ഖുജാന്ത് താജിക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരവും താജികിസ്ഥാന്റെ ഇപ്പോൾ സുഖ്ദ് എന്നറിയപ്പെടുന്ന ഏറ്റവും വടക്കുള്ള പ്രവിശ്യയുടെ തലസ്ഥാനവുമാണ്. ഈ നഗരം 1936 മുതൽ 1991 വരെയുള്ള കാലത്ത് ലെനിനാബാദ് എന്നറിയപ്പെട്ടിരുന്നു (1936 - 1991). മധ്യേഷ്യയിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നായ ഖുജാന്തിന് ഏകദേശം 2,500 വർഷത്തെ പഴക്കമുണ്ട്. സിർ ദാര്യ നദീമുഖതത്ത്, ഫിർഗാന താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം പുരാതന സിൽക്ക് പാതയിലെ ഒരു പ്രമുഖ നഗരമായിരുന്നു ഇത്. ഇവിടുത്തെ അധിവാസികൾ പ്രധാനമായും താജിക്ക് ഗോത്ര വംശജരാണ്. ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ അതിർത്തികൾക്കു തൊട്ടടുത്തായി ഈ നഗരം സ്ഥിതി ചെയ്യുന്നു.

ഖുജാന്ത്

Хуҷанд (in Tajik)
View on the right side of the Syr River
View on the right side of the Syr River
പതാക ഖുജാന്ത്
Flag
Official seal of ഖുജാന്ത്
Seal
ഖുജാന്ത് is located in Tajikistan
ഖുജാന്ത്
ഖുജാന്ത്
Location in Tajikistan
Coordinates: 40°17′00″N 69°37′00″E / 40.28333°N 69.61667°E / 40.28333; 69.61667
Country Tajikistan
ProvinceSughd
വിസ്തീർണ്ണം
 • City40 ച.കി.മീ.(20 ച മൈ)
 • മെട്രോ
2 651.7 ച.കി.മീ.(1 023.8 ച മൈ)
ഉയരം
300 മീ(1,000 അടി)
ജനസംഖ്യ
 • City172,700
 • ജനസാന്ദ്രത4,242.5/ച.കി.മീ.(10,988/ച മൈ)
 • മെട്രോപ്രദേശം
724 200
സമയമേഖലUTC+5
ഏരിയ കോഡ്00 992 3422
വെബ്സൈറ്റ്www.khujand.tj

തന്റെ മരണത്തിനു തൊട്ടുമുൻപ് മസ്സാഗേറ്റിയിലെ ശാകഗോത്രത്തിനെതിരായി നടന്ന അവസാന യുദ്ധയാത്രാ സമയത്ത് മഹാനായ സൈറസ് രാജാവ് നഗരം സ്ഥാപിച്ച സൈറോപോളിസ് എന്ന പുരാതന നഗരത്തിന്റെ സൈറ്റാണ് ഖുജാന്ത്. 329 ബി.സി.യിൽ അലക്സാണ്ടർ ദ ഗ്രേറ്റ് പിന്നീട് കൂടുതൽ ഗ്രീക്ക് കുടിയേറ്റ കേന്ദ്രങ്ങൾ സൈറോപോളിസിനു സമീപത്തു നിർമ്മിക്കുകയും അതിനെ അലക്സാണ്ട്രിയ എച്ചച്ചേറ്റ് (ഗ്രീക്ക്: Ἀλεξάνδρεια Ἐσχάτη) അഥവാ "അലക്സാണ്ട്രിയ ദി ഫർതസ്റ്റ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.[1] സിർ ദാരിയ നദിയുടെ വടക്കുഭാഗത്തു വസിച്ചിരുന്ന നാടോടികളായ സിതിയൻ ഗോത്രവർഗ്ഗക്കാരിൽ നിന്നു ഗ്രീക്ക് കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുന്ന ഒരു കൊട്ടയായിട്ടാണ് നഗരം നിർമ്മിക്കപ്പെട്ടത്. റോമൻ എഴുത്തുകാരനായിരുന്ന കൂർത്തിയസിൻറെ അഭിപ്രായത്തിൽ അലക്സാണ്ടർ അൾട്ടിമ "അലക്സാണ്ട്രിയ ദി ഫർതസ്റ്റ്" അതിലെ ഹെല്ലെനിസ്റ്റിക് സംസ്കാരം ബി.സി. 30 കാലഘട്ടത്തിൽവരെ നിലനിർത്തിയിരുന്നുവെന്നാണ്.

വടക്കൻ സിൽക്ക് പാതയിലെ ഒരു പ്രധാന ഇടത്താവളമായിരുന്നു ഈ നഗരം. ഒരു സാംസ്കാരിക കേന്ദ്രമായി മാറിയ ഈ നഗരത്തിൽ നിരവധി പ്രശസ്ത കവികളും ശാസ്ത്രജ്ഞന്മാരും വന്നുചേർന്നിരുന്നു. എട്ടാം നൂറ്റാണ്ടിൽ കുത്തൈബ ഇബ്ൻ മുസ്ലീമിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് സൈന്യം ഖുജാന്ത് കീഴടക്കുകയും ഉമയ്യദിലേയ്ക്കും പിന്നീട് അബ്ബാസിദ് ഖലീഫേറ്റിലേയ്ക്കു ഇതിനെ ഉൾപ്പെടുത്തുകയുമുണ്ടായി. എന്നാൽ ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇത് തുർക്കി ഭരണാധികാരികളുടെ പ്രാദേശിക ഭരണകൂടം തിരിച്ചുപിടിക്കുകയും പിന്നീട് ഒരു ചെറിയൊരു കാലയളവിൽ സമാനിദ് സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. 999-ൽ കാരാ-ഖാനിദ് ഖാനേറ്റിന്റെ ഭരണത്തിൻ കീഴിലാകുകയും കാരാ ഖാനേറ്റിന്റെ വിഭജനത്തോടെ 1042 ൽ ഇതു പ്രാധമികമായി കിഴക്കൻ കാരാ ഖനിദിന്റെ ഭാഗവും പിന്നീട് പടിഞ്ഞാറൻ ഖാനിദിലേയ്ക്കു ചേർക്കപ്പെടുകയും ചെയ്തു. 1137 ൽ കാരഖിരസ്ഥാനുകൾ അത് കീഴടക്കി, പക്ഷെ 1211 ൽ ഖവാരാസ്മ്ഷാസ് വംശത്തിൽ എത്തി.

എ.ഡി. 1220 ൽ അത് മംഗോൾ നാടോടി പരിഷകളുടെ ആക്രമണങ്ങളെ ശക്തമായി എതിർത്തുവെങ്കിലും നിഷ്ഫലമായിത്തീർന്നു. ഏകദേശം 20,000 മംഗോളിയൻ സൈനികർ നഗരം ഉപരോധിക്കുകയും ഒരു തദ്ദേശവാസി പട്ടണത്തിന്റെ വാതിലുകൾ തുറന്നതിന്റെ ഫലമായി മംഗോൾ സൈന്യം നഗരത്തിനുള്ളിൽ പ്രവേശിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ തൈമൂറിഡ് സാമ്രാജ്യവുമായി സംയോജിപ്പിക്കപ്പെടുന്നതുവരെ ഇത് ചഗത്തായ് ഖാനേറ്റിന്റെ ഭാഗമായിരുന്നു. ഇക്കാലത്തു നഗരം വളരെയധികം പുരോഗതി പ്രാപിച്ചിരുന്നു. 1802 ൽ ഇതു കൊക്കാന്റ് ഖാനാറ്റ് ഏറ്റെടുക്കുന്നതുവരെ ബുഖാറയിലെ ഷായിബാനിദ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. എന്നിരുന്നാലും 1842 ൽ ബുഖാറയ്ക്കു വീണ്ടുികിട്ടിയെങ്കിലും ഏതാനും ദശാബ്ദങ്ങൾക്കു ശേഷം റഷ്യൻ അധീനതയിലായിത്തീർന്നു.

1866-ൽ മദ്ധ്യേഷ്യയുടെ ഭൂരിഭാഗവും റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായതോടെ ഈ നഗരം സാർ റഷ്യയുടെ കീഴിൽ തുർകിസ്റ്റാൻ ഗവർണറേറ്റിന്റെ ഭാഗമായി. ഒന്നാം ലോകമഹായുദ്ധകാലത്തെ നിർബന്ധിത സൈനിക സേവന ഭീഷണി 1916 ജൂലൈയിൽ നഗരത്തിൽ 1916 ജൂലൈയിൽ നഗരത്തിൽ പ്രതിഷേധപ്രകടനങ്ങൾക്കു കാരണമാകുകയും പ്രകടനക്കാർ അക്രമാസക്തരാകുകയും റഷ്യൻ സൈനികരെ ആക്രമിക്കുകയും ചെയ്തു.[2]

അവലംബം തിരുത്തുക

  1. Prevas, John. (2004). Envy of the Gods: Alexander the Great's Ill-Fated Journey across Asia, p. 121. Da Capo Press, Cambridge, Massachusetts ISBN 0-306-81268-1.
  2. A Country Study: Tajikistan, Tajikistan under Russian Rule, Library of Congress Call Number DK851 .K34 1997, http://lcweb2.loc.gov/cgi-bin/query/r?frd/cstdy:@field%28DOCID+tj0013%29
"https://ml.wikipedia.org/w/index.php?title=ഖുജാന്ത്&oldid=2901582" എന്ന താളിൽനിന്ന് ശേഖരിച്ചത്