കൈലാസനാഥക്ഷേത്രം

ഒറ്റക്കല്ലു മുറിച്ചുണ്ടാക്കിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് കൈലാശനാഥക്ഷേത്രം

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള എല്ലോറ ഗുഹകളിൽ സ്ഥിതി ചെയ്യുന്ന ഒറ്റക്കല്ലു മുറിച്ചുണ്ടാക്കിയ ഏറ്റവും വലിയ പുരാതന ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് കൈലാശനാഥക്ഷേത്രം. കൈലാസ എന്നും അറിയപ്പെടുന്നു. ഒരൊറ്റ പാറയിൽ നിന്നും കൊത്തിയെടുത്ത ക്ഷേത്രമാണിത് എന്നതാണു പ്രത്യേകത, ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളിലൊന്നായി കൈലാശനാഥക്ഷേത്രത്തെ കണക്കാക്കുന്നു. ക്ഷേത്രത്തിന്റെ വലിപ്പവും വാസ്തുവിദ്യയും ശില്പകലയും അത്രമാത്രം പ്രാധാന്യമർക്കിക്കുന്നതാണ്. 31.61 മീറ്റർ നീളം. 46.92 മീറ്റർ വീതിയിൽ പിരമിഡ് മാതൃകയിൽ മൂന്ന് നിലകളായിട്ടാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.[1]

വിവികേദയം ആദ്യപ്രതി കൊല്ലവർഷം 1079 ഇൽ
കൈലാസനാഥക്ഷേത്രം

എല്ലോറ ഗുഹകൾ എന്നറിയപ്പെടുന്ന 34 ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് കൈലാസ ക്ഷേത്രം. 16 ആമത്തെ ഗുഹയാണിത്. എട്ടാം നൂറ്റാണ്ടിലെ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമനാണ് ഇതിന്റെ നിർമ്മാണം നടത്തിയത് (r. സി. 756 - 773). പല്ലവ, ചാലൂക്യ ശൈലികളുടെ അടയാളങ്ങൾ ക്ഷേത്ര വാസ്തുവിദ്യയിൽ കാണാം.

കൈലാസ ക്ഷേത്രത്തിൽ സമർപ്പിത ലിഖിതങ്ങളൊന്നുമില്ല, പക്ഷേ നിർമ്മിതത്തിനായി ആൾക്കാരെ നിയോഗിച്ചത് ഒരു രാഷ്ട്രകൂട ഭരണാധികാരിയാണെന്നതിൽ സംശയമില്ല.[2] ക്ഷേത്രത്തെ "കൃഷ്ണരാജൻ" എന്നതുമായി ബന്ധിപ്പിക്കുന്ന രണ്ട് എപ്പിഗ്രാഫുകളെ അടിസ്ഥാനമാക്കി രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമൻ (ക്രി.വ. 756-773) ആണ് ക്ഷേത്രത്തിന്റെ നിർമ്മാണം നടത്തിയതി എന്നു കരുതുന്നു.

ഇന്നത്തെ ഗുജറാത്തിലെ ഒരു ഗ്രാമത്തിനായി ഗ്രാന്റ് രേഖപ്പെടുത്തുന്ന കർക്കരാജ രണ്ടാമന്റെ (ഗുജറാത്തിലെ രാഷ്ട്രകൂട ശാഖയുടെ ഭരണാധികാരി) വഡോദര കോപ്പർ പ്ലേറ്റ് ലിഖിതത്തിൽ (എ.ഡി. 812-813), കൈലാസനാഥന്റെ രക്ഷാധികാരിയായി കൃഷ്ണരാജനെ പരാമർശിക്കുന്നുണ്ട്. കൂടാതെ, എലപുരയിലെ (എല്ലോറ) ഒരു ശിവക്ഷേത്രത്തെക്കുറിച്ചും പരാമർശിക്കുന്നു. ദേവന്മാരും വാസ്തുശില്പികളും പോലും ആശ്ചര്യഭരിതരായി രാജാവ് ഒരു ക്ഷേത്രം പണിതുവെന്ന് അതിൽ പറയുന്നു.[3] എല്ലോറയിലെ കൈലാസ ശിവക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശമാണിതെന്ന് മിക്ക പണ്ഡിതന്മാരും വിശ്വസിക്കുന്നു.[4] ഗോവിന്ദ പ്രഭുവവർഷയുടെ കടബ ഗ്രാന്റും കൃഷ്ണരാജന് ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ബഹുമതി നൽകുന്നു.[2]

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കൈലാസനാഥക്ഷേത്രം&oldid=3523002" എന്ന താളിൽനിന്ന് ശേഖരിച്ചത്