ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവർത്തകനുമായിരുന്നു കെ.ഇ. മാമ്മൻ എന്ന കണ്ടത്തിൽ ഈപ്പൻ മാമ്മൻ.[1][2](31 ജൂലൈ, 1921[3] - 26 ജൂലൈ, 2017)[4]

സ്വാതന്ത്ര്യസമര സേനാനി

കെ.ഇ. മാമ്മൻ
ജനനം(1921-07-31)31 ജൂലൈ 1921
മരണം26 ജൂലൈ 2017(2017-07-26) (പ്രായം 95)

1921 ജൂലൈ 31-ന് കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളിൽ ആറാമനായി ജനിച്ചു. നാഷനൽ ക്വയിലോൺ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് അവിടെ ആയിരുന്നു മാമ്മന്റെ ജനനം.[5] തിരുവനന്തപുരം ആർട്‌സ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ ട്രാവൻകൂർ സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. കോട്ടയം തിരുനക്കരയിൽ നടന്ന യോഗത്തിൽ സ്വാതന്ത്യ്രസമരത്തിനായി വിദ്യാർഥികളെ ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടു.[5] സി. കേശവന്റെ പ്രസംഗങ്ങൾ ആകൃഷ്ഠനായാണ് മാമ്മൻ പൊതുരംഗത്തേക്ക് ഇറങ്ങിയത്. പൊതുരംഗത്തെ നേതാവായി മാറിയതോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സർ സി.പി. അദ്ദേഹത്തെ അനുവദിച്ചില്ല. തിരുവനന്തപുരം ആർട്സ് കോളജിൽ നടന്ന യോഗത്തിൽ സർ സിപിക്കെതിരെ പ്രസംഗിച്ചതോടെ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് എറണാകുളം മഹാരാജാസിൽ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ തിരുവിതാംകൂറിനു പുറത്തായി തൃശ്ശൂർ സെന്റ്. തോമസ് കോളജിൽ ചേർന്ന് ഇന്റർമീഡിയറ്റ് പൂർത്തീയാക്കി. തുടർന്ന് 1940-ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ വിദ്യാഭ്യാസത്തിനായി ചേർന്നു.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ മദാസ് കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഭാരതത്തിലെങ്ങും യുവജനങ്ങൾ പഠനമുപേക്ഷിച്ച് മോചനത്തിനായി ഇറങ്ങുന്ന കാലമായിരുന്നതിനാൽ അന്നത്തെ അണികൾക്കൊപ്പം ചേരാനായിരുന്നു മാമ്മന്റെയും തീരുമാനം. തുടർന്ന് 1943-ൽ നാട്ടിൽ തിരിച്ചെത്തി. ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 22-ആമത്തെ വയസിൽ തിരുവല്ലയിലേക്ക് താമസം മാറ്റുകയും തിരുവല്ലയും കോട്ടയവും പ്രവർത്തനകേന്ദ്രമാക്കുകയും ചെയ്തു. ഒടുവിൽ 1996-ലാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളിലും സജീവമായിരുന്നു മാമ്മൻ. ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹം അവിവാഹിതനായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ വച്ച് 2017 ജൂലൈ 26-ന് അന്തരിച്ചു.[5] അവസാനകാലത്ത് നാല് വർഷത്തോളം നെയ്യാറ്റിൻകരയിലെ ആശുപത്രിയിലായിരുന്നു മാമ്മൻ കഴിഞ്ഞിരുന്നത്.

അവലംബം തിരുത്തുക

  1. "VS should not quit, says K.E. Mammen". The Hindu. Chennai, India. 16 February 2009. Archived from the original on 2012-11-06. Retrieved 2017-07-26.
  2. "Award for K.E. Mammen". The Hindu. Chennai, India. 21 May 2009. Archived from the original on 2012-11-08. Retrieved 4 November 2010.
  3. Nair, K. Karunakaran (1975). Who is who of Freedom Fighters in Kerala. Regional Records Survey Committee, Kerala State. p. 338.
  4. http://english.manoramaonline.com/news/kerala/2017/07/26/gandhian-freedom-fighter-ke-mammen-dies.html
  5. 5.0 5.1 5.2 "പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ.മാമ്മൻ അന്തരിച്ചു". മനോരമ. Archived from the original on 2017-07-26. Retrieved 26 ജൂലൈ 2017.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കെ.ഇ._മാമ്മൻ&oldid=3803266" എന്ന താളിൽനിന്ന് ശേഖരിച്ചത്