കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ചിങ്ങോലി ചൂളത്തെരുവിൽ പ്രവർത്തിക്കുന്ന ഒരു താപ വൈദ്യുത നിലയമാണ് കായംകുളം താപനിലയം [1] . 350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) [2] ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും [3] ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും [4] കൂട്ടായ സം‌രഭമാണ്. ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം നവീകരിച്ച നാഫ്ത്തയാണ്. ആദ്യഘട്ടം 115 മെഗാവാട്ട് യൂണിറ്റാണ് പ്രവർത്തനക്ഷമമായത്. 1999 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ചു.

Rajiv Gandhi Combined Cycle Power Plant
Map
Countryഇന്ത്യ
Coordinates9°14′20″N 76°25′49″E / 9.2389°N 76.4303°E / 9.2389; 76.4303
StatusOperational
Commission dateUnit 1: November 1998
Unit 2: February 1999
Unit 3: October 1999
Operator(s)NTPC Limited
Thermal power station
Combined cycle?Yes
Power generation
Nameplate capacity359.58 MW

വൈദ്യുതി ഉത്പാദനം തിരുത്തുക

നവീകരിച്ച നാഫ്ത ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് . 115 മെഗാവാട്ടിന്റെ രണ്ടു യൂണിറ്റുകളും 120 മെഗാവാട്ടിന്റെ ഒരു യൂണിറ്റും ആണ് ഇവിടെ ഉള്ളത്.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 115 MW
യൂണിറ്റ് 2 115 MW
യൂണിറ്റ് 3 120 MW

അടച്ചുപൂട്ടൽ തിരുത്തുക

2021 മാർച്ച് 31 ന് കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു. നാഫ്തയുടെ വില കൂടുതലായതിനാൽ കായംകുളത്തു നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കൂടുതലായിരുന്നു. കായംകുളം താപനിലയത്തിൽനിന്ന് ഏഴു വർഷമായി  കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിരുന്നില്ല. എന്നാൽ നിലയത്തിൽ ശേഖരിച്ച നാഫ്ത അവശേഷിക്കുന്നുണ്ടായിരുന്നു. അവശേഷിക്കുന്ന ഈ നാഫ്ത പ്രവർത്തിപ്പിച്ച് തീർക്കുന്നതിനു വേണ്ടി മാർച്ച് ഒന്നു മുതൽ വൈദ്യുതി വാങ്ങാമെന്ന് വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കുകയും പത്തുലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങുകയും ചെയ്തു. അവശേഷിച്ച നാഫ്ത ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം പൂർത്തിയാക്കി നിലയം അടക്കുകയായിരുന്നു.[5]


അവലംബം തിരുത്തുക

  1. "Kayamkulam Thermal Power Station -". www.ntpc.co.in. Archived from the original on 2018-04-14. Retrieved 2018-12-26.
  2. "N.T.P.C -". www.ntpc.co.in. Archived from the original on 2019-01-13. Retrieved 2018-12-26.
  3. "BHEL -". www.bhel.com. Archived from the original on 2018-09-20. Retrieved 2018-12-26.
  4. "Bharat Petroleum -". www.bharatpetroleum.com.
  5. ശ്രീജിത്ത്, ആർ (1 April 2021). "കായംകുളം താപവൈദ്യുത നിലയം അനിശ്ചിതമായി അടച്ചു". mathrubhumi. mathrubhumi. Archived from the original on 2021-04-01. Retrieved 1 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കായംകുളം_താപനിലയം&oldid=3970784" എന്ന താളിൽനിന്ന് ശേഖരിച്ചത്