കെ. എൻ. എഴുത്തച്ഛൻ

ഇന്ത്യന്‍ രചയിതാവ്‌

മലയാളഭാഷാപണ്ഡിതനും നിരൂപകനും ആയിരുന്നു ഡോ:കെ. എൻ. എഴുത്തച്ഛൻ എന്നറിയപ്പെടുന്ന കുടിയിരിക്കൽ നാരായണൻ എഴുത്തച്ഛൻ (1911 മേയ് 21 -1981 ഒക്ടോബർ 28). സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യവക്താക്കളിലൊരാളായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തോട് അദ്ദേഹം യോജിച്ചിരുന്നില്ല. മാർക്സിസ്റ്റ് നിരൂപണ ശൈലിയെ അദ്ദേഹം പിന്തുണച്ചിരുന്നു. ഭാരതീയ കാവ്യശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയുണ്ടായി. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സംസ്‌കൃത സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളിയാണ് ഡോ:കെ. എൻ. എഴുത്തച്ഛൻ.[1][2]

കെ. എൻ. എഴുത്തച്ഛൻ
ജനനം(1911-05-21)മേയ് 21, 1911
മരണം28 ഒക്ടോബർ 1981(1981-10-28) (പ്രായം 70)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംമലയാളത്തിൽ പി.എച്.ഡി, സംസ്കൃതം, മലയാളം, ഇംഗ്ലീഷ്പട്ടി പട്ടി ബിരുദാനന്തര ബിരുദം
തൊഴിൽകവി, അധ്യാപകൻ(പ്രൊഫസ്സർ), നിരൂപകൻ, ഉപന്യാസകൻ, വിവർത്തകൻ
ജീവിതപങ്കാളി(കൾ)ജാനകി അമ്മ
കുട്ടികൾമൂന്നു പെണ്മക്കളും, രണ്ട് ആണ്മക്കളും
മാതാപിതാക്ക(ൾ)കുടിയിരിക്കൽ കൃഷ്‌ണൻ എഴുത്തച്ഛൻ, ലക്ഷ്മി അമ്മ
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം

ജീവിത രേഖ തിരുത്തുക

നേത്രരോഗവിദഗ്ദ്ധനും, സംസ്കൃതപണ്ഠിതനുമായിരുന്ന കുടിയിരിക്കൽ കൃഷ്ണനെഴുത്തച്ഛന്റെയും, ലക്ഷ്മി അമ്മയുടെയും മകനായി 1911 മേയ് 21-ന് പാലക്കാട് ജില്ലയിലെ ചെർ‌പ്പുളശ്ശേരിയിൽ ജനിച്ചു.[3] എഴുത്തച്ഛൻ സംസ്കൃതത്തിൽ ആദ്യപാഠങ്ങൾ പിതാവിന്റെ സംസ്കൃതപാഠശാലയിൽ നിന്ന് പഠിച്ചു. 1927-ൽ പത്താം ക്ലാസ് പാസ്സായി. ഷോർട് ഹാൻഡ്, ടൈപ്പ് റൈറ്റിംഗ് , ടീച്ചേഴ്സ് ട്രെയിനിങ് എന്നിവ കഴിഞ്ഞ് ചെറുകര ഹയർ എലിമെന്ററി സ്കൂളിൽ അധ്യാപകനായി. പ്രൈവറ്റായി പഠിച്ചു വിദ്വാൻ, ബി.എ എന്നീ പരീക്ഷകൾ പാസ്സായി. 1939-ൽ വിവാഹം. പട്ടാമ്പി ഹൈ സ്കൂളിൽ അധ്യാപകനായി. 1944 മുതൽ ഒൻപതു വർഷം ബോംബയിൽ സ്‌റ്റെനോഗ്രാഫർ ആയിരുന്നു അവിടെനിന്ന് ഹിന്ദിയും ഹോമിയോപ്പതിയും പഠിച്ചു. 1948സംസ്കൃതം എം.എ പാസ്സായി. 1953-ൽ മദ്രാസ് സർവകലാശാലയിൽ മലയാളം അധ്യാപകനായി. 1954-ൽ മലയാളം എം.എ യും 1962-ൽ പി.എച്ച്.ഡി യും നേടി. ഭാഷാകൗടലീയത്തിന്റെ ഭാഷാപരമായ സവിശേഷതകൾ ആയിരുന്നു പി.എച്.ഡി പ്രബന്ധത്തിന്റെ വിഷയം. 1964ഇംഗ്ലീഷ് എം.എ പാസ്സായി തമിഴും, കന്നടയും പഠിച്ചു. മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യക്ഷനായി പ്രവർത്തിച്ച ഇദ്ദേഹം 1971-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വിരമിച്ച ശേഷം ഭാഷ ഇന്സ്ടിട്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസർ ആയി ഒരു വർഷം ജോലി ചെയ്തു. പിന്നീട് ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ ദ്രാവിഡ ഭാഷ വിജ്ഞാനീയ വിഭാഗത്തിൽ സീനിയർ ഫെലോ ആയിരുന്നു. 1974 - 1978 ൽ കോഴിക്കോട് സർവകലാശാലയിൽ യു.ജി.സി പ്രൊഫസ്സർ.1976ൽ മുത്തും പവിഴവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1981 ഒക്ടോബർ 28-ന് കോഴിക്കോട് സർവ്വകലാശാലാ സെനറ്റ് ഹാളിൽ ചെറുകാട് സ്മാരക ശക്തി അവാർഡ് സമ്മാനിച്ച ശേഷം പ്രസംഗിക്കവേ ഹൃദയാഘാതത്തെത്തുടർന്ന് വേദിയിൽ വച്ച് അന്തരിച്ചു.[3][1]

1971 ൽ കാലിക്കറ്റ് യൂണിവേഴ്കിറ്റിയുടെ മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ തുടങ്ങിയ താളിയോല ഗ്രന്ഥ ലൈബ്രറി, 1977 ൽ വള്ളത്തോൾ നാരായണമേനോൻ സ്മരണാർത്ഥം തുടങ്ങിയ വള്ളത്തോൾ എജുക്കേഷനൽ ട്രസ്റ്റ് എന്നിവയുടെ രൂപീകരണത്തിനായി കെ. എൻ. എഴുത്തച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്.[4][5]

കൃതികൾ തിരുത്തുക

ജീവചരിത്രം തിരുത്തുക

  • ഈശ്വരചന്ദ്ര വിദ്യാസാഗർ

കഥകൾ തിരുത്തുക

  • കഥാഭൂഷണം
  • കഥാസൗധം (കഥാസമാഹാരം)
  • മഹിളാരാമം
  • കഥാമാലിക
  • കഥാമഞ്ജുഷ
  • വീരാഹുതി (വേണീസംഹാരത്തിന്റെ വിവർത്തനം)

കവിതകൾ തിരുത്തുക

ലേഖനം തിരുത്തുക

  • കാലടിപ്പാതകൾ (7 ലേഖനങ്ങൾ)
  • ഇലയും വേരും (6 ലേഖനങ്ങൾ)
  • കതിർക്കുല (13 ലേഖനങ്ങൾ)
  • ഉഴുത നിലങ്ങൾ (6 ലേഖനങ്ങൾ)
  • ഏഴിലംപാല (7 ലേഖനങ്ങൾ)
  • കിരണങ്ങൾ (21 ലേഖനങ്ങൾ)
  • സമീക്ഷ (12 ലേഖനങ്ങൾ)
  • ദീപമാല (13 ലേഖനങ്ങൾ)
  • മുത്തും പവിഴവും (7 ലേഖനങ്ങൾ):1976 ൽ കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ കൃതിക്ക് ലഭിച്ചു.[6]
  • ഭാഷാകൗടില്യം (4 മുതൽ 7 വരെ അധികരണങ്ങൾ)
  • ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം
  • സാഹിതീ ചിന്തകൾ
  • കെ. എൻ. എഴുത്തച്ഛന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ(രണ്ട് വാല്യങ്ങൾ)

ഇതിനുപുറമെ സമാഹരിക്കപെടാത്തതായി ഇരുപതോളം ലേഖനങ്ങൾ എഴുത്തച്ഛന്റേതായി മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി തുടങ്ങിയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]മൗലികമായ ചിന്ത, യുക്തി, ലാളിത്യം എന്നിവയാണ് കെ.എൻ.എഴുത്തച്ഛന്റെ ലേഖനങ്ങളുടെ സവിശേഷത. ഏറ്റവും കൂടുതൽ കാര്യങ്ങൾ, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്, ഏറ്റവും നല്ല തെളിവുകളാണ് ആ പ്രബന്ധങ്ങൾ.[1] 1975 ൽ പ്രസിദ്ധീകരിച്ച ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം, മലയാളം വ്യാകരണമേഖലയിൽ ഒരു മൗലിക കൃതിയായി പരിഗണിക്കപ്പെടുന്നു.[7] എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരു പഠനം എന്ന പേരിൽ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഇദ്ദേഹത്തിന്റേതായുണ്ട്, തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടുപ്രസ്ഥാനത്തെപറ്റി ലേഖനവും രചിച്ചിട്ടുണ്ട്.[1]

പ്രധാന വിവർത്തനങ്ങൾ തിരുത്തുക

  • സാർഥവാഹൻ (ഹിന്ദിയിൽ നിന്ന് വിവർത്തനം)
  • കുറുന്തുകൈ
  • കവിതക്കൊരു സാധൂകരണം (സർ ഫിലിപ്പ് സിഡ്നിയുടെ An Apology for poetry യുടെ വിവർത്തനം)
  • വാണീസമാഹാരം
  • കലകളുടെ സാമൂഹ്യവേരുകൾ: ലൂയി ഹാരപ്പിന്റെ Social Roots of Arts എന്ന കൃതിയുടെ പരിഭാഷ
  • Lilatilakam English translation (നാലു മുതൽ എട്ടുവരെയുള്ള ശില്പങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല)
  • തൊൽകാപ്പിയം (മലയാള വിവർത്തനം)
  • പുറനാനൂറ്
  • നറ്റിണൈ
  • ഏഷ്യയും പാശ്ചാത്യമേധാവിത്വവും (ഇംഗ്ലീഷിൽ നിന്ന്)
  • മനുഷ്യനും പ്രകൃതിയും (ഇംഗ്ലീഷിൽ നിന്ന്).[8][1]

മറ്റു ഗവേഷണപ്രബന്ധങ്ങൾ തിരുത്തുക

  • കിളിപ്പാട്ടുപ്രസ്ഥാനം - ദീർഘപഠനം - സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തിൽ
  • തരൂർ സ്വരൂപം (Annals of Oriental research, Madras University 1954)
  • Ramacarita and its Metres (Annals of Oriental research, Madras University 1957)
  • A study of Ramayana Themes in Malayalam: Ramayana seminar,S. V. University 1965
  • The morphology of Lilatilakam: Linguistic seminar, Trivandrum 1965
  • The problem of meaning: International symposium, Madras 1965
  • Modern trends in poetry: International symposium, Madras 1965
  • Nationalistic Trends in Indian Poetry: Vallathol - Bharathi Symposium, Madras 1965
  • രണ്ടു ഭഗവദ്ഗീതകൾ - മാധവപ്പണിക്കരുടെ ഗീതയും പട്ടനാരുടെ തമിഴ് ഗീതയും തമ്മിലുള്ള താരതമ്യപഠനം, 1958.[3]

സർവവിജ്ഞാനകോശം മുതലായവയിൽ ചേർത്ത ചില പ്രബന്ധങ്ങൾ തിരുത്തുക

  • തുഞ്ചത്തെഴുത്തച്ഛൻ (കേരളസർക്കാർ സർവവിജ്ഞാനകോശം)
  • The Artisan Classes of Kerala (Social history of Kerala).[3]

കെ. എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം തിരുത്തുക

കെ. എൻ. എഴുത്തച്ഛന്റെ സ്മരണാർത്ഥം 2014 ൽ സംസ്‌കാര പട്ടാമ്പി എന്ന സംഘടന കെ.എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിനാണ് പ്രഥമ കെ. എൻ. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്.[9] 2016 ലെ പുരസ്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലന്റെ കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു.[10]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "ഡോ. കെ. എൻ. എഴുത്തച്ഛൻ". കേരള സാഹിത്യ അകാദമി. Archived from the original on 1 December 2017. Retrieved 21 June 2018.
  2. "Awards & fellowships - Akademi Awards". Sahitya Akademi, India's National Akademi of Letters. Archived from the original on March 31, 2009. Retrieved 29 June 2009.
  3. 3.0 3.1 3.2 3.3 3.4 പ്രൊഫ. ആനപ്പായ സേതുമാധവൻ (1999). ഡോ. കെ. എൻ. എഴുത്തച്ഛൻ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-86365-81-8.
  4. "കാലിക്കറ്റ് താളിയോല ഗ്രന്ഥ ലൈബ്രറി ഡിജിറ്റൽവൽക്കരണം". തേജസ് ന്യൂസ് ഓൺലൈൻ. 30 April 2016. Archived from the original on 21 June 2018. Retrieved 21 June 2018.
  5. "വള്ളത്തോൾ വിദ്യാപീഠം വെബ്സൈറ്റ്". Archived from the original on 23 October 2017. Retrieved 21 June 2018.
  6. "C.B.Kumar Endowment". കേരള സാഹിത്യ അക്കാദമി. Archived from the original on 4 November 2014. Retrieved 22 February 2018.
  7. The history of the grammatical theories in Malayalam
  8. മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്ക്സ്.2015 പു. 570,571.
  9. "കെ എൻ എഴുത്തച്ഛൻ പുരസ്കാരം സുനിൽ പി ഇളയിടത്തിന്". ദേശാഭിമാനി ഓൺലൈൻ. 8 November 2014. Archived from the original on 21 June 2018. Retrieved 21 June 2018.
  10. "കെ.എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു". മാതൃഭൂമി ഓൺലൈൻ. 9 April 2016. Archived from the original on 9 April 2016. Retrieved 21 June 2018.

കൂടുതൽ വായനക്ക് തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ._എൻ._എഴുത്തച്ഛൻ&oldid=3866373" എന്ന താളിൽനിന്ന് ശേഖരിച്ചത്