കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ

കേരളീയനായ കഥകളി കലാകാരനാണ് കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും സംസ്ഥാന സർക്കാരിൻറെ കഥകളി പുരസ്കാരവും ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2006 ൽ ഭാരത സർക്കാർ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ
ജനനം1922
മരണം2007 നവംബർ 27
എരുമപ്പെട്ടി, തൃശ്ശൂർ, കേരള
തൊഴിൽകഥകളി കലാകാരൻ
സജീവ കാലം1936 മുതൽ
അറിയപ്പെടുന്നത്കഥകളി
പുരസ്കാരങ്ങൾപത്മശ്രീ
സംഗീത നാടക അക്കാദമി പുരസ്കാരം
കേരള സംസ്ഥാഥാന കഥകളി പുരസ്കാരം
കേരള കലാമണ്ഡലം ഫെലോഷിപ്പ്
കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്
ഗുജറാത്ത് സംഗീത നാടക അക്കാദമി പുരസ്കാരം

ജീവിതരേഖ തിരുത്തുക

1922 ൽ തൃശ്ശൂർ ജില്ലയിൽ വടക്കഞ്ചേരിക്കടുത്ത് നെല്ലുവായിൽ ജനനം. ജീവിതകാലത്തിൻ്റെ ഭൂരിഭാഗവും കേരളത്തിന് വെളിയിലായിരുന്ന അദ്ദേഹം 1985- ൽ കേരളത്തിൽ തിരിച്ചെത്തി.

മരണം തിരുത്തുക

തളർവാതം ബാധിച്ച്‌ ആറുവർഷമായി ചികിത്സയിലായിരുന്ന അദ്ദേഹം 2007 നവംബർ 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

കഥകളി രംഗത്ത് തിരുത്തുക

ഗുരു കാവുങ്കൽ ശങ്കരപ്പണിക്കർ തുടക്കം കുറിച്ച‌ കഥകളിയിലെ കാവുങ്കൽ കളരിയുടെ അവസാനത്തെ കണ്ണിയാണ്‌ കാവുങ്കൽ ചാത്തുണ്ണി പണിക്കർ.[1] 1933 -ൽ, പതിനൊന്നാം വയസ്സിൽ, അമ്മാവനായ ശങ്കരപ്പണിക്കരുടെ ശിക്ഷണത്തിൽ അദ്ദേഹം കഥകളി പഠിക്കാൻ തുടങ്ങി, അവിടെ അദ്ദേഹം മൂന്ന് വർഷം താമസിച്ചു, പിന്നീട് കടമ്പൂർ ഗോപാലൻ നായരുടെ കീഴിൽ. 1936 -ൽ 14 -ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.[2] 20 വയസ്സുള്ളപ്പോൾ അദ്ദേഹം സ്വന്തമായി ഒരു ട്രൂപ്പ് രൂപീകരിച്ചു. ശാസ്ത്രീയ നൃത്തത്തിൽ കഥകളിയുടെ അംശങ്ങൾ ചേർത്ത്‌ അദ്ദേഹം ധാരാളം സൃഷ്ടികൾ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 'കല്യാണ സൗഗന്ധികം', 'തോരണയുദ്ധം' എന്നിവയിലെ ഹനുമാൻ, 'ദുര്യോധന വധത്തിലെ' രൗദ്രഭീമൻ, 'നളചരിതം', 'കിരാതം' എന്നിവയിലെ വേട്ടക്കാരൻ തുടങ്ങിയ വേഷങ്ങൾ പ്രശസ്തങ്ങളാണ്‌.[3]

1947 -ൽ പണിക്കരും സംഘവും തമിഴ്നാട്ടിലെ ഊട്ടിയിൽ ഒരു പ്രകടനം നടത്തി, അവിടെ വെച്ച് ഇന്ത്യൻ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെയും അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത നർത്തകിയും ദർപ്പണ അക്കാദമിയുടെ സ്ഥാപകയുമായ മൃണാളിനി സാരാഭായിയെയും കാണാൻ അവസരം ലഭിച്ചു.[2][4] അടുത്ത വർഷം പണിക്കർക്ക് മൃണാളിനി സാരാഭായിയിൽ നിന്ന് ദർപ്പണയുടെ പ്രിൻസിപ്പലായി ചേരാനുള്ള ക്ഷണം ലഭിച്ചു.[2][4] 1985 -ൽ വിരമിക്കുന്നതുവരെ അദ്ദേഹം ദർപ്പണയിൽ തുടർന്നു.[2][4] 1985- ൽ കേരളത്തിൽ തിരിച്ചെത്തിയശേഷം 1991 മുതൽ 1995 വരെ തൃശ്ശൂരിൽ സ്വന്തമായി ഒരു കളരി നടത്തിയിരുന്നു.[1]

പുരസ്കാരങ്ങളും അംഗീകാരങ്ങളും തിരുത്തുക

  • 1955-ൽ ജവഹർലാൽ നെഹ്‌റുവിൽ നിന്നും സ്വർണമെഡൽ[1]
  • 1961-ൽ വീരശൃംഖല[1]
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌ (1973)[5]
  • വള്ളത്തോൾ അവാർഡ്‌[1]
  • കലാമണ്ഡലം ഫെലോഷിപ്പ്‌[3]
  • കലാമണ്ഡലം എൻഡോവ്‌മെന്റ്[1]
  • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് 2003[6]
  • ഗുജറാത്ത് സംഗീതനാടക അക്കാദമി അവാർഡ്[3]
  • കേരള സംസ്ഥാന സർക്കാരിൻ്റെ 2003 - ലെ കഥകളി പുരസ്കാരം[7]
  • പത്മശ്രീ (2006)[3]

കുടുംബം തിരുത്തുക

ഭാര്യ ദേവകി, ദേവിക, ദേവേശ് എന്നിവർ മക്കൾ.[8]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "കാവുങ്കൽ ചാത്തുണ്ണിപ്പണിക്കർ അന്തരിച്ചു". malayalam.webdunia.com.
  2. 2.0 2.1 2.2 2.3 "Kathakali exponent dead". The Hindu (in Indian English). 30 നവംബർ 2007.
  3. 3.0 3.1 3.2 3.3 "Narthaki - Obituaries 2007". www.narthaki.com.
  4. 4.0 4.1 4.2 "Charismatic portrayals". The Hindu (in Indian English). 23 ഡിസംബർ 2007.
  5. "SNA: Awardeeslist::". web.archive.org. 30 മേയ് 2015. Archived from the original on 2015-05-30. Retrieved 2021-09-06.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "ഫെലോഷിപ്പ് ലിസ്റ്റ്, കേരള സംഗീത നാടക അക്കാഡമി, തൃശ്ശൂർ". www.keralaculture.org.
  7. "കഥകളി അവാർഡ് ചാത്തുണ്ണി പണിക്കർക്ക്". https://malayalam.oneindia.com. 31 ജനുവരി 2004. {{cite news}}: External link in |work= (help)
  8. Daily, Keralakaumudi. "ദേവകി". Keralakaumudi Daily (in ഇംഗ്ലീഷ്).