മെറ്റയിലെ സെർറാനിയ ഡി ലാ മക്കാരീനിയ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഗുയബൊറോ നദിയുടെ പോഷകനദി കൂടിയായ അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന കൊളംബിയൻ നദിയാണ് കാനോ ക്രിസ്‌റ്റൈൽസ്.[1][2] നദിയിലെ വർണശബളമായ നിറങ്ങളുടെ പേരിൽ ഈ നദി പ്രശസ്തമാണ്. മഞ്ഞ, പച്ച, കറുപ്പ്, നീല, ചുവപ്പ് എന്നിവയാണ് നദിയിൽ വിടരുന്ന നിറങ്ങൾ. ‘മക്കാരീനിയ ക്ലാവിഗേര’ (macarenia clavigera) (family Podostemaceae) എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയിലെ നിറങ്ങൾ വ്യത്യസ്തപ്പെട്ടു കാണുന്നത്.[3]

Caño Cristales
Caño Cristales
മറ്റ് പേര് (കൾ)liquid rainbow, river of four colours
CountryColombia
DepartmentMeta
Physical characteristics
പ്രധാന സ്രോതസ്സ്Serranía de la Macarena
നദീമുഖംGuayabero River
നീളം100 km (62 mi)


അവലംബം തിരുത്തുക

  1. Catchpole, Karen. "Colombia's 'Liquid Rainbow'". Retrieved 2018-01-14.
  2. "Caño Cristales". Atlas Obscura (in ഇംഗ്ലീഷ്). Retrieved 2018-01-14.
  3. "Macarenia Clavigera: la planta acuática de Caño Cristales". Caño Cristales (in യൂറോപ്യൻ സ്‌പാനിഷ്). 2015-01-11. Archived from the original on 2018-01-14. Retrieved 2018-01-14.
"https://ml.wikipedia.org/w/index.php?title=കാനോ_ക്രിസ്‌റ്റൈൽസ്&oldid=3828518" എന്ന താളിൽനിന്ന് ശേഖരിച്ചത്