വാഴ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് കല്ലുവാഴ (ശാസ്ത്രനാമം: Ensete superbum - എൻസെറ്റ സൂപ്പർബം). മ്യൂസേസീ കുടുംബത്തിൽപ്പെട്ട ഈ സസ്യം കാട്ടുവാഴ, മലവാഴ എന്നിങ്ങനെയും അറിയപ്പെടുന്നു.

കല്ലുവാഴ
Ensete superbum
Ensete superbum at the United States Botanic Garden
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. superbum
Binomial name
Ensete superbum
Roxb. (1814)[1]
Synonyms
  • Musa superba Roxb.
തുമ്പൂർമുഴി ഉദ്യാനത്തിൽ

വിവരണം തിരുത്തുക

ഔഷധ യോഗ്യമായ കല്ലുവാഴ ഏകദേശം 12 അടി ഉയരത്തിൽ വളരുന്നു[2]. സാധാരണ വാഴയെ അപേഷിച്ച് കല്ലുവാഴയുടെ പഴത്തിനകത്തുള്ള കറുത്ത വിത്ത് മുളച്ചാണ് പുതിയ വാഴ ഉണ്ടാകുന്നത്. കൂമ്പിൽനിന്ന് പൊട്ടിവരുന്ന കുല താമരയോട് സദൃശ്യമാണ്. കല്ലുവാഴ എന്ന പേര് സൂചിപ്പിക്കുന്ന വിധം ഇവയുടെ വിത്ത് കല്ലു പോലുള്ളവയാണ്. 5 മുതൽ 12 വർഷം വരെ പ്രായമെത്തുമ്പോളാണ് വാഴ കുലയ്ക്കുന്നത്. വേനൽക്കാലത്ത് ഇലകളുണ്ടാകാത്ത ചെടിയിൽ പുതുമയോടെ ഇലകൾ കിളിർക്കുന്നു. കുലച്ചാൽ വാഴ നശിക്കുന്നു. വനാന്തരങ്ങളിലും പാറക്കെട്ടുകളിലും അത്യപൂർവമായാണ് കല്ലുവാഴ കാണപ്പെടുന്നത്[3]. അലങ്കാരത്തിനായാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്.

ഔഷധ ഉപയോഗം തിരുത്തുക

ആർത്തവസംബന്ധമായ രോഗങ്ങൾ, വൃക്ക-മൂത്രാശയ രോഗങ്ങൾ (mix the powder with boiled milk), തീപ്പൊള്ളൽ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കല്ലുവാഴയിലെ വിത്ത് ഉണക്കിപ്പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Roxburgh, W. (1814) Hortus Bengalensis 19: 19
  2. Rock Banana
  3. Ensete superbum

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കല്ലുവാഴ&oldid=3818269" എന്ന താളിൽനിന്ന് ശേഖരിച്ചത്