കുടുമത്താറാവിന്[2] [3][4][5] ആംഗലത്തിൽ 'Tufted duck എന്നു പറയുന്നു. ശാസ്ത്രീയ പേര് Aythya fuligula എന്നാണ്. ഊളയിട്ട് ഇര പിടിക്കുന്ന പക്ഷിയാണ്.

കുടുമത്താറാവ്
Male / Female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
A. fuligula
Binomial name
Aythya fuligula

രൂപ വിവരണം തിരുത്തുക

മുതിർന്ന പൂവന്റെ വശങ്ങളിലെ വെളുപ്പും നീല-ചാര കൊക്കും ഒഴിച്ച് എല്ലായിടവും കറുപ്പാണ്. ഇവയ്ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന, പേരിനു കാരണമായ തലയിൽ കുടുമ പോലെ തൂവലുകൾ ഉണ്ട്. മുതിർന്നപിട തവിട്ടു നിറത്തിലുള്ളതുംവശങ്ങൾ മങ്ങിയതുമാണ്.കൊക്കിന്റെ കട ഭാഗത്തു കാണു ന്ന വെള്ള നിറം മൂക്കു വരെ നീളാറില്ല. കണ്ണുകൾ മഞ്ഞ നിറമാണ്.

 
മുട്ടകൾ, Collection Museum Wiesbaden

വിതരണം തിരുത്തുക

ഇവ മിതശീതോഷ്ണ പ്രദേശങ്ങളിൽ വ്യാപകമായും, ഉത്തര യൂറേഷ്യയിലും പ്രജനനം നടത്തുന്നു.യൂറേഷ്യയിൽ ഐസ്‌ലാന്റ്, ബ്രിട്ടീഷ് ദ്വീപുകൾ എന്നിവിടങ്ങളിലും കിഴക്ക് സൈബീരിയ മുതൽ കംചട്ക ഉപഭൂഖണ്ഡം വരേയും കമാൻഡർ ദ്വീപുകളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് അമേരിക്കൻ ഐക്യ നാടുകൾ, കാനഡ , യൂറോപ്പിന്റെ പടിഞ്ഞാറ്, ദക്ഷിണ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

പ്രജനനം തിരുത്തുക

ചതുപ്പുകളോടും തടാകങ്ങളോട് അടുത്ത് കൂടൂകളെ ഒളിച്ചുവെക്കാൻ പാകത്തിനുള്ള ചെടികൾ ഉള്ളിടത്ത് കൂട് ഉണ്ടാക്കുന്നു. ഒമ്പത് മുട്ടകൾ വരെ ഇടുന്നു.

ഭക്ഷണം തിരുത്തുക

മുങ്ങിയാണ് ഇര തേടുന്നത്., ചിലപ്പോൾ വെള്ളത്തിനു മുകളിൽ നിന്നും. [6] അവ ഞണ്ട്, ഞവുനി, ജലജീവികൾ, ചില ചെടികൾ, വിത്തുകൾ, ചെറു മത്സ്യങ്ങൾ, ജല ജീവികൾ എന്നിവ ഭക്ഷിക്കുന്നു. ചിലപ്പോൾ രാത്രിയും ഇര തേടാറുണ്ട്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Aythya fuligula". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 483. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Ogilvie, Malcolm A. (1986). "Tufted Duck". In Lack, Peter (ed.). The Atlas of Wintering Birds in Britain and Ireland. London, UK: T & AD Poyser. p. 110. ISBN 978-1-4081-3828-1. Retrieved 12 August 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കുടുമത്താറാവ്&oldid=3628552" എന്ന താളിൽനിന്ന് ശേഖരിച്ചത്