അർബുദത്തിനെതിരെയുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് കീമോതെറാപ്പി. വിശദമായി പറഞ്ഞാൽ, ചിട്ടപ്രകാരമുളള ചികിത്സാപരിപാടിയുടെ ഭാഗമായി ഒന്നോ അതിലധികമോ രസായന മരുന്നുകൾ ഉപയോഗിച്ചുള്ള അർബുദചികിത്സയാണ് കീമോതെറാപ്പി. ഈ മരുന്നുകൾ മിക്കവയും സൈറ്റോടോക്സിക് (കോശങ്ങളെ നശിപ്പിക്കുന്നവ) വിഭാഗത്തിൽ ഉൾപ്പെടുന്നു. ഇതിൽത്തന്നെ പല ഉപവിഭാഗങ്ങളുമുണ്ട്.

സ്തനാർബുദത്തിനു ചികിത്സ തേടുന്ന ഒരു വനിത

പോൾ എറിലിച്ച് എന്ന ജർമ്മൻ ശാസ്ത്രജ്ഞനെ കീമോതെറാപ്പിയുടെ പിതാവായി കരുതുന്നു.[1]

പഴയതും വിശാലവുമായ അർത്ഥത്തിൽ മറ്റുരോഗങ്ങൾക്കുള്ള മരുന്നുപയോഗിച്ചുള്ള ചികിത്സയും പെടും. എന്നാൽ ഇപ്പോൾ മരുന്നുപയോഗിച്ചുള്ള അർബുദ ചികിത്സയെ മാത്രമാണ് കീമോതെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്.

കീമോചികിത്സ നൽകുന്നത് രോഗം മാറ്റുക, ജീവിത ദൈർഘ്യ്ം കൂട്ടുക, രോഗലക്ഷണങ്ങളെ കുറയ്ക്കുക എന്നിവയ്ക്കാണ്. റേഡിയേഷൻ ചികിത്സ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഒപ്പവും ഇത് ഉപയോഗിക്കാറുണ്ട്.

അർബുദകോശങ്ങളുടെ സ്വഭാവമായ വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കലാണ് പാരമ്പര്യ കീമോതെറാപ്യൂട്ടിക് ഏജന്റുകൾ ചെയ്യുന്നത്. സ്വാഭാവികമായി വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളേയും (ബോൺ‌മാരോ, ദഹനേന്ദ്രിയം, മുടിയുടേ കോശങ്ങൾ) നശിപ്പിക്കും. അതുകൊണ്ട് രക്തകോശങ്ങളുടെ ഉത്പാദനത്തിലുള്ള കുറവു്, ദഹനേന്ദ്രിയത്തിലുള്ള സ്തരത്തിന്റെ inflammation, മുടികൊഴിച്ചിൽ എന്നിവ പാർശ്വഫലങ്ങൾ ആയി ഉണ്ടാവാറുണ്ട്.

ചില പുതിയ അർബുദ പ്രധിരോധ മരുന്നുകൾ (ഉദാ: പലതരം മോണോ ക്ലോണൽ അന്റിബോഡികൾ) അർബുദ കോശങ്ങളിൽ കണ്ടുവരുന്ന, അവയുടെ വളർച്ചയ്ക്കാവശ്യം വരുന്ന പ്രോട്ടീനുകളെയാണ് ലക്ഷ്യമാക്കുന്നത്. ഇത്തരം ചികിത്സകളെ ‘’‘ടാർഗെറ്റഡ് തെറാപ്പി’‘’ എന്നു പറയുന്നു. ഇവ സാധാരണ ഉപയോഗിക്കുന്ന കീമൊതെറാപ്പി മരുന്നുകൾക്കൊപ്പം ഉപയോഗിക്കുന്നവയാണ്.

ചരിത്രം തിരുത്തുക

ആധുനിക കീമോതെറാപ്പിയുടെ പിതാവായി സിഡ്നി ഫാർബർനേയാണ് കണക്കാക്കുന്നത്.

അർബുദചികിത്സയുടെ ഉദ്ദേശത്തോടെ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. ഒന്നാം രാസയുദ്ധത്തിൽ ഉപയോഗിച്ചിരുന്ന മസ്റ്റാർഡ്ഗ്യാസ് രക്ത ഉത്പാദനത്തെ തടയുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് യേൽ സർവകലാശാല ആ കുടുംബത്തിൽ പെട്ട സംയുക്തമായ നൈട്രജൻ മസ്റ്റാഡിനെ പറ്റി കൂടുതൽ പഠിക്കുകയുണ്ടായി. അതിൽ, പെട്ടെന്നു വളരുന്ന വെളുത്ത രക്താണുക്കൾക്ക് സംഭവിക്കുന്നത് അർബുദകോശങ്ങൾക്കും സംഭവിക്കാമെന്ന് കരുതുകയായിരുന്നു. അതുകൊണ്ട് 1942 ഡിസംബറിൽ വെളുത്തരക്താണുക്കൾക്ക് അർബുദം ബാധിച്ചവർക്ക് ഈ മരുന്ന് നല്കി. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ഇത് വെയിനിലൂടെ നൽകുകയായിരുന്നു. അവർക്ക് ലഭിച്ച ആശ്വാസം താൽക്കാലികമായിരെന്നെങ്കിലും ആശാവഹമായിരുന്നു.

അതേസമയത്ത്, രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ ബരി തുറമുഖത്ത് ജർമ്മൻ ആകാശയുദ്ധത്തിൽ കുറേ പേർ അകസ്മികമായി മസ്റ്റാഡ് വാതകം ശ്വസിക്കേണ്ടി വന്നു. അതിനെ ഉപജീവിച്ചവർക്ക് വെള്ളരക്താണുക്കളുടെ അളവ് കുറഞ്ഞതായി കണ്ടു. അതെ പിന്തുടർന്നു നടന്ന ഗവേഷണത്തിൽ ആദ്യത്തെ കീമോതെറാപ്പി മരുന്നായ മസ്റ്റിൻ കണ്ടുപിടിച്ചു.

അതിനു ശേഷം അനേകം മരുന്നുകൾ വികസിപ്പിച്ചെങ്കിലും ആദ്യ ഗവേഷണത്തിൽ കണ്ടെത്തിയ തത്ത്വങ്ങളും പരിമിതികളും അതേ പോലെ നിലനിൽക്കുന്നു.

അർഥം തിരുത്തുക

ഇപ്പോൾ കീമോതെറാപ്പി അർബുദ ചികിത്സയെയാണ് ഉദ്ദേശിക്കുന്നതെങ്കിലും മുൻചരിത്രത്തിൽ വിശാലമയ അർത്ഥമാണുള്ളത്, അതായത് ആന്റിബയോട്ടിക് മുതലയവ. അദ്യത്തെ അധുനിക കീമോതെറാപ്പി മരുന്നായി 1909 ൽ കണ്ടുപിടിച്ച അസ്ഫെനാമൈഡ്, സിഫിലിസിന്റെ ചികിത്സക്കാണ് ഉപയോഗിച്ചത്. പിന്നീട് സൾഫ മരുന്നുകളും പെൻസിലിനും പുറകെ വന്നു.

തത്വം തിരുത്തുക

കീമൊതെറാപ്പികൊണ്ട് പെട്ടെന്നു വിഭജിക്കുന്ന കോശങ്ങളെ നശിപ്പിക്കലാണ്. കട്ടിയുള്ള ട്യുമറുകളിൽ ഉള്ളിലേ കോശങ്ങൾ നശിക്കുന്നതോടുകൂടി ബാക്കിയുള്ള ഭാഗത്ത് പ്രവർത്തിക്കാൻ പറ്റാതെ വരുന്നു. അപ്പോൾ ശസ്ത്രക്രിയയോ റേഡിയേഷനോ ആവശ്യമായി വരുന്നു.

ചികിത്സാ രീതി തിരുത്തുക

കീമോതെറാപ്പി പലതരത്തിൽ ഉപയോഗിക്കുന്നുണ്ട്. രോഗം മാറാനും ജീവിതദൈർഘ്യം കൂട്ടാനും രോഗലക്ഷണങ്ങളെ മയപ്പെടുത്താനും ഉപയോഗിക്കുന്നുണ്ട്. റേഡിയേഷൻ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമൊപ്പം മരുന്നുകൾ ഉപ്യോഗിക്കുന്ന സംയുക്ത മോഡാലിറ്റി കീമോതെറാപ്പി (Combined modality chemotherapy) യാണ് ഇന്ന് കൂടുതൽ ഉപയോഗിക്കുന്നത്. സംയുക്ത കീമോതെറാപ്പി (Combination chemotherapy) എന്ന പലതരം മരുന്നുകൾ ഒരുമിച്ചുപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. പലതരത്തിൽ പ്രവർത്തിക്കുന്നവയും പല പാർശ്വഫലങ്ങളുള്ളവയും ഒരുമിച്ചുപയോഗിക്കുമ്പോൾ ഏതെങ്കിലും മരുന്നിനോട് പ്രതിരോധം വളരാനുള്ള സാദ്ധ്യതകളെ കുറയ്ക്കുന്നു.

ശസ്ത്രക്രിയയ്ക്കോ റേഡിയേഷനോ മുമ്പായിചെയ്യുന്ന നിയൊഅഡ്‌ജുവന്റ് കീമോതെറാപ്പി(neoadjuvant chemotherapy) പ്രാഥമിക ട്യൂമറുകളെ ചുരുക്കുകയും ശസ്ത്രക്രിയയ്ക്കോ റേഡിയേഷനോ കൊണ്ടുണ്ടാകുന്ന നാശങ്ങളേ ലഘൂകരിക്കുകയും ചെയ്യുന്നു. പുതിയ, പെട്ടെന്നു വിഭജിക്കുന്ന കോശങ്ങലുള്ള റ്റ്യൂമറുകളെ ചികിത്സിക്കാനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുള്ള അർബുദകോശങ്ങളെ നശിപ്പിക്കാനും ഈ രീതി ഉപയോഗിക്കുന്നു.

പാലിയേറ്റീവ് കീമോതെറാപ്പി, ട്യുമറുകളുടെ ഭാരം കുറയ്ക്കുക, ജീവദൈർഘ്യം കൂട്ടുക എന്നതിനയി ചെയ്യുന്നതാണ്. മരുന്നിനോടുള്ള രോഗിയുടെ പ്രതികരണ ശേഷികണക്കിലെടുത്താണ് മരുന്ന് കൊടുക്ക്ക്കുന്നത്. ഒരു പ്രാവശ്യം മരുന്നു കൊടുത്താൽ കുറച്ചു അർബുദകോശങ്ങൾ മാത്രമെ നശിക്കുകയുള്ളു. അതുകൊണ്ട് പലപ്രാവശ്യമായി മരുന്ന് നൽകേണ്ടതുണ്ട്.

വിവിധ തരങ്ങൾ തിരുത്തുക

അധികം കീമോതെറാപ്പി മരുന്നുകളും ആൽകിലേറ്റിങ്ങ് ഏജന്റുകൾ(alkylating agents), ആന്റിമെറ്റാബോളൈറ്റ്സ്(antimetabolites), പ്ലാന്റ്റ് ആൽക്കലൊയ്ഡ്സ് (plant alkaloids), ടോപോയ്സൊമെറേസ് ഇൻഹിബിറ്റെഴ്സ് (topoisomerase inhibitors), മറ്റു ട്യൂമർ പ്രതിരോധ ഏജന്റുകൾ എന്നായി തരം തിരിക്കാം. ഇത്തരം മരുന്നുകൾ എല്ലാം തന്നെ കോശ വിഭജനത്തേയും ഡി.എൻ.എ. വിഭജനത്തേയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ലക്ഷ്യം വയ്ക്കുന്നവയാണ്. എന്നാൽ ചില പുതിയ മരുന്നുകൾ ഡി.എൻ.എ. യെ ലക്ഷ്യം വയ്ക്കാതെ തന്മാത്ര വ്യതിയനത്തെ ലക്ഷ്യം വയ്ക്കുന്നു. ഇത് ടാർഗെറ്റഡ് തെറാപ്പിയ്ക്ക് ഉദഹരണമാണ്. കൂടാതെ ചില മരുന്നുകൾ ട്യൂമർ കോശങ്ങളുടെ സ്വഭവത്തെ നിയന്ത്രിക്കുന്നു. ഹോർമോൺ ചികിത്സ ഈ വിഭഗത്തിലാണ് വരുന്നത്.

മരുന്നിന്റെ മാത്ര തിരുത്തുക

കീമോ തെറാപ്പിയുടെ മരുന്നുന്റെ അളവു നിശ്ചയിക്കൽ എളുപ്പമുള്ള കാര്യമല്ല. കുറഞ്ഞു പോയാൽ അർബുദകോശങ്ങളെ ബാധിക്കില്ല. കൂടിയാൽ പാർശ്വഫലങ്ങൾ രോഗിക്ക് താങ്ങാവുന്നതിലും കൂടുതലാവും. മിക്കപ്പോഴും രക്തത്തിന്റെ വ്യപ്തവുമയി ബന്ധമുള്ള ശരീരത്തിന്റെ ബാഹ്യ വിസ്തീർണ്ണം(body surface area) കണക്കാക്കിയാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്. രോഗിയുടെ ഉയരവും തൂക്കവും കണക്കാക്കിയാണ് ഇതിലെത്തുന്നത്.

മരുന്ന് നൽകൽ തിരുത്തുക

കുറേ കീമോതെറാപ്പി മരുന്നുകൾ വായിലൂടെ കൊടുക്കാവുന്നതാണെങ്കിലും അധികവും വെയിനിലൂടെ കൊടുക്കുന്നവയാണ്. പേശിയിൽ കുത്തിവെയ്ക്കുന്നവയുമുണ്ട്.[2]

ഓറൽ കീമോതെറാപ്പി (ഗുളിക രൂപത്തിൽ) വീട്ടിലിരുന്ന് പറയുന്ന സമയത്തു തന്നെ കഴിച്ചിരിക്കണം. സമയം തെറ്റിയാൽ ആ വിവരം ഉടൻ ഡോക്ടരെ അറിയിക്കേണ്ടതാണ്.

ഇൻട്രാവീനസ് കീമൊതെറാപ്പി (വെയിനിലേക്ക് നേരിട്ട്) *വെയിനിലേക്ക് നേരിട്ട് കുത്തിവെച്ചോ *ഡ്രിപ്പ് വഴിയോ (ഇൻട്രാവീനസ് ഇൻഫ്യൂഷൻ) *പമ്പു വഴിയോ *ആഴ്ചകളോളം രോഗി ധരിക്കുന്ന പമ്പുവഴിയോ.


ചില സമയങ്ങളിൽ ഐസൊലേറ്റഡ് ലിമ്പ് പെർഫ്യൂഷൻ വഴിയോ ഐസൊലേറ്റഡ് ഇൻഫ്യൂഷൻ വഴിയോ കരൾ, ശ്വാസകോശം എന്നീ അവയവങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ പ്രധാന ഉപയോഗം ട്യൂമറിലേക്ക് വലിയ അളവ് മരുന്നു കൊടുക്കാനും മറ്റു ഭാഗങ്ങൾക്ക് കാര്യമായ തകറാറു സംഭവിക്കാതിരിക്കാനുമാണ്.

രോഗിയുടെ അവസ്ഥ, രോഗത്തിന്റെ അവസ്ഥ, മരുന്നുന്റെ തരം, മരുന്നിന്റെ അളവ് എന്നിവ കണക്കിലെടുത്ത് വെയിനിലൂടെ കീമോതെറാപ്പി നൽകുന്നത് ആശുപതിയിൽ കിടത്തിയോ ഔട്ട്പേഷ്യന്റായൊ ആവാം. തുടർച്ചയായൊ ഇടവിട്ടൊ കീമൊതെറപ്പി വെയിനിലൂടെ ചെയ്യേണ്ടി വരുമ്പോൾ, ശസ്ത്രക്രിയവഴി ചില വസ്തുക്കൾ ശരീരത്തിൽ പിടിപ്പിക്കാറുണ്ട്.

കൂടിയ അളവിൽ കീമോതെറാപ്പി നൽകിയാൽ ചില ട്യൂമറുകൾ മാറുമെങ്കിലും രോഗിക്കത് മാരകമാവുമെന്നതുകൊണ്ട് നൽകാറില്ല.

പാർശ്വ ഫലങ്ങൾ തിരുത്തുക

ഉപയോഗിക്കുന്ന മരുന്നകളുടെ തരം അനുസരിച്ച് പലതരം പാർശ്വഫലങ്ങൾ ഉണ്ടാവാറുണ്ട്. പ്രധാനമായും രക്തകോശങ്ങൾ, വായ്, ആമാശയം, ദഹനേന്ദ്രിയങ്ങൾ എന്നിവയുടെ ഉൾഭിത്തിയെ ബാധിക്കുന്നവയാണ്.

  • പ്രതിരോധ ശേഷിയുടെ കുറവ് - പ്രതിരോധ ശേഷി കുറയുന്നതോടെ പകർച്ചവ്യാധികൾ ബാധിക്കാനുള്ള സാദ്ധ്യത കൂട്ടുന്നു.കൈകൾ വൃത്തിയായി വെയ്ക്കാനും മറ്റു രോഗങ്ങളുള്ളവരിൽ നിന്ന് അകന്നു നിൽക്കാനും രോഗികളോട് പറയാറുണ്ട്. എന്നാൽ എൺപത്തിഅഞ്ചു ശതമാനം രോഗബാധയും സ്വന്തം ശരീരത്തിൽ സ്വഭാവികമായി ഉണ്ടാകുന്ന സുക്ഷ്മ്മാണുജീവികളിൽ നിന്നാണ്. രോഗ പ്രതിരോധ ശേഷി വളരെ കുറവാണെങ്കിൽ കീമോതെറാപ്പി നൽകുന്നത് നീട്ടിവയ്ക്കാറുണ്ട്.
  • ക്ഷീണം – അർബുദംകൊണ്ട് പൊതുവെ ക്ഷീണമുള്ള രോഗിയ്ക്ക് മരുന്നുകൊണ്ട് ക്ഷീണം കൂടുന്നു. കൂടാതെ വിളർച്ച യും. വിളർച്ച കുറയ്ക്കാൻ വേണ്ട ഹോർമോൺ, ഇരുമ്പു അടങ്ങിയ മരുന്നുകൾ, രക്തമാറ്റം എന്നിവയാണ് സധരണ പ്രതിവിധിയായി ചെയ്യുന്നത്.
  • വേഗത്തിൽ രക്തശ്രാവം ഉണ്ടാവാനുള്ള സാദ്ധ്യത. വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളെ നശിപ്പിന്നതോടൊപ്പം രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എന്നം കുറയുകയും അതുകൊണ്ട് വൃണങ്ങളും രക്തശ്രാവവും ഉണ്ടാകുന്നു. പ്ലേറ്റ്ലെറ്റുകൾ നൽകലാണ് ഇതിനുള്ള പ്രതിവിധി.
  • ദഹനേന്ദ്രിയങ്ങളുടെ അസ്വസ്ഥത. മനം പിരട്ടലും ഛർദ്ദിയും ഉണ്ടാകാറുണ്ട്. രോഗി വേണ്ടാത്ര ഭക്ഷണം, വെള്ളം എന്നിവ ആവശ്യത്തിന് കഴിക്കാതിരുന്നാൽ - , വയരിളക്കം, പോഷകാഹരക്കുറവ്, നിർജലീകരണം എന്നിവയും ഉണ്ടാകാറുണ്ട്.
  • ചിലപ്പോൾ തൂക്കക്കുറവുണ്ടാകും. മനമ്പിരട്ടലും നെഞ്ചെരിച്ചലും ഉണ്ടാകുമ്പോൾ കൂടുതൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതു കൊണ്ട് ചിലർക്ക് തൂക്കകൂടുതലും കാണാറുണ്ട്. ചില സ്റ്റീരോയ്ഡു് മരുന്നുകൾ കഴിക്കുമ്പോഴും തൂക്കക്കൂടുതൽ ഉണ്ടാകാറുണ്ട്. പാർശ്വഫലങ്ങൾ കുറക്കാനും മരുന്നുകളുണ്ട്. ഇടയ്ക്കിടെ ചെറിയ ഭക്ഷണം കഴിച്ചും ഇടയ്ക്കിടെ വെള്ളം കുടിച്ചും ജിഞ്ജർ ടീ കഴിചും സ്വയം ഇതിനൊക്കെ ഒരു പരിധിവരെ പരിഹാരം കാണാം. ഇതൊക്കെ താൽകാലിക പാർസ്വഫലങ്ങളാണ്. മിക്കതും ചികിത്സ നിർത്തി ഒരാഴാച്ചയ്ക്കകം മാറുകയും ചെയ്യും. വലിയ അളവിലുള്ള വയരിളക്കമുണ്ടെങ്കിൽ ഉടനെ ആവശ്യമായ ചികിത്സ നൽകേണ്ടാതാണ്.
  • മുടികൊഴിച്ചിൽ- ഇത് മിക്കപ്പോഴും താൽകാലിക പാർശ്വഫലമാണ്. ചികിത്സ നിർത്തി കുറച്ചു ആഴ്ചകൾക്കുള്ളിൽ മുടി വളരാൻ തുടങ്ങും. ചിലപ്പോൾ മുടി ചുരുളാനും (കീമോ കേൾസ്) തുടങ്ങും. അപൂർവ്വമായി മുടി വീണ്ടും വളരാത്ത അവസ്ഥയുമുണ്ടാകും. എല്ലാത്തരം കീമോ തെറാപ്പിയിലും മുടി കൊഴിച്ചിൽ ഉണ്ടാവണം എന്നില്ല. പാർശ്വ ഫലങ്ങൾ കുറഞ്ഞ മരുന്നുകൾ ഇന്നു സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ലഭ്യമാണ്.

ചില അവയവങ്ങൾക്കുള്ള തകരാർ. തിരുത്തുക

  • ഹൃദയ തകരാറുകൾ (Cardiotoxicity)
  • കരളിന്റെ തകരാർ (Hepatotoxicity)
  • വൃക്കയുടെ തകരാർ (Nephrotoxicity)
  • ആന്തര കർണ്ണത്തിന്റെ തകരാർ (Ototoxicity) അതുകൊണ്ടുള്ള തലചുറ്റൽ (vertigo)
  • തലച്ചോറിന്റെ ശരിയല്ലാത്ത പ്രവർത്തനം (Encephalopathy)

സ്രോതസ്സുകൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീമോതെറാപ്പി&oldid=3926763" എന്ന താളിൽനിന്ന് ശേഖരിച്ചത്