കുമ്പനാട്

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

കുമ്പനാട് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാനപാതയ്ക്കരികിലാണ്. പുല്ലാട് ഇവിടെനിന്നും 3 കിലോമീറ്റർ മാത്രം അകലെയാണ്.

Kumbanad

കുമ്പനാട്
Region in Tiruvalla
Kumbanad Junction
Kumbanad Junction
Country India
StateKerala
DistrictPathanamthitta
TalukTiruvalla
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
689547
Telephone code469
വാഹന റെജിസ്ട്രേഷൻKL-27
Nearest cityTiruvalla
Lok Sabha constituencyPathanamthitta
ClimateTropical (Köppen)
Kumbanad town
Kumbanad Church
State Bank

പേരു വന്ന വഴി തിരുത്തുക

കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന) നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. ഒരു കാലത്ത് ഈ പ്രദേശങ്ങൾ നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് കൊടുംകാടായിരുന്നു. അവിടെ കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. അങ്ങനെയാവാം ഈ പേരു വന്നത്.[1][2]

വരുമാനമാർഗ്ഗം തിരുത്തുക

ഇവിടത്തെ മിക്ക വീടുകളും പ്രവാസികളുടേതാണ്. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ ഇറ്റലിപോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളുടെ സ്വദേശമാണിത്.[3] ഇന്ത്യയിലെ മിക്ക സ്വകാര്യ - പൊതുമേഖലാ മിക്ക ബാങ്കുകളുടേയും ശാഖകൾ ഇവിടെയുണ്ട്. 2009ലെ കണക്കുപ്രകാരം കുംബനാട് പുല്ലാട് മേഖലയിലെ പ്രവാസികളുടെ നിക്ഷേപം തന്നെ   5,400 കോടി വരും.[4]

വിദേശപണത്തെ ആശ്രയിച്ചുള്ള ബിസിനസ്സുകളാണിവിടെ കൂടുതൽ നടക്കുക. പ്രവാസികളിൽ കൂടുതലും യുവാക്കളും മദ്ധ്യവയസ്കരും ആണെങ്കിൽ ഇവിടെ സ്ഥിരതാമസമായിരിക്കുന്നവർ പ്രായമായവരാണ്. [5][6]

ഭരണം തിരുത്തുക

കുമ്പനാട് പത്തനംതിട്ട ജില്ലയുടെ ഭാഗമാണ്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് കുമ്പനാട്. ഇപ്പോഴത്തെ പത്തനംതിട്ട ലോകസഭാമണ്ഡലം പ്രതിനിധി (എം. പി.) ശ്രീ. ആന്റോ ആന്റണി ആണ്. ആറന്മുള നിയമസഭാ മണ്ഡലത്തിൽപ്പെട്ടതാണ് കുമ്പനാട്. ആറന്മുള നിയമസഭാ പ്രതിനിധി ശ്രീമതി വീണാ ജോർജ്ജ് ആണ്. മോൻസി കിഴക്കേടത്ത് ആണ് കുമ്പനാട് ഉൾപ്പെട്ട കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ്.

സർക്കാർ വകുപ്പുകൾ തിരുത്തുക

  • സബ് ട്രഷറി
  • കുമ്പനാട് 33 കെ വി സബ് സ്റ്റേഷൻ.
  • ടെലിക്കോം സെന്റർ, ടെലിഫോൺ എക്സേഞ്ച്.
  • കുമ്പനാട് ഹെഡ് പോസ്റ്റ് ഓഫിസ്
  • ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ്

കാലാവസ്ഥ തിരുത്തുക

ട്രോപ്പിക്കൽ കാലവസ്ഥയാണിവിടെ. ജൂൺ മുതൽ ആഗസ്ത് വരെ തെക്കു പടിഞ്ഞാറൻ മൺസൂൺ മഴ പെയ്യുന്നു. ഒക്ക്റ്റോബർ നവംബർ മാസത്തിൽ വടക്കു കിഴക്കൻ മൺസൂൺ മഴ ലഭിക്കുന്നു. മാർച്ച് മുതൽ മേയ് വരെ വേനൽക്കാലമാണ്. ഏപ്രിൽ മുതൽ മേയ് വരെ ശക്തമായ ഇടിയോടുകൂടിയ മഴ ലഭിച്ചുവരുന്നുണ്ട്.

കുമ്പനാടിനടുത്തുള്ള പ്രസിദ്ധമായ സ്ഥലങ്ങൾ തിരുത്തുക

ഗതാഗതം തിരുത്തുക

കുമ്പനാട്, പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, ശബരിമല, തിരുവനന്തപുരം, കൊച്ചി, തൂത്തുക്കുടി, കോയമ്പത്തൂർ, ബാംഗളൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സർക്കാർ സ്വകാര്യ ഗതാഗതസൗകര്യങ്ങൾ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെനിന്നും ടി. കെ റോഡുവഴി എം. സി. റോഡിലെത്തിയശേഷം കേരളത്തിന്റെ വടക്കോട്ടോ (കോട്ടയം, എറണാകുളം/കൊച്ചി, കോഴിക്കോട്, കർണ്ണാടക..) തെക്കോട്ടോ (തിരുവനന്തപുരം, കന്യാകുമാരി..)പോകാവുന്നതാണ്.

കുമ്പനാട് നിന്നും ടി. കെ റോഡിലൂടെ കിഴക്കോട്ടുപോയാൽ, പുല്ലാട്, ഇരവിപേരൂർ, ചെട്ടിമുക്ക്, മാരാമൺ, കോഴഞ്ചേരി, തെക്കേമല, ഇലന്തൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെത്താം. Arrattupuzha via Kareelamukku റെയിൽവെ സ്റ്റേഷൻ:

വിമാനത്താവളങ്ങൾ:


ബസ് സ്റ്റാന്റ് :

ഇതും കാണൂ തിരുത്തുക

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  • ഗവണ്മെന്റ് യു പി സ്കൂൾ (ബോയ്സ്)
  • ഗവണ്മെന്റ് യു പി സ്കൂൾ (ഗേൾസ്)
  • ഗവണ്മെന്റ് യു പി സ്കൂൾ വട്ടക്കോട്ട
  • നോയെൽ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
  • നെല്ലിമല ഇ എ എൽ പി സ്കൂൾ
  • Grace Mount Public School
  • Indian Bible College
  • Indian Theological Bible College Nellimala-Kumbanad
  • Brethren English Medium High School

ആശുപത്രികൾ തിരുത്തുക

  • ഫെല്ലോഷിപ്പ് ആശുപത്രി

അവലംബം തിരുത്തുക

  1. "Family history". Archived from the original on 2016-11-07. Retrieved 18 October 2010.
  2. "Kumbanad". Independent Media Center. Archived from the original on 2010-07-05. Retrieved 18 October 2010. {{cite web}}: |first= missing |last= (help)
  3. "Healthcare in Kumbanad, Kerala - Page 1 | Quickerala.com". www.quickerala.com. Archived from the original on 2016-03-14. Retrieved 2016-03-13.
  4. Tapash Talukdar; Anirvan Ghosh (15 December 2009). "Recession a rude wake-up call for NRI-rich villages". The Economic Times. Retrieved 16 October 2010.
  5. T V R, Shenoy (13 Feb 2004). "Without regard for caste, creed or politics". Rediff News. Retrieved 19 October 2010.
  6. Mary, John. "All Morbid Mansions". Outlook India. Retrieved 19 October 2010.
"https://ml.wikipedia.org/w/index.php?title=കുമ്പനാട്&oldid=3628646" എന്ന താളിൽനിന്ന് ശേഖരിച്ചത്