ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ (Google Doodle) എന്ന പേരിൽ അറിയപ്പെടുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്റെ നിർമ്മാതാക്കൾ.1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. 2000-ൽ ബാസ്റ്റിൽ ഡേയുടെ ഡൂഡിൽ നിർമ്മിക്കാൻ Dennis Hwang എന്ന ഡിസൈനറെ ചുമതലപ്പെടുത്തി. അതിനുശേഷം ഗൂഗിൾ തന്നെ Doodlers എന്ന പേരിൽ ഗൂഗിളിന്റെ കീഴിൽ ഒരു വിഭാഗത്തെ സജ്ജമാക്കി. നിലവിൽ കാണുന്ന ഡൂഡിലുകൾ അവരാണ് നിർമ്മിക്കുന്നത്.

പ്രമാണം:Spring Doodle.png
മാൾട്ട എന്ന രാജ്യത്തെ ഒരു വസന്തകാലത്ത് ഗൂഗിൾ അവതരിപ്പിച്ച ഡൂഡിൽ.
ചിത്രത്തിലെ‍ പൂക്കൾ Google എന്ന വാക്കിലെ അക്ഷരങ്ങളാണ്.

ആദ്യകാല ഡൂഡിലുകൾ ചലിക്കുകയോ, ഹൈപ്പർലിങ്ക് ചെയ്യപ്പെടുകയോ ചെയ്തിരുന്നില്ല. 2010-ൽ ന്യൂട്ടന്റെ സ്മരണാർത്ഥം ഇറങ്ങിയ ഡൂഡിലാണ് ആദ്യ അനിമേഷൻ ഡൂഡിൽ.ഹൈപ്പർലിങ്കുകൾ പൊതുവെ ഡൂഡിലുമായി ബന്ധമുളള പേജുകളിലേക്കാണ് തിരിച്ച് വിടപ്പെടുന്നത് .2014 ലെ കണക്ക് പ്രകാരം ഗൂഗിൾ 2000-ൽ പരം ഡൂഡിലുകൾ പ്രസിദ്ധീകരിച്ചിടുണ്ട്.

വിവിധരാജ്യങ്ങൾക്ക് അനുസൃതമായി അതത് രാജ്യങ്ങളിലെ ഗൂഗിൾ ഡൂഡിൽ വ്യത്യസ്തരീതിയിൽ കാണപ്പെടാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ഡൂഡിൽ&oldid=3318791" എന്ന താളിൽനിന്ന് ശേഖരിച്ചത്