കെ.പി. കൊട്ടാരക്കര

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം,ചിത്രസംയോജനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ച വ്യക്തിയായിരുന്നു കെ.പി. കൊട്ടാരക്കര (1926 - നവംബർ 19, 2006). കൊട്ടാരക്കര സ്വദേശിയായിരുന്ന ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻ പിള്ള എന്നായിരുന്നു. രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും പുത്രനായി 1926-ൽ ജനിച്ചു. എസ്.എസ്.എൽ.സി. പാസ്സായ ശേഷം പ്രൊഫഷണൽ നാടക വേദിയിൽ പ്രവേശിച്ചു. പലനാടകങ്ങളും ഇദ്ദേഹം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. 1950-ൽ നീലയുടെ പ്രഥമചിത്രമായ ആത്മസഖിക്കു വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്നു ആറു ചിത്രങ്ങൾക്ക് കഥയു സംഭാഷണവും എഴുതുകയും അവയിൽ മിക്കതിലും അഭിനയിക്കുകയും ചെയ്തു. പാശമലർ എന്ന തമിഴ് ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹം പ്രസിദ്ധിയിലേക്കുയർന്നത്.[1]

കെ.പി. കൊട്ടാരക്കര
കെ.പി. കൊട്ടാരക്കര
ജനനം1926
മരണം2006 നവംബർ 19
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രപ്രവർത്തകൻ

ഒരു നിർമാതാവ് എന്നനിലയിൽ തമിഴ് ചലച്ചിത്ര രംഗത്തേക്കു വന്ന ഇദ്ദേഹം പരിശ് എന്നചിത്രം നിർമിച്ച ശേഷം മലയാളത്തിലേക്കു കടന്നു. കെ.പി. കൊട്ടാരക്കരയുടെ ആദ്യ മലയാളചിത്രം ജീവിതയാത്ര ആണ്. തുടർന്ന് 28 ചിത്രങ്ങൾ കൂടി നിർമ്മിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ്. ഇദ്ദേഹത്തിന്റെ പലകഥകളും മറ്റുഭാഷകളിൽ ചിത്രങ്ങളാക്കിയിട്ടുണ്ട്. 2006 നവംബർ 19-ന് അദ്ദേഹം അന്തരിച്ചു.[2]

നിർമിച്ച ചിത്രങ്ങൾ തിരുത്തുക

ക്രമനമ്പർ ചിത്രം വർഷം സംവിധായകൻ
1 ജീവിതയാത്ര 1965 ശശികുമാർ
2 പെണ്മക്കൾ 1966 ശശികുമാർ
3 കാണാത്ത വേഷങ്ങൾ 1967 എം. കൃഷ്ണൻ നായർ
4 വിദ്യാർത്ഥി 1968 ശശികുമാർ
5 ലവ് ഇൻ കേരള 1968 ശശികുമാർ
6 രഹസ്യം 1969 ശശികുമാർ
7 റസ്റ്റ്‌ഹൗസ് 1969 ശശികുമാർ
8 രക്തപുഷ്പം 1970 ശശികുമാർ
9 ലങ്കാദഹനം 1971 ശശികുമാർ
10 സംഭവാമി യുഗേ യുഗേ 1972 എ.ബി. രാജ്
11 അജ്ഞാതവാസം 1973 എ.ബി. രാജ്
12 പച്ചനോട്ടുകൾ 1973 എ.ബി. രാജ്
13 ഹണിമൂൺ 1974 എ.ബി. രാജ്
14 ഓമനക്കുഞ്ഞ് 1975 എ.ബി. രാജ്
15 അമ്മ 1976 എം. കൃഷ്ണൻ നായർ
16 ശാന്ത ഒരു ദേവത 1977 എം. കൃഷ്ണൻ നായർ
17 മധുരസ്വപ്നം 1977 എം. കൃഷ്ണൻ നായർ
18 അവർകണ്ട ലോകം 1978 എം. കൃഷ്ണൻ നായർ
19 അഗ്നിപർവ്വതം 1979 പി. ചന്ദ്രകുമാർ
20 യുദ്ധം 1983 ശശികുമാർ
21 ഈ ശബ്ദം ഇന്നത്തെ ശബ്ദം 1985 പി.ജി. വിശ്വംഭരൻ
22 അവൾ കാത്തിരുന്നു അവനും 1986 പി.ജി. വിശ്വംഭരൻ
23 ആദ്യത്തെ കണ്മണി 1995 രാജസേനൻ
24 മഴത്തുള്ളിക്കിലുക്കം 2002 അക്ബർ ജോസ്

അവലംബം തിരുത്തുക

  1. മലയാള സംഗീതം മൂവി ഡാറ്റാബേസിൽ നിന്ന് കെ.പി. കൊട്ടാരക്കര
  2. "കെ.പി. കൊട്ടാരക്കരയുടെ വിയോഗം". ദി ഹിന്ദു. 2006 നവംബർ 21. Archived from the original on 2008-10-04. Retrieved 2013 ഏപ്രിൽ 25. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ.പി. കൊട്ടാരക്കര

"https://ml.wikipedia.org/w/index.php?title=കെ.പി._കൊട്ടാരക്കര&oldid=3803321" എന്ന താളിൽനിന്ന് ശേഖരിച്ചത്