ശമുവേലിന്റെ പുസ്തകത്തിൽ  ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദ് പരാജയപ്പെടുത്തിയ ഭീമാകാരനായ ഒരു ഫെലിസ്ത്യൻ യോദ്ധാവാണ് ഗോലിയാത്ത്. (Goliath (/ɡəˈlaɪəθ/) (Hebrew: גָּלְיָת, Modern Golyat, Tiberian Golyāṯ; Arabic: جالوت, Ǧālūt (Qur'anic term), جليات Ǧulyāt (Christian term)) or Goliath of Gath)(ശമുവേൽ ഒന്നാം പുസ്തകം 17ാം അധ്യായം).

Osmar Schindler ന്റെ ദാവീദ് ഗോലിയാത്ത് എന്ന ചുമർ ചിത്രം (c. 1888)

ഗോലിയാത്ത് എന്ന ഭീമാകാരനെ വധിക്കുക വഴി ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവീദിന്റെ അസ്തിത്വം തുറന്നു കാണിക്കുക എന്നതായിരുന്നു ഈ കഥയുടെ യഥാർത്ഥ ലക്ഷ്യം. [1] ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും മറിച്ച് ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് യഹൂദ പോസ്റ്റ്-ക്ലാസിക്കൽ സാഹിത്യത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

സാത്താനുമേൽ യേശുനേടിയ വിജയത്തിനു മുമ്പ് അതിനു സമാനമായി നടന്ന തിന്മക്കുമേൽ നേടിയ നന്മയുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവിശ്വാസികൾ കണക്കാക്കുന്നത്. [2]

ശക്തനും വിജയസാധ്യത കൂടിയതുമായ എതിരാളിക്ക് ദുർബലനും വിജയസാധ്യത കുറഞ്ഞതുമായ എതിരാളി മുഖാമുഖം വരുന്ന സാഹചര്യത്തെ വരച്ചുകാട്ടാൻ "ദാവീദും ഗോലിയാത്തും" എന്ന പദപ്രയോഗം സാധാരണയായി ഉപയോഗിക്കാറുണ്ട്.[3]

ബൈബിളിലെ പരാമർശം തിരുത്തുക

 
ഗോലിയാത്തിന്റെ അറുത്തെടുത്ത തല ഉയർത്തിപ്പിടിച്ച ദാവീദ് ഗുസ്താവ് ദൊറെയുടെ ചിത്രം (1866).

ശമുവേൽ ഒന്നാം പുസ്തകം 17ാം അധ്യായത്തിൽ ഗോലിയാത്തിനെ കുറിച്ചുള്ള ആഖ്യാനം തിരുത്തുക

ദാവീദിന്റേയും ഗോലിയാത്തിന്റേയും യുദ്ധം ശമുവേലിന്റെ ഒന്നാം പുസ്തകം 17ാം അധ്യായത്തിലാണ് പ്രതിപാധിക്കുന്നത്.[4]

ശൗൽ രാജാവും ഇസ്രായേൽ ജനതയും ഇലാഹ് താഴ്വരയിൽ വെച്ചായിരുന്നു ഫെലിസ്ത്യനുകളുമായി നേരിട്ടുപോന്നത്. ഫെലിസ്ത്യനുകളുടെ നേതാവായ ഗോലിയാത്ത് പ്രതിദിനം 2 തവണ 40 ദിവസം ഇസ്രായേൽ ജനതയെ ദ്വന്ദ്വയുദ്ധത്തിനായി വെല്ലുവിളിച്ചു. എന്നാൽ ആ വെല്ലുവിളി നേരിടാൻ ശൗൽ രാജാവും ഇസ്രായേൽ ജനതയും ഭയന്നു. അങ്ങനെയിരിക്കെ തന്റെ സഹോദന്മാർക്ക് ഭക്ഷണവുമായി പോയ ദാവീദ്, ഗോലിയാത്ത് ദൈവത്തിന്റെ പടയാളികളെ വെല്ലുവിളിക്കുന്നതും, ഗോലിയാത്തിനെ പരാജയപ്പെടുത്തുന്നവർക്കു ശൗൽ രാജാവ് പ്രഖ്യാപിച്ച സമ്മാനമുണ്ടെന്നതും കേൾക്കാനിടവന്നു. അങ്ങനെ ദാവീദ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി. രാജാവ് ഈ തീരുമാനം മനസ്സില്ലാമനസ്സോടെ അംഗീകരിക്കുകയും തന്റെ പടച്ചട്ട ദാവീദിന് നൽകാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ദാവീദ് അത് നിരസിക്കുകയും, ശൗലിന്റെ ഊന്നുവടിയും കവണയും (Hebrew: קָלַ֗ע‎ qāla‘) അരുവിയിൽ നിന്നെടുത്ത അഞ്ച് ഉരുളൻ കല്ലുകളും മാത്രം കയ്യിൽ കരുതുകയും ഗോലിയാത്തിനെ നേരിടാൻ തയ്യാറാവുകയും ചെയ്തു. ഗോലിയാത്ത് തന്റെ പടച്ചട്ടടും കുന്തവും ഉപയോഗിച്ചും ദാവീദ് തന്റെ ഊന്നുവടിയും കവണയും ഉപയോഗിച്ചും ശക്തമായി ഏറ്റുമുട്ടി. ഫെലിസ്ത്യനികൾ ദാവീദിനെ തങ്ങളുടെ ദൈവത്തിന്റ നാമത്തിൽ ശപിച്ചു, എന്നാൽ ദാവീദ് ഇന്ന് ഇസ്രായേൽ ദൈവം തനിക്കായ് നീക്കിവെച്ച ദിനമാണെന്നും ഗോലിയാത്തിനെ വധിച്ച് ആകാശത്തിലെ പറവകൾക്കും ഭൂമിയിയെ കീടങ്ങൾക്കും ഇട്ടുകൊടുക്കുമെന്നും പ്രതിവചിച്ചു. [5]

ദാവീദ് തന്റെ കവണയിൽ കല്ലുചേർത്ത് ഗോലിയാത്തിന്റെ നെറ്റിയുടെ മദ്ധ്യത്തിലേക്ക് എറിയുകയും, ഗോലിയാത്ത് തലേംകുത്തി നിലം പതിച്ചു. തൽക്ഷണം ദാവീദ് ഗോലിയാത്തിന്റെ തലയറുത്തെടുത്തു. ഇത് കണ്ട് ഫെലിസ്ത്യനുകൾ ഭയന്നോടുകയും ഇസ്രായേൽ ജനതയിൽ അഭയം പ്രാപിക്കുകയും ചെയ്തു. വെട്ടിയെടുത്ത ഗോലിയാത്തിന്റെ ശിരസ്സുമായി ദാവീദ് ജറുസലേമിലേക്കു തിരിച്ചു. അവിടെ വെച്ച് ശൗൽ രാജാവ് ദാവീദിനോടു അവൻ ആരുടെ മകനാണെന്നു ചോദിച്ചു. ദാവീദ് പറഞ്ഞു "ഞാൻ അങ്ങയുടെ  ഭൃത്യനായ ബെത്‌ലഹേമിലെ ജസ്സിയുടെ മകനാണ്"

അവലംബം തിരുത്തുക

  1. Hays, J. Daniel (December 2005). "Reconsidering the Height of Goliath" (Portable Document File). Journal of the Evangelical Theological Society. 48 (4): 701–14.
  2. Frontain, Raymond-Jean; Jan Wojcik, eds. (1980). The David Myth in Western Literature. Purdue University Press. p. 57. Retrieved 2014-04-28.
  3. "David and Goliath". Oxford Advanced American Dictionary. Retrieved 11 February 2015.
  4. 1sam 17.
  5. Many English translations give "The Lord" at this point for the Hebrew YHWH, which is not normally written in full as Yahweh or Jehovah.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോലിയാത്ത്&oldid=2351837" എന്ന താളിൽനിന്ന് ശേഖരിച്ചത്