ഡിജിറ്റൽ വിവര സംഭരണത്തിനായി ഉപയോഗിക്കുന്ന ഒരു ഒപ്ടികൽ ഡിസ്ക് ആണ് കോമ്പാക്ട് ഡിസ്ക്. സി.ഡി. എന്ന ചുരുക്കപ്പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഡിജിറ്റൽ ശബ്ദം രേഖപ്പെടുത്തി വയ്ക്കാനാണ് ഇത് ആദ്യമായി രൂപകല്പ്പന ചെയ്തത്. 1982 ഒക്ടോബർ മുതൽ വിപണിയിൽ ലഭ്യമായ സിഡി, അന്നുമുതൽ ഇന്നുവരെ ഓഡിയോ റെക്കോർഡിങ്ങുകളുടെ വില്പ്പനയിലെ പ്രധാന ഭൗതിക മാദ്ധ്യമമായി തുടരുന്നു.

കോംപാക്റ്റ് ഡിസ്ക്
ഒരു കോം‌പാക്റ്റ് ഡിസ്‌കിന്റെ റീഡബിൾ പ്രതലത്തിൽ ഒരു പൂർണ്ണ ദൃശ്യ സ്പെക്‌ട്രത്തിലേക്ക് പ്രകാശം വ്യതിചലിക്കുന്നതിന് ആവശ്യമായ ഒരു സ്പൈറൽ ട്രാക്ക് വൂണ്ട് ഉണ്ട്.
Media typeOptical disc
EncodingVarious
CapacityTypically up to 700 MiB (up to 80 minutes' audio)
Read mechanism780 nm wavelength (infrared and red edge) semiconductor laser (early players used helium–neon lasers),[1] 1,200 Kbit/s (1×)
Write mechanism780 nm wavelength (infrared and red edge) semiconductor laser in recordable formats CD-R and CD-RW, pressed mold (stamper) in read only formats
StandardRainbow Books
Developed byPhilips, Sony
UsageAudio and data storage
Extended to
Released
  • ഒക്ടോബർ 1982; 41 years ago (1982-10) (Japan)
  • മാർച്ച് 1983; 41 years ago (1983-03) (Europe and North America)
ഒപ്റ്റിക്കൽ ഡിസ്ക് ഓതറിങ്
ഒപ്റ്റിക്കൽ media types
Standards
Further reading

സാധാരണ സിഡികൾക്ക് 120 മിമി ചുറ്റളവും 80 മിനിറ്റ് ശബ്ദം (700 എംബി) ശേഖരിക്കാനുള്ള കഴിവുമുണ്ട്. 50 മുതൽ 80മിമി വരെ ചുറ്റക്കവുള്ള മിനി സിഡികളും ഇന്ന് ലഭ്യമാണ്.

പിന്നീട് ഈ സാങ്കേതികവിദ്യ ഡിജിറ്റൽ വിവര സംഭരണം (CD-ROM), ഒരിക്കൽ എഴുതാവുന്ന ശബ്ദ-വിവര സംഭരണം (CD-R), പലതവണ എഴുതാവുന്ന മാദ്ധ്യമം (CD-RW), സൂപ്പർ ഓഡിയോ സിഡി (SACD), വീഡീയോ കോമ്പാക്ട് ഡിസ്ക് (VCD), സൂപ്പർ വീഡീയോ കോമ്പാക്ട് ഡിസ്ക് (SVCD), ഫോട്ടോസിഡി, പിച്ചർസിഡി, സിഡി-ഐ, എൻഹാൻ‍സ്ഡ് സിഡീ തുടങ്ങിയ പുതിയ രൂപങ്ങലിലേക്കും വികസിച്ചു.

1982-ൽ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന സമയത്ത്, ഒരു സിഡിക്ക് ഒരു പേഴ്സണൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഡ്രൈവിനേക്കാൾ കൂടുതൽ ഡാറ്റ സംഭരിക്കാനാകും, അത് സാധാരണയായി 10 എംഐബി കപ്പാസിറ്റിയുണ്ടായിരുന്നു. 2010-ഓടെ, ഹാർഡ് ഡ്രൈവുകൾ സാധാരണയായി ആയിരം സിഡികളുടെ അത്രയും സ്റ്റോറേജ് സ്പേസ് ലഭ്യമായി, അതേസമയം അവയുടെ വില കുത്തനെ ഇടിഞ്ഞു. 2004-ൽ, ഓഡിയോ സിഡികൾ, സിഡി-റോമുകൾ, സിഡി-രൂപകൾ എന്നിവയുടെ ലോകമെമ്പാടുമുള്ള വിൽപ്പന ഏകദേശം 30 ബില്യൺ ഡിസ്കുകളിൽ എത്തി. 2007 ആയപ്പോഴേക്കും ലോകമെമ്പാടും 200 ബില്യൺ സിഡികൾ വിറ്റഴിഞ്ഞു.[2]

നിർമ്മാണം തിരുത്തുക

ഒരു സാധാരണ സി ഡീ റോം (CD-Rom-Recordable) നിർമ്മിക്കുന്നത് പോളി കാർബണേറ്റ് പ്ലാസ്റ്റിക്കുകൾ കൊണ്ടാണ്. 12 സെന്റി മീറ്റർ വ്യാസവും 1.2 മില്ലീ മീറ്റർ തിക്കുമായിരിക്കും ഒരു സി ഡിക്കുണ്ടാവുക. ശരാശരി 650 എം ബി ഡാറ്റ ഒരു സിഡീയിൽ ശേഖരിച്ച് വെക്കുവാനായി സാധിക്കും. ഡിസ്കുകൾ ഉണ്ടാക്കുന്ന സമയത്ത് തന്നെ നഗനനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത വിധത്തിലുള്ള പിറ്റുകൾ ഒന്നിടവിട്ട് ട്രാക്കുകളായി തിരിച്ചായിരിക്കും ഇവ നിർമ്മിക്കുന്നത്. ഇവ നിർമ്മിച്ചതിനു ശേഷം അലുമിനിയത്തിന്റെ വളരെ നേരിയ ഒരു കോട്ടീംഗ് ഇതിനു മുകളിലായി നൽകുന്നു. അതിനു ശേഷം വീണ്ടും അലുമിനിയത്തിന്റെ മുകളിൽ ആക്രിലിക് കൊണ്ട് ഒരു കോട്ടീംഗ് നൽകുന്നു. ആക്രിലിക്കിന്റെ മുകളിലായിരിക്കും സി ഡി ലേബലുകൾ നൽകുക. അതിനു ശേഷം സി ഡി ട്രാക്കുകളായി തിരിക്കുന്നു. അകത്ത് നിന്നും പുറത്തേക്ക് വൃത്താകൃതിയിലാണു സിഡിയിൽ ട്രാക്കുകൾ നൽകിയിരിക്കുന്നത്. ഒരു സിഡീയിൽ നൽകിയിരിക്കുന്ന ട്രാക്കിനെ നിവർത്തി വെച്ച് കഴിഞ്ഞാൽ അതിന്റെ നീളം എകദേശം 5 കിമീറ്ററോളം ഉണ്ടായിരിക്കും. കോമ്പാക്റ്റ് ഡിസ്കുകളിൽ നൽകിയിരിക്കുന്ന പിറ്റുകളുടെ ഉയരം 125 നാനോമീറ്ററും, വീതി 0.5 മൈക്രോണും, നീളം 0.83 മൈക്രോണുമാണ്.ഇവ ഒന്നിടവിട്ടായിരിക്കും സിഡിയിൽ നൽകിയിരിക്കുക. ഈ പിറ്റുകളെ സി ഡി റൈറ്റ് ചെയ്യപ്പെടുമ്പോഴും റീഡ് ചെയ്യപ്പെടുമ്പോഴും “1“ “0“ എന്നിങ്ങനെയായിരിക്കും വായിക്കുക.


അവലംബം തിരുത്തുക

  1. Träger, Frank (5 May 2012). Springer Handbook of Lasers and Optics. ISBN 9783642194092.
  2. "Compact Disc Hits 25th birthday". BBC News. 17 ഓഗസ്റ്റ് 2007. Archived from the original on 18 ഫെബ്രുവരി 2010. Retrieved 1 ഡിസംബർ 2009.
"https://ml.wikipedia.org/w/index.php?title=കോംപാക്റ്റ്_ഡിസ്ക്&oldid=3758009" എന്ന താളിൽനിന്ന് ശേഖരിച്ചത്