കോൽഖെട്ടി ദേശീയോദ്യാനം, വടക്കൻ ജോർജിയയിലെ ചരിത്രപ്രാധാന്യമുള്ള കോൽച്ചിസ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് കരിങ്കടലിലെ തീരദേശ സമതലത്തിൽ ടിക്കോരി, സുപ്സ എന്നീ നദികളുടെ അഴിമുഖത്ത് സുഗ്‍ദിദി, ഖോബി,  ലാഞ്ച്ഖുട്ടി, സെനകി, അബാഷ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. ജോർജിയയുടെ സംയോജിത തീരദേശ പരിപാലന പദ്ധതിയുടെ ഭാഗമായി 1998, 1999 കാലഘട്ടത്തിൽ ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടു. ലോകബാങ്ക് (WB), ഗ്ലോബൽ എൻവയോൺമെന്റൽ ഫെസിലിറ്റി (GEF) എന്നിവ ഇതിന് സാമ്പത്തികമായ പിന്തുണ നൽകി. കോൽഖെട്ടി ദേശീയോദ്യാനം 28,940 ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നു. 1947 ൽ സ്ഥാപിതമായ 500 ഹെക്ടർ വിസ്തൃതിയുള്ള കോൽഖെട്ടി സ്റ്റേറ്റ് നേച്ചർ റിസർവിന്റെ ഭൂമിയും പാലിയോസ്റ്റോമി തടാകം ഉൾപ്പെടെ ചുറ്റുമുള്ള തണ്ണീർത്തടങ്ങളും ഇതുമായി സംയോജിപ്പിക്കപ്പെട്ടു.[1]

കോൽഖെട്ടി ദേശീയോദ്യാനം
Location Georgia
Coordinates42°6′39″N 41°41′46″E / 42.11083°N 41.69611°E / 42.11083; 41.69611
Area28,940 hectares
Established1998-1999
Visitors13,747 (in 2015)
Governing bodyAgency of Protected Areas

ചരിത്രം തിരുത്തുക

പുരാതന ചരിത്രം തിരുത്തുക

കോൽഖെട്ടി ദേശീയോദ്യാനം ഒരു കാലത്ത് യുറേഷ്യൻ ഭൂഖണ്ഡത്തിലാകെ വ്യാപിച്ചുകിടന്നിരുന്ന ടെർഷ്യറി കാലഘട്ടത്തിലെ ഉഷ്ണമേഖല, ഭാഗിക ഉപോഷ്ണ മേഖലകളുടെ ഭാഗമായിരുന്നു. ഏകദേശം 2000-ബി.സി.യിൽ, ആദ്യത്തെ ജോർജ്ജിയൻ സംസ്ഥാനമായ കോല‍ഖെട്ടി ("കോൽച്ചിസ്" എന്ന പേരിൽ അറിയപ്പെടുന്നു) ഇവിടെ സൃഷ്ടിക്കപ്പെടുകയും "കോൽഖുരി ടെട്രി" എന്ന പേരിൽ ആദ്യ ജോർജിയൻ നാണയം മിൻറ് ചെയ്യപ്പെടുകയും ചെയ്തു.[2]

കൊൽച്ചിസ്, ഗ്രീക്ക് മിത്തോളജിയിൽ, ലോകത്തിന്റെ വക്ക് എന്ന നിലയിൽ പരാമർശിക്കപ്പെടുകയും പടിഞ്ഞാറൻ ഏഷ്യയിലേയും കിഴക്കൻ യൂറോപ്പിലേയും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.[3][4] അപ്പോളോണിയസ് റോഡിയസ് രചിച്ച Argonautica യിലെ ജാസനേയും അർഗോനോട്ടുകളുടെയും കുറിച്ചു വിവരിക്കുന്ന ഗ്രീക്ക് ഇതിഹാസകാവ്യത്തിലും, സ്വർണ്ണത്തോൽ കണ്ടെത്താനുള്ള അയാളുടെ ഉദ്യമത്തിലും കോൾച്ചീസിനെക്കുറിച്ചു പരാമർശനമുണ്ട്.[5][6] അഗ്നിയുടെ രഹസ്യം മോഷ്ടിച്ചു മനുഷ്യർക്കു നൽകിയതിൽ കോപിച്ച് ദേവന്മാർ പ്രോമിത്യൂസിനെ കോക്കാസസിലെ പാറയിൽ ചങ്ങലയാൽ ബന്ധിച്ച് തളച്ചിട്ടതും അദ്ദേഹത്തിന്റെ കരൾ കൊത്തിതിന്നാൻ കഴുകന്മാരെ അയച്ചതും കോൾച്ചിസിൽ വച്ചായിരുന്നുവെന്ന് ഐതിഹ്യം. ഏയ്റ്റെസ്, ഇഡിയ്യ, പാപ്പാ, സേർസ്, മെഡിയ, ചാൽസിയോപ്പ്, അബിസ്കസ് എന്നിവരുടെ പ്രധാന കഥാപാത്രങ്ങളാണ് കൊൾച്ചികൾ. കൊൽച്ചിസിൽനിന്നുള്ള പ്രധാന ഇതിഹാസ കഥാപാത്രങ്ങൾ അയീറ്റസ്, ഇഡിയ, പാസിഫെയ്, സിർസ്, മെഡിയ, ചാൽസിയോപ്പ്, അബ്‍സിർട്ടസ് എന്നിവരാണ്.

വികസിതമായ സമ്പദ്‍വ്യവസ്ഥ, പ്രദേശത്തിൻറെ അനുകൂലമായ ഭൂമിശാസ്ത്രം, പ്രാകൃതിക സാഹചര്യങ്ങൾ എന്നിവ കൊൽച്ചിയൻ തീരം കോളനികളാക്കി മാറ്റുന്നതിന് മൈലേഷ്യൻ ഗ്രീക്കുകളെ ആകർഷിച്ച സ്വാഭാവിക ഘടകങ്ങളാണ്.[7] ക്രി.മു. അഞ്ച്, ആറ് നൂറ്റാണ്ടുകളിൽ ഫാസിസ്, ഗ്യോനോസ്, സുഖുമി എന്നീ സ്ഥലങ്ങളിൽ അവർ വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ക്രി.മു. നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടർ ചക്രവർത്തി കീഴടക്കിയ പ്രദേശങ്ങളുടെ പുറത്താണ് ഈ സൈറ്റുകൾ സ്ഥിതിചെയ്യുന്നത്. പേർഷ്യൻ സാമ്രാജ്യം അസ്തമിച്ചതിനു ശേഷം, കൊൽക്കിസിന്റെ ഒരു പ്രധാന ഭാഗം എഗ്രിസി എന്നറിയപ്പെടുകയും ഏകദേശം ബി.സി. 302 ൽ സമീപകാലത്തു രൂപീകരിക്കപ്പെട്ട ഐബീരിയൻ സാമ്രാജ്യത്തോട് (കാർട്ട്‍ലി) കൂട്ടിച്ചേർക്കുകയും ചെയ്തു. ഏകദേശം ക്രി.മു. 101-ൽ പോണ്ടസിലെ മിത്രിഡേറ്റസ് VI കീഴടക്കുന്നതുവരെ ഈ പ്രദേശം സ്വാതന്ത്ര്യത്തിന്റെ ഒരു ഒരംശം നിലനിർത്തിയിരുന്നു.

ഈ പ്രദേശത്ത് ഏറെക്കുറെ ബന്ധപ്പെട്ടിരിക്കുന്നതും എന്നാൽ ഭിന്നവുമായ പല ഗോത്രവർഗ്ഗക്കാർ അധിവസിച്ചിരുന്നു. അവർ അധിവസിച്ചിരുന്ന പ്രദേശങ്ങൾ പ്രധാനമായും കരിങ്കടലിൻറെ തീരമായിരുന്നു. ഈ ഗോത്രവർഗ്ഗക്കാരിൽ മച്ചിലോണുകൾ, ഹെനിയോച്ചി, സിഡ്രെറ്റെയ്, ആപ്സിലെയ്, ലാസി, ചാലിബസ്, ടബാൽ, ടിബറെനി, മോസിനോയെകി, മാക്രോണുകൾ, മുഷ്കി, മാരെസ് എന്നിവർ ഉൾപ്പെട്ടിരുന്നു.

ആധുനിക ചരിത്രവും വികസനവും തിരുത്തുക

ആധുനിക കാലഘട്ടത്തിൽ, സോവിയറ്റ് അധികാരികൾ നടപ്പാക്കിയ വൻതോതിലുള്ള വെള്ളം വാർക്കൽ, പ്രത്യേകിച്ച് 1920 കളിൽ സമ്പദ് വ്യവസ്ഥയെ വികസിപ്പിച്ചെടുക്കാനുളള വികസന പരിപാടികൾ ഇവിടെയുണ്ടായിരുന്ന ചതുപ്പുനില ജൈവവ്യവസ്ഥയിൽ ഒരു ഭീകരമായ ആഘാതം ഉണ്ടാക്കിയിരുന്നു. 1947 ൽ കോൽഖെട്ടി സ്റ്റേറ്റ് നേച്ചർ റിസർവ്വ് എന്ന പേരിൽ ഒരു ചെറിയ 500 ഹെക്ടർ റിസർവ് ഇവിടെ സ്ഥാപിക്കപ്പെട്ടു.[8] 

സസ്യജാലം തിരുത്തുക

ജന്തുജാലം തിരുത്തുക

ടൂറിസം തിരുത്തുക

അവലംബം തിരുത്തുക

  1. "Sites to visit:Kolkheti National Park". Georgian Holidays. Archived from the original on 2013-04-26. Retrieved September 14, 2009.
  2. Rekhviashvili, Anna (April 25, 2008). "Kolkheti National Park ready to welcome tourists". Georgian Daily. Retrieved September 14, 2009.
  3. Rekhviashvili, Anna (April 25, 2008). "Kolkheti National Park ready to welcome tourists". Georgian Daily. Retrieved September 14, 2009.
  4. "Sister Parks". NPS. Retrieved September 27, 2009.
  5. Rekhviashvili, Anna (April 25, 2008). "Kolkheti National Park ready to welcome tourists". Georgian Daily. Retrieved September 14, 2009.
  6. "Sister Parks". NPS. Retrieved September 27, 2009.
  7. West, Barbara A. (2009). Encyclopedia of the peoples of Asia and Oceania. Facts on File University of California. pp. 171. ISBN 0-8160-7109-8.
  8. "Kolkheti National Park". Kolkheti National Park. Archived from the original on 2009-05-13. Retrieved September 27, 2009.