ആഫ്രിക്കയിലെ മഹാതടാകങ്ങളിൽപ്പെട്ട ഒരു തടാകമാണ് കിവു തടാകം. കോംഗോയുടെയും റുവാണ്ടയുടേയും അതിർത്തി പ്രദേശത്തിലാണ് ആഫ്രിക്കയിലെ ഭ്രംശതാഴ്വര (ഗ്രേറ്റ് റിഫ്റ്റ്വാലി) യോടനുബന്ധിച്ചുള്ള തടാക ശൃംഖലയിൽ പെട്ട ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം ഉദ്ദേശം 2,700 ചതുരശ്രകിലോമീറ്ററാണ് (1,040 ചതുരശ്രമൈൽ). സമുദ്രനിരപ്പിൽ നിന്നും 1,460 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ 1,370 ചതുരശ്രകിലോമീറ്റർ (58% ജലം) കോംഗോയുടെ ഭാഗമാണ്. തടാകത്തിന്റെ ഏറ്റവും താഴ്ച കൂടിയ ഭാഗത്ത് 480 മീറ്റർ (1,575 അടി) ആഴമുണ്ട്. വലിപ്പത്തിൽ കിവു തടാകത്തിന് ലോകത്തിൽ എട്ടാം സ്ഥാനമാണുള്ളത്. ഈ തടാകത്തിന്റെ ഭൂരിഭാഗവും മജസ്റ്റിക് മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

കിവു തടാകം
കിവു തടാകം
നിർദ്ദേശാങ്കങ്ങൾ2°0′S 29°0′E / 2.000°S 29.000°E / -2.000; 29.000
TypeRift Valley lakes, Meromictic
Primary outflowsRuzizi River
Catchment area7,000 km2 (2,700 sq mi)
Basin countriesRwanda, Democratic Republic of Congo
പരമാവധി നീളം89 km (55 mi)[1]
പരമാവധി വീതി48 km (30 mi)[1]
ഉപരിതല വിസ്തീർണ്ണം2,700 km2 (1,040 sq mi)[1]
ശരാശരി ആഴം240 m (787 ft)
പരമാവധി ആഴം480 m (1,575 ft)
Water volume500 km3 (120 cu mi)
ഉപരിതല ഉയരം1,460 m (4,790 ft)
IslandsIdjwi
അധിവാസ സ്ഥലങ്ങൾGoma, Congo
Bukavu, Congo
Kibuye, Rwanda
Cyangugu, Rwanda

ഭൂമിശാസ്ത്രം തിരുത്തുക

കിവു തടാകത്തിന് ഏകദേശം 90 കിലോമീറ്റർ (56 മൈൽ) നീളവും അതിൻറെ ഏറ്റവും വിസ്താരമുള്ള ഭാഗത്ത് 50 കിലോമീറ്റർ (31 മൈൽ) വീതിയുമുണ്ട്. ക്രമരഹിതമായ ആകൃതി കൃത്യമായ ഉപരിതല വിസ്തീർണ്ണം അളക്കുന്നതിനെ ബുദ്ധിമുട്ടാക്കുന്ന ഈ തടാകം ഏകദേശം 2,700 ചതുരശ്ര കിലോമീറ്റർ (1,040 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ആഫ്രിക്കയിലെ എട്ടാമത്തെ വലിയ തടാകമായി മാറുന്നതായി കണക്കാക്കുന്നു. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,460 മീറ്റർ (4,790 അടി) ഉയരത്തിലാണ്. ഓരോ 1000 വർഷത്തിലും ഒരു ലിമ്നിക് പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുള്ള തടാകമാണിത്. പരമാവധി ആഴം 475 മീറ്ററും (1,558 അടി), ശരാശരി ആഴം 220 മീറ്ററുമായ (722 അടി), ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ പതിനെട്ടാമത്തെ തടാകവും കൂടാതെ ശരാശരി ആഴത്തിൽ ഒമ്പതാമത്തെ ആഴമേറിയ തടാകവുമാണ്.

തടാകത്തിൻറെ ഏകദേശം 1,370 ചതുരശ്ര കിലോമീറ്റർ (529 ചതുരശ്ര മൈൽ) അല്ലെങ്കിൽ തടാക ജലത്തിന്റെ 58 ശതമാനവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിർത്തിക്കുള്ളിലാണ്. തടാകത്തിന്റെ അടിത്തട്ട് ഒരു റിഫ്റ്റ് താഴ്‌വരയിൽ ഇരിക്കുന്നതിനാൽ അത് സാവധാനം പിളർന്ന് മാറുന്നതിലൂടെ പ്രദേശത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു.

ഒരു തടാകത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ ദ്വീപായ ഇദ്ജ്‌വി, വിരുംഗ ദേശീയോദ്യാന അതിർത്തിക്കുള്ളിലായി കിവു തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ തീരത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ കോംഗോയിലെ ബുക്കാവു, കബാരെ, കലേഹെ, സാകെ, ഗോമ എന്നിവയും റുവാണ്ടയിലെ ഗിസെനി, കിബുയെ, സിയാൻഗുഗു എന്നിവയും ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Kivu, lake, Congo and Rwanda, Columbia Encyclopedia , Sixth Edition. 2001-05.
"https://ml.wikipedia.org/w/index.php?title=കിവു_തടാകം&oldid=3797640" എന്ന താളിൽനിന്ന് ശേഖരിച്ചത്