കുവൈത്തിലെ ഏതാണ്ട് ആറു ലക്ഷത്തോളം ( കൃത്യമായ കണക്ക്നിലവിൽ എവിടെയും ലഭ്യമല്ല ) ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നതും, നൂറ്റാണ്ട് പിന്നിട്ട ഇന്ത്യ-കുവൈത്ത് ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതുമാണു കുവൈത്തിലെ ഇന്ത്യൻ എംബസി

ചരിത്രം തിരുത്തുക

1961 ൽ കുവൈത്തിനു സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്ന ഉദ്യോഗസ്ഥനെയാണ് ഭാരതം നയതന്ത്രച്ചുമതലകൾക്ക് കുവൈത്തിൽ നിയോഗിച്ചത്. പിന്നിട് 1962ൽ എംബസി യുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ത്യയുടെ ഇപ്പോൾ നിലവിൽ ഉള്ള നയതന്ത്രകാര്യാലയം 1992 ൽ പ്രവർത്തനം ആരംഭിച്ചു. ശ്രീ. പി. എൽ . സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 15 നയതന്ത്രപ്രതിനിധികൾ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

പ്രവർത്തന സമയം തിരുത്തുക

കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണു ഇന്ത്യൻ എംബസിയുടെ ആസ്ഥാനം .പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ്. വിവിധ സേവനങ്ങൾക്ക് ടോക്കൺ നൽകുന്ന സമയം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ.

മേൽവിലാസം തിരുത്തുക

Diplomatic Enclave, Arabian Gulf Street P.O. Box 1450, Safat-13015, Kuwait Phone:22530600 , 22530612 - 14 Fax +965 2525811

അംബാസിഡർ തിരുത്തുക

മി. സതീഷ് സി മേത്ത യാണു നിലവിൽ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ. [1]

സേവനങ്ങൾ തിരുത്തുക

എംബസി നൽകുന്ന വിവിധ സേവനങ്ങളിൽ ചിലത് പുറം കരാറു നൽകിയിരിക്കുകയാണു. അവയിൽ ചിലതാണു പാസ്പോർട്ട് സെവീസും, വിസ സർവീസും. ലേബർ കാര്യങ്ങൾ, കുവൈത്ത് വിസ എടുക്കാൻ എംബസിയിൽ നിന്നും ലഭ്യമാക്കേണ്ട രേഖയായ അഫ്ഡവിറ്റുകൾ, വിവിധ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ എന്നിവയും, ലേബർ പരാതികളും വിശയങ്ങളുമാണു എംബസിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന സെവനങ്ങൾ.

പാസ്പോർട്ട് വിസ സേവനങ്ങൾ തിരുത്തുക

പാസ്പോർട്ട് പുതുക്കി നൽകുക, കുവൈത്തിൽ ഇന്ത്യൻ ദമ്പതികൾക്ക് പിറക്കുന്ന കുട്ടികൾക്ക് പുതുതായി പാസ്പോർട്ട് അനുവദിക്കുക തുടങ്ങിയ സേവനങ്ങൾ ബി എൽ എസ് ഇന്റർ നാഷണൽ എന്ന കമ്പനിയാണു നൽകുന്നത്. കൂടാതെ ഇന്ത്യയിലേക്ക് വിസ എടുക്കാനുള്ള സേവനവും ഈ കമ്പനി ചെയ്യുന്നു. കമ്പനിയുടെ വെബ് സൈറ്റിൽ വിവിധ സേവനങ്ങളുടെ ഫീസും, അതിന്റെ നടപടി ക്രമങ്ങളൂം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.[2]

ഓഫീസുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. "കുവൈറ്റ് ഇന്ത്യൻ നയതന്ത്ര കാര്യാലയം". കുവൈറ്റ് ഇന്ത്യൻ എംബസ്സി.
  2. http://www.bls-international.com/index.html Archived 2013-06-09 at the Wayback Machine. ബി എൽ എസ് ഇന്റർ നാഷണൽ

കുവൈറ്റ് നയതന്ത്ര കാര്യാലയം

"https://ml.wikipedia.org/w/index.php?title=കുവൈത്ത്_ഇന്ത്യൻ_എംബസി&oldid=3628773" എന്ന താളിൽനിന്ന് ശേഖരിച്ചത്