ്ങൾ സ്ഥിതി ചെയ്യുന്നത് [3]. കോക്കസസ് പർവതനിരകളുടെ ഉരുകുന്ന ഹിമവും ഒഴുകിനടക്കുന്ന മഞ്ഞുകട്ടികളും ഭൂഗർഭ ജലസ്രോതസ്സുകളുമാണ് ഈ നദിയുടെ പ്രധാന സ്രോതസ്സ്. വസന്തകാലത്തും വേനൽക്കാലത്തും ലിയാഖ്‌വി ഏറ്റവും ഉയർന്ന ജലനിരപ്പിൽ എത്തുന്നു. ജലത്തിൻറെ ഏറ്റവും കുറഞ്ഞ അളവ് ശൈത്യകാലത്ത് ആണ് രേഖപ്പെടുത്തുന്നത്. നദിയുടെ ചില ഭാഗങ്ങൾ തണുത്ത് മരവിപ്പിക്കുമ്പോൾ ആണിത്.

Greater Liakhvi River
Greater Liakhvi in Gori
നദിയുടെ പേര്ლიახვი
CountryGeorgia (South Ossetia)[1]
Physical characteristics
നീളം115 km (71 mi)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി4,296 km2 (1,659 sq mi)

പ്രത്യേകതകൾ തിരുത്തുക

​ഗ്രേറ്റർ ലിയഖ്വി നദിയുടെ നീളം 98 കിലോമീറ്ററും നദീതടപ്രദേശത്തിൻറെ വിസ്തീർണ്ണം 2,440 ചതുരശ്ര കിലോമീറ്ററുമാണ്. നദിയുടെ ശരാശരി വേഗത കിലോമീറ്ററിൽ 17.9 മീറ്ററാണ്.[4] നദിയുടെ കാണാവുന്നത്ര ഏറ്റവും ഉയർന്ന ദൂരത്തെ ഇമാനിബോൺ എന്ന് ആണ് വിളിക്കുന്നത്. നദിയുടെ ഒഴുക്ക് വേഗത്തിലാണ്. ട്രാൻസ്‌കാക്കേഷ്യൻ ഹൈവേ ഗ്രേറ്റ് ലിയഖ്വി നദി മുറിച്ചുകടക്കുന്നു.

പോഷക നദി തിരുത്തുക

ഗ്രേറ്റർ ലിയഖ്‌വി നദിയുടെ പോഷക നദിയാണ് ലിറ്റിൽ ലിയഖ്‌വി നദി.

അവലംബം തിരുത്തുക

  1. South Ossetia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider South Ossetia de jure a part of Georgia's territory.
  2. https://latitude.to/articles-by-country/ge/georgia/207420/greater-liakhvi-river
  3. https://www.britannica.com/place/Tskhinvali
  4.  Ресурсы поверхностных вод СССР. Т. 9. Закавказье и Дагестан. Вып. 1. Западное Закавказье/ Под ред. В. Ш. Цомая. — Л.: Гидрометеоиздат, 1974. — С. 353-355. — 578 с.
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റർ_ലിയഖ്‌വി_നദി&oldid=3243788" എന്ന താളിൽനിന്ന് ശേഖരിച്ചത്