അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ് ഗില കൗണ്ടി. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 53,597 ആയിരുന്നു.[1] കൗണ്ടി സീറ്റ് സ്ഥിതിചെയ്യുന്നത് ഗ്ലോബ് പട്ടണത്തിലാണ്.[2] ഗില കൗണ്ടി, പേസൺ, AZ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ടിരിക്കുന്നു. ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ, സാൻ കാർലോസ് ഇന്ത്യൻ റിസർവേഷൻ എന്നിവയുടെ ഭാഗങ്ങൾ ഗില കൗണ്ടിയിൽ ഉൾപ്പെടുന്നു.

Gila County, Arizona
Gila County Courthouse in Globe
Seal of Gila County, Arizona
Seal
Map of Arizona highlighting Gila County
Location in the U.S. state of Arizona
Map of the United States highlighting Arizona
Arizona's location in the U.S.
സ്ഥാപിതംFebruary 8, 1881
സീറ്റ്Globe
വലിയ townPayson
വിസ്തീർണ്ണം
 • ആകെ.4,795 sq mi (12,419 km2)
 • ഭൂതലം4,758 sq mi (12,323 km2)
 • ജലം38 sq mi (98 km2), 0.8%
ജനസംഖ്യ (est.)
 • (2017)53,501
 • ജനസാന്ദ്രത11/sq mi (4/km²)
Congressional districts1st, 4th
സമയമേഖലMountain: UTC-7
Websitewww.gilacountyaz.gov

ചരിത്രം തിരുത്തുക

1881 ഫെബ്രുവരി എട്ടാം തീയതി മാരിക്കോപ്പ കൗണ്ടി, പിനാൽ കൗണ്ടി എന്നിവയുടെ ഭാഗങ്ങളിൽ നിന്നായിരുന്നു ഈ കൗണ്ടിരൂപീകൃതമായത്.[3] 1889 ൽ കൌണ്ടിയുടെ അതിർത്തി പൊതുജന ഹർജി പ്രകാരം സാൻ കാർലോസ് നദിയുടെ കിഴക്കുവരെയായി നീട്ടി. യഥാര്ത്ഥ കൗണ്ടി സീറ്റ്, മൈനിംഗ് സമൂഹം അധിവസിക്കുന്ന ഗ്ലോബ് സിറ്റിയിലായിരുന്നെങ്കിലും പിന്നീട് അരിസോണയിലെ ഗ്ലോബ് നഗരത്തിലേയ്ക്കു മാറ്റി. പൊതുപ്രചാരത്തിലുള്ള സിദ്ധാന്ത പ്രകാരം ഗില എന്ന പദം യുമ പദമായ Hah-quah-sa-eel എന്നതിന്റെ സ്പാനീഷ് ചുരുക്കമാണെന്നാണ്. ഇതിനർത്ഥം ഉപ്പുരസമുള്ള ഒഴുകുന്ന ജലം എന്നാണ്.[4]

അവലംബം തിരുത്തുക

  1. "State & County QuickFacts". United States Census Bureau. Archived from the original on July 10, 2011. Retrieved May 18, 2014.
  2. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-12. Retrieved 2018-08-11.
  4. "Gila National Forest (archived)". United States Forest Service. 2003-12-04. Archived from the original on January 11, 2006. Retrieved 2007-10-16.
"https://ml.wikipedia.org/w/index.php?title=ഗില_കൗണ്ടി&oldid=3630535" എന്ന താളിൽനിന്ന് ശേഖരിച്ചത്