ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ

നോബൽ സമ്മാന ജേതാവായ ജോൺ സ്റ്റെയ്ൻബക്കിന്റെ പ്രശസ്ത നോവലായ ദി ഗ്രേപ്സ് ഓഫ് റാഥ് (The Grapes of Wrath) എന്ന കൃതിയുടെ മലയാള വിവർത്തനമാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ. 1939-ൽ പ്രസിദ്ധീകരിച്ച ദി ഗ്രേപ്സ് ഓഫ് റാഥ്-ന് 1940-ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ
ആദ്യ പതിപ്പിന്റെ പുറംചട്ട
കർത്താവ്ജോൺ സ്റ്റെയിൻബെക്ക്
പുറംചട്ട സൃഷ്ടാവ്എൽമെർ ഹാഡെർ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർദി വൈകിംഗ് പ്രസ് -ജെയിംസ് ലിയോഡ്
പ്രസിദ്ധീകരിച്ച തിയതി
1939
മാധ്യമംഅച്ചടി പതിപ്പ്(hardback and paperback)
ഏടുകൾ619
OCLC289946

1930-കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ടു് തൊഴിലാനായി ഒക്‌ലഹോമയിൽ നിന്നും കാലിഫോർണിയയിലേക്കു് പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കൻ ജനതയുടെ ദുരിതപുർണ്ണമായ ജീവിതമാണു് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കൻ വിദ്യാലയങ്ങളിൽ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിതു്.

അവലംബം തിരുത്തുക

  1. John Steinbeck wins a Pulitzer for The Grapes of Wrath. May 6, 1940 Report, Retrieved September 03, 2012