കൈകാട്ടി

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം


കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൈകാട്ടി. നെന്മാറ ഗ്രാമത്തിൽ നിന്നും 26 കിലോമീറ്റർ അകലെയാണ് കൈകാട്ടി.

കൈകാട്ടി
നിർദ്ദേശാങ്കം: (find coordinates)[[Category:കേരളം location articles needing coordinates|കൈകാട്ടി]]
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ

അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങൾ തിരുത്തുക

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെൽ‌വയലുകളിൽ കാർഷിക ജലസേചനത്തിന് ജലം നൽകുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് 17 റോഡ് കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയർപിൻ വളവുകൾ ഈ വഴിയിൽ ഉണ്ട്.പോത്തുണ്ടി ഡാം കഴിയുമ്പോൾ കാണുന്ന സർക്കാർ വനങ്ങളിൽ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. അടുത്തുതന്നെ പ്രശസ്ത തെയില ഉല്പാദകരായ എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ എസ്റ്റേറ്റ് തെയിലത്തോട്ടങ്ങൾ ഉണ്ട്. വീക്കേ തെയില കമ്പനിയുടെ ചന്ദ്രമല എസ്റ്റേറ്റും അടുത്തുതന്നെയാണ്.

എല്ലാ തെയില കാപ്പി തോട്ടങ്ങളും ബ്രിട്ടീഷുകാർ സ്ഥാപിച്ചതാണ്. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഇവിടെ ബ്രിട്ടീഷുകാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശത്തെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിലായിരുന്നു.

ഇവിടത്തെ മറ്റൊരു പ്രശസ്ത വിനോദസഞ്ചാര ആകർഷണമാണ് സീതാർകുണ്ട്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്നും സീത ഇവിടത്തെ അരുവിയിലെ വെള്ളം കൊണ്ട് പ്രാർത്ഥനകൾ അർപ്പിച്ചിരുന്നു എന്നുമാണ് വിശ്വാസം.

തെയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. 'പടി' എന്നു വിളിക്കുന്ന കുടിലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. മണലരൂ എസ്റ്റേറ്റ് തൊഴിലാളികൾക്കും അവരുടെ മക്കൾക്കും വേണ്ടി ഒരു വിദ്യാലയവും ആശുപത്രിയും നടത്തുന്നു.

എത്തിച്ചേരാൻ തിരുത്തുക

നെന്മാറയിൽ നിന്നു മാത്രമേ നെല്ലിയാമ്പതിയിലേക്ക് പോകാനാവു. നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയിൽ നിന്ന് 26 കിലോമീറ്റർ അകലെയാണ്. കൈകാട്ടിയിൽ‍ നിന്ന് 9 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നു.



"https://ml.wikipedia.org/w/index.php?title=കൈകാട്ടി&oldid=3349588" എന്ന താളിൽനിന്ന് ശേഖരിച്ചത്