കെ. പരാശരൻ

തമിഴ് നാട്ടിലെ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു

പ്രമുഖനായ നിയമജ്ഞനും മുൻ അറ്റോർണി ജനറലും രാജ്യസഭാംഗവുമാണ് കെ. പരാശരൻ.(ജനനം : 9 ഒക്ടോബർ 1927) 2012 ജൂണിൽ രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ടു. 2003 ൽ പത്മഭൂഷണും 2011ൽ പദ്മവിഭൂഷൺ ബഹുമതിയും ലഭിച്ചു[1].

K. Parasaran
MP of Rajya Sabha (Nominated)
ഓഫീസിൽ
29 June 2012 – 28 June 2018
Advocate General of Tamil Nadu
ഓഫീസിൽ
1976–1977
മുൻഗാമിGovind Swaminadhan
പിൻഗാമിV. P. Raman
വ്യക്തിഗത വിവരങ്ങൾ
ജനനം (1927-10-09) 9 ഒക്ടോബർ 1927  (96 വയസ്സ്)

ജീവിതരേഖ തിരുത്തുക

മദ്രാസ് പ്രസിഡൻസി കോളേജിലും ലാ കോളേജിലും പഠിച്ചു. 1958 ൽ സുപ്രീം കോടതി അഭിഭാഷകനായി എൻറോൾ ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസിലായി മദ്രാസ് ഹൈക്കോടതിയിൽ 1971 ൽ നിയമിതനായി. 1976 ൽ തമിഴ്‌നാട്ടിലെ അഡ്വക്കേറ്റ് ജനറലായെങ്കിലും ഒരു വർഷത്തിനുള്ളിൽ രാജി വെച്ചു. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി 1980 ഫെബ്രുവരിയിൽ നിയമിതനായ അദ്ദേഹം പിന്നീട് 1983 ആഗസ്റ്റ് വരെ ആ പദവിയിൽ തുടർന്നു. 83 മുതൽ 89 വരെ അറ്റോർണി ജനറലായിരുന്നു.1984മുതൽ 1985 വരെ ഇന്ത്യൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയടെ പ്രസിഡന്റായും ഭോപ്പാൽ ദുരന്തത്തെതുടർന്ന് ഇന്ത്യൻ ഗവൺമെന്റും അമേരിക്കയിലെ യൂണിയൻ കാർബൈഡ് കമ്പനിയും നടത്തിയ ചർച്ചകളിൽ ഇന്ത്യ സംഘത്തിന്റെ തലവനുമായിരുന്നു.[2]

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മവിഭൂഷൺ (2011)
  • പത്മഭൂഷൺ(2003)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-06-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-26. Retrieved 2012-06-29.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._പരാശരൻ&oldid=3997117" എന്ന താളിൽനിന്ന് ശേഖരിച്ചത്