കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ(1915- മേയ് 12 1999[1]). മോഹിനിയാട്ടം ഇന്നത്തെ രൂപത്തിലാക്കിത്തീർത്തതിൽ പ്രധാന പങ്ക് വഹിച്ചത് കല്യാണിക്കുട്ടിയമ്മയാണ്. പ്രസിദ്ധ കഥകളി നടൻ ആയിരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ ആണ് ഭർത്താവ്. പ്രശസ്ത സിനിമാതാരം കലാശാല ബാബു പുത്രനാണ്.[2]

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
ജനനം1915
മരണം12 മേയ് 1999(1999-05-12) (പ്രായം 83–84)
തൊഴിൽനടൻ
സജീവ കാലം1929–1998
ജീവിതപങ്കാളി(കൾ)കലാമണ്ഡലം കൃഷ്ണൻ നായർ
കുട്ടികൾകലാശാല ബാബു, ശ്രീദേവി രാജൻ, കലാ വിജയൻ

1915-ൽ മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്ത് ഒരു യാഥാസ്ഥിതിക നായർ തറവാട്ടിൽ ജനിച്ചു. പ്രശസ്ത നർത്തകി സ്മിത രാജൻ പൗത്രിയും ശിഷ്യയുമാണ്.

1952 ൽ കല്യാണിക്കുട്ടിയമ്മയും ഭർത്താവ് കൃഷ്ണൻ നായരും ചേർന്ന് ‘കേരള കലാലയം’ എന്ന നൃത്ത വിദ്യാലയം ആരംഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെ ഫെല്ലോഷിപ്പോടെ മോഹിനിയാട്ടത്തെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ട്.[3] നൃത്തം കൂടാതെ നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്.[4]

പുസ്തകങ്ങൾ തിരുത്തുക

കല്യാണിക്കുട്ടിയമ്മ രചിച്ച Mohiniyattam - History and Dance Structure" എന്ന പുസ്തകം മോഹിനിയാട്ടത്തെ പറ്റിയുള്ള ഏറ്റവും വിപുലവും ആധികാരികവുമായ പുസ്തകമായി കണക്കാക്കപ്പെടുന്നു.[4][5] മോഹിനിയാട്ടം, ചരിത്രവും ആട്ടപ്രകാരവും എന്ന മറ്റൊരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്.[6]

പുരസ്‌കാരങ്ങൾ അംഗീകാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമി അവാർഡ്[4][5]
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[4][5]
  • കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1974)[1][3]
  • കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് (1972) [3]
  • കേന്ദ്ര സംഗീത നാടക അക്കാദമിയിൽ നിന്ന് ഗുരു സ്ഥാനം (1974)[3]
  • കീർത്തി ശംഖ് - കലാമണ്ഡലം (1980)[3][1]
  • കലാമണ്ഡലം ഫെലോഷിപ്പ് (1986)[3]
  • നാട്യ പ്രവീണ -കേരള ഫൈൻ ആർട്ട് സൊസൈറ്റി[1]
  • വിനോദ് മങ്കരയുടെ മോഹിനിയാട്ടത്തിൻ്റെ അമ്മ എന്ന ഡോക്യുമെൻ്ററി കല്യാണിക്കുട്ടിയമ്മയെക്കുറിച്ചുള്ളതാണ്[7]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 http://www.narthaki.com/info/profiles/profil17.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-03. Retrieved 2013-04-04.
  3. 3.0 3.1 3.2 3.3 3.4 3.5 admin (2019-02-02). "കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-15.
  4. 4.0 4.1 4.2 4.3 "Womenpoint". Retrieved 2020-11-15.
  5. 5.0 5.1 5.2 "Kalamandalam Kalyanikutty Amma | World Library - eBooks | Read eBooks online". Retrieved 2020-11-15.
  6. "Mohiniyattam" (in ഇംഗ്ലീഷ്). Retrieved 2020-11-15.
  7. "Walking in the steps of Kalyanikuttty Amma".