കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ)

ഇന്തയിലെ രാഷ്ട്രീയ പ്രവർത്തകൻ

2006 മുതൽ 2016 വരെ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന മുതിർന്ന സി.പി.എം നേതാവായിരുന്നു കെ.കുഞ്ഞിരാമൻ(1940-2023) സി.പി.എം സംസ്ഥാന സമിതി അംഗം, സി.പി.എമ്മിന്റെയും കെ.എസ്.കെ.ടി.യുവിന്റെയും കാസർഗോഡ് ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2023 ഡിസംബർ 13ന് അന്തരിച്ചു.[1][2]

കെ. കുഞ്ഞിരാമൻ
കേരള നിയമസഭ
ഓഫീസിൽ
2006–2016
മുൻഗാമികെ. പി. സതീഷ് ചന്ദ്രൻ
പിൻഗാമിഎം. രാജഗോപാലൻ
മണ്ഡലംതൃക്കരിപ്പൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1943 നവംബർ 10
തുരുത്തി, ചങ്ങനാശേരി, കോട്ടയം ജില്ല കേരളം
മരണംഡിസംബർ 13, 2023(2023-12-13) (പ്രായം 80)
രാഷ്ട്രീയ കക്ഷിസിപിഐ(എം)
പങ്കാളിഎൻ.ടി.കെ.സരോജിനി
വസതിതൃക്കരിപ്പൂർ
ഉറവിടം: [1]

ജീവിതരേഖ തിരുത്തുക

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തുരുത്തിയിൽ കുഞ്ഞമ്പു വൈദ്യരുടേയും കുഞ്ഞിമാണിക്യത്തിന്റെയും മകനായി 1943 നവംബർ 10 ന് ജനനം. വടകര സിദ്ധാശ്രമത്തിലെ സംസ്കൃത പഠനത്തിന് ശേഷം തൃപ്പൂണിത്തുറ ആയൂർവേദ കോളേജിൽ ചേർന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായിരുന്ന കേരള സ്റ്റുഡൻസ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തി. കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. 1969-1970 കാലഘട്ടത്തിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

1979 മുതൽ 1984 വരെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായും 1984 മുതൽ മാർക്സിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 1994 മുതൽ 2004 വരെ മാർക്സിസ്റ്റ്‌ പാർട്ടിയുടെ കാസർഗോഡ് ജില്ലാ സെക്രട്ടറിയായും പാർട്ടി സംസ്ഥാന സമിതി അംഗമായും പ്രവർത്തിച്ചു. 2006 മുതൽ 2016 വരെ തൃക്കരിപ്പൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. [3]

അവലംബം തിരുത്തുക

  1. മുൻ എം.എൽ.എയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന കെ.കുഞ്ഞിരാമൻ അന്തരിച്ചു
  2. തൃക്കരിപ്പൂർ മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ അന്തരിച്ചു
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-04. Retrieved 2015-01-23.