ഇന്ത്യൻ സ്വാതന്ത്യ സമര പ്രസ്ഥാനത്തിലെ പ്രധാന നേതാവായിരുന്ന ബാലഗംഗാധര തിലകൻ 1881 - ൽ സ്ഥാപിച്ച ഒരു മറാഠി വർത്തമാനപ്പത്രമാണ് കേസരി (മറാഠി: केसरी സംസ്കൃതത്തിലെ അർത്ഥം: സിംഹം). ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഈ പത്രത്തിൽ പ്രധാനമായും അച്ചടിച്ചിരുന്നത്. ബാലഗംഗാധര തിലകന്റെ മരണത്തിനു ശേഷം കേസരി മറാത്താ ട്രസ്റ്റും തിലകന്റെ അനുയായികളുമായിരുന്നു ഈ പത്രത്തിന്റെ പ്രസിദ്ധീകരണത്തിന്റെ ചുമതല വഹിച്ചിരുന്നത്. [1][2][3]

കേസരി
തരംവർത്തമാനപ്പത്രം
സ്ഥാപിതം1881
ഭാഷമറാത്തി
ഔദ്യോഗിക വെബ്സൈറ്റ്dailykesari.com
First edition of Kesari newspaper

പൂനെയിലെ നാരായൺ പാതിൽ സ്ഥിതി ചെയ്യുന്ന കേസരി വാഡയിൽ നിന്നുമാണ് ബാലഗംഗാധര തിലകൻ, മറാഠി ഭാഷയിൽ കേസരി എന്ന വർത്തമാനപ്പത്രവും ഇംഗ്ലീഷ് ഭാഷയിൽ മറാത്ത (പിന്നീട് കേസരി-മറാത്ത ട്രസ്റ്റ് പ്രസിദ്ധീകരിച്ചു) എന്ന വർത്തമാനപ്പത്രവും പ്രസിദ്ധീകരിച്ചിരുന്നത്. [4]'[5] ചിപ്ലുങ്കർ, ഗോപാൽ ഗണേഷ് അഗാർക്കർ, തിലകൻ എന്നിവർ ചേർന്നുകൊണ്ട് ഒരു സഹകരണസ്ഥാപനമായാണ് ഈ പത്രങ്ങളുടെ പ്രസിദ്ധീകരണം ആരംഭിച്ചത്.

ആദ്യകാലത്തെ പ്രവർത്തനങ്ങൾ തിരുത്തുക

ഗോപാൽ ഗണേഷ് അഗാർക്കർ, ചിപ്ലുങ്കർ, തിലക് എന്നിവരുൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു കേസരിയുടെ ആദ്യകാല പത്രാധിപന്മാർ. അഗാർക്കർ ആയിരുന്നു കേസരിയുടെ ആദ്യത്തെ എഡിറ്റർ. [6] 1887 - ൽ അഗാർക്കർ, കേസരി പത്രത്തിന്റെ എഡിറ്റർ പദവി ഉപേക്ഷിച്ചുകൊണ്ട് സുധാരക് എന്ന പേരിൽ പുതിയതായി ഒരു പത്രം ആരംഭിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് ബാലഗംഗാധര തിലകനാണ് കേസരി പത്രത്തിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തത്. 1897 - ലും 1908 - ലും രണ്ടു പ്രാവശ്യം തിലകൻ ജയിലിൽ തടവിലാക്കപ്പെട്ടപ്പോൾ തിലകന്റെ സഹചാരിയായിരുന്ന നരസിംഹ ചിന്താമൻ കേൽക്കർ, പത്രത്തിന്റെ എഡിറ്റായി പ്രവർത്തിച്ചിരുന്നു. [7]

കേസരിയും കോലാപ്പൂർ സംഭവവും തിരുത്തുക

1880 - കളിൽ ബോംബെ പ്രസിഡൻസിയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന കോലാപ്പൂർ അഥവാ ഛത്രപതിയിലെ രാജാവായിരുന്ന ശിവാജി ആറാമൻ, വളരെ വലിയ മാനസിക പ്രശ്നം നേരിടുന്നുണ്ടെന്നുള്ള അഭിപ്രായങ്ങൾ ഉയരുകയുണ്ടായി. ഇതാണ് പിന്നീട് പ്രശസ്തമായ കോലാപ്പൂർ സംഭവത്തിന് കാരണമായിത്തീർന്നത്. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും ഡോക്ടർമാരും ശിവാജി ആറാമൻ സുഖപ്പെടുത്താൻ സാധിക്കാത്ത മാനസിക രോഗത്താൽ കഷ്ടപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം അഭിപ്രായങ്ങളെ ഇംഗ്ലീഷ് - ഭാഷാ പത്രങ്ങളായ ദ ടൈംസ് ഓഫ് ഇന്ത്യ, ബോംബെ ഗസറ്റ് തുടങ്ങിയ വർത്തമാനപ്പത്രങ്ങളും പിന്തുണച്ചിരുന്നു.

ഇതേ സമയം തന്നെ, ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇന്ദു പ്രകാശ്, മറാത്ത, കേസരി തുടങ്ങിയ പത്രങ്ങളും തർക്കങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഛത്രപതിയുടെ മാനസിക നിലയെയും രോഗനിർണ്ണയത്തെയും ചികിത്സാപ്രക്രിയകളെയും ചോദ്യം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അഗാർക്കറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കേസരിയും തിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന മറാത്തയും ശിവജി ആറാമൻ മാനസിക രോഗിയല്ലെന്നും ശിവജിയുടെ പരിചരണത്തിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരും പരിചാരകരും ഉണ്ടാക്കിയ വീഴ്ചയാണ് മാനസിക നിലയിലെ ഈ ചെറിയ അസ്ഥിരതയ്ക്ക് കാരണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

ശിവജി ആറാമന് ഇത്തരത്തിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായതിന്റെ കുറ്റം കോലാപ്പൂരിന്റെ കാർഭാരി അഥവാ മുഖ്യ അധികാരിയായിരുന്ന മഹാദേവോ ബാർവെയുടെ മേൽ കേസരിയും മറാത്തയും ആരോപിക്കുകയും ചെയ്തിരുന്നു. ശിവാജി ആറാമനെ രോഗിയാക്കുന്നതിനായി മഹാദേവോ ബാർവെയും മറ്റ് ബ്രട്ടീഷ് ഉന്നത തല ഉദ്യോഗസ്ഥരും ശ്രമിച്ചിരുന്നു എന്നുള്ളതിന്റെ തെളിവുകളായി മറാത്തയും കേസരിയും ചില കത്തുകളും പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാൽ ഈ കുറ്റങ്ങളിൽ നിന്നും വിമുക്തനാകുന്നതിനു വേണ്ടി ഉടൻതന്നെ മഹാദേവോ ബാർവെ, ബാലഗംഗാധര തിലകനും അഗാർക്കറിനുമെതിരെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുകയും ചെയ്തു. ഇത് ശിവാജി ആറാമന്റെ മാനസിക നിലയെ സംബന്ധിച്ചുള്ള തർക്കങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാൻ കാരണമായിത്തീർന്നു.

ശിവാജി ആറാമനെതിരെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനകളും മറ്റ് പ്രവർത്തനങ്ങളും പുറത്തു കൊണ്ടു വരുന്നതിന്റെ ഭാഗമായി ഹൈക്കോടതിയുടെ ട്രയൽ രേഖകളും കേസരി വർത്തമാനപ്പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. 1882 ജൂലൈ 16 - ന് തിലകനും അഗാർക്കറും ചേർന്ന് മഹേദവോ ബാർവെയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തുകയും തുടർന്ന് നാലു മാസത്തെ ജയിൽ ശിക്ഷയ്ക്കായി ഉത്തരവിടുകയും ചെയ്തു. ബോംബെയിലെ ദോംഗ്രി ജയിലിലായിരുന്നു ഇവർ രണ്ടുപേരും തടവിലാക്കപ്പെട്ടിരുന്നത്.

എന്നാൽ വിചാരണ നടക്കുന്ന സമയത്തു പോലും ശിവാജി ആറാമനെ മാനസികമായും ശാരീരികമായും രോഗിയാക്കുന്നതിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന വസ്തുത ചോദ്യം ചെയ്തുകൊണ്ട് കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. സംരക്ഷണത്തിനായി നിയമിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തന്നെ ശിവാജിയ്ക്ക് ആപത്തായിരിക്കുമെന്നും ഈ ലേഖനങ്ങളിൽ ഭയപ്പെട്ടിരുന്നു. എന്നാൽ ഇത്തരം പ്രസ്താവനകൾക്കിടയിലും ബ്രിട്ടീഷ് സർക്കാർ, ശിവജിയുടെ സംരക്ഷണത്തിനും പരിചരണത്തിനുമായി നൽകിയിരുന്ന ഉദ്യോഗസ്ഥരെ പിൻവലിച്ചിരുന്നില്ല. 1883 ഡിസംബർ 25 - ന് സംരക്ഷണത്തിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനുമായി നടന്ന കലഹത്തിനുശേഷം ശിവജി അന്തരിച്ചു. ഈ സംഭവമാണ് പിൽക്കാലത്ത് കോലാപ്പൂർ പ്രകാരൺ (സംഭവം) എന്ന് പ്രശസ്തമായിത്തീർന്നത്.

1897 - ലെ കേസരിയ്ക്കെതിരായ നടപടി തിരുത്തുക

1897 - ലെ കേസരിയ്ക്കെതിരായുണ്ടായ നടപടിയുടെ അവസാനത്തെ തുടർന്ന് സ്വാമി വിവേകാനന്ദനിൽ നിന്ന് ലഭിച്ച കത്ത് ഉൾപ്പെടെയുള്ള നിരവധി രേഖകൾ നശിപ്പിക്കപ്പെട്ടിരിക്കുമെന്ന് ബാലഗംഗാധര തിലക് പിന്നീട് പറയുകയുണ്ടായി. [8]

നിലവിൽ തിരുത്തുക

നിലവിൽ, ബാലഗംഗാധര തിലകന്റെ ചെറുമകനായ ദീപക് തിലക് പത്രാധിപനായിട്ടുള്ള ദി ഡെയ്‌ലി കേസരി Archived 2018-08-30 at the Wayback Machine. എന്ന ഓൺലൈൻ മറാത്തി വാരിക പ്രസിദ്ധീകരണം തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. [9]

കേസരി വാഡയും തിലക് മ്യൂസിയവും തിരുത്തുക

ആദ്യകാലത്ത് ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ കേസരി പ്രസിദ്ധീകരിച്ചിരുന്ന വാഡ (മറാത്തി ഭാഷയിലെ അർത്ഥം: കെട്ടിടം) ഇപ്പോഴും കേസരിയുടെ നിലവിലെ ഓഫീസായി തുടരുന്നുണ്ട്. കേസരിയുടെ അച്ചടിശാലയും ഓഫീസും കൂടാതെ തിലക് മ്യൂസിയവും കേസരി - മറാത്ത ലൈബ്രറിയും ഈ സമുച്ചയത്തിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്നുണ്ട്. തിലകന്റെ സ്മരണയ്ക്കായുള്ള ഇവയോടൊപ്പം തിലകന്റെ എഴുത്തു ഡെസ്കും, ചില യഥാർത്ഥ രേഖകളും 1907 - ൽ സ്റ്റട്ട്ഗർട്ടിൽ വച്ച് മാഡം ഭിക്കാജി കാമ ഉയർത്തിയ ആദ്യത്തെ ഇന്ത്യൻ ദേശീയ പതാകയും ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. [10] ഗണേശ ചതുർത്ഥിയോടനുബന്ധിച്ചുള്ള ഉത്സവത്തിൽ ധാരാളം പേർ ഈ വാഡ സന്ദർശിക്കാറുണ്ട്. [11] [12]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "About the Vice Chancellor - Deepak J.Tilak". http://www.tmv.edu.in. Tilak Maharashtra Vidyapeeth. Archived from the original on 2014-06-25. Retrieved 17 June 2014. {{cite web}}: External link in |website= (help)
  2. "Retracing the legend of Gangadhar Tilak at Kesariwada". http://indiaheritagesites.wordpress.com. Blog - Indian Heritage Sites. Retrieved 17 June 2014. {{cite web}}: External link in |website= (help)
  3. Inamdar, Siddhesh (January 4, 2010). "Tendency to dumb down journalism disturbing: N. Ram". Pune: The Hindu. Retrieved January 7, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-27. Retrieved 2018-08-27.
  5. Mone (Tilak), Mrs. Geetali Hrishikesh. "THE ROLE OF FREE CIRCULATION IN OPTIMUM NEWSPAPER MANAGEMENT - Phd. Thesis submission". shodhganga.inflibnet.ac.in. Preface - Shodhganga. Archived from the original on 20 June 2014. Retrieved 17 June 2014.
  6. "Bal Gangadhar Tilak and Kesari". http://wiki.phalkefactory.net. The Tilak Phalke Factory. Retrieved 18 June 2014. {{cite web}}: External link in |website= (help)
  7. Watve, K.N. (1947). "SRI NARASIMHA CHINTAMAN" ALIAS" TATYASAHEB KELKAR]". Annals of the Bhandarkar Oriental Research Institute: 156–158. JSTOR 44028058.
  8. http://www.ramakrishnavivekananda.info/reminiscences/020_bgt.htm
  9. "Know your city - Pune". Indian Express. Retrieved 17 June 2014.
  10. Pal, Sanchari. "Remembering Madam Bhikaji Cama, the Brave Lady to First Hoist India's Flag on Foreign Soil". A better India. Retrieved 28 June 2018.
  11. "Kesari Wada". http://www.maharashtratourism.net. Maharashtra Tourism. Retrieved 17 June 2014. {{cite web}}: External link in |website= (help)
  12. "Kesari Wada". http://www.punesite.com. Pune Site. Archived from the original on 2021-06-27. Retrieved 17 June 2014. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=കേസരി_(വർത്തമാനപ്പത്രം)&oldid=3919270" എന്ന താളിൽനിന്ന് ശേഖരിച്ചത്