കറ്റിയ പസ്കലേവ
ബൾഗേറിയൻ ചലച്ചിത്ര, നാടക നടിയായിരുന്നു കറ്റിയ പസ്കലേവ (English: Katya Paskaleva (ബൾഗേറിയൻ: Катя Паскалева). 1972ൽ പുറത്തിറങ്ങിയ ബൾഗേറിയൻ ക്ലാസിക് സിനിമയായ ദ ഗോട്ട് ഹോണിലെ മരിയ എന്ന കഥാപാത്രമാണ് അവരുടെ അറിയപ്പെടുന്ന നല്ല അഭിനയം. 1971ൽ പുറത്തിറങ്ങിയ ദ എൻഡ് ഓഫ് ദ സോങ്, 1975ൽ പുറത്തിറങ്ങിയ വില്ല സോൺ, മാട്രിയാർക്കി (1977), എലിഗി (1982) ഈവ് ഓൺ ദ തേഡ് ഫ്ളോർ (1987) എന്നീ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Katya Paskaleva | |
---|---|
പ്രമാണം:Katya Paskaleva.jpg | |
ജനനം | |
മരണം | 23 ജൂലൈ 2002 | (പ്രായം 56)
തൊഴിൽ | film and stage actress |
സജീവ കാലം | 1967 - 2002 |
ജീവചരിത്രം തിരുത്തുക
1945 സെപ്തംബർ 18ന് ബൾഗേറിയയിലെ പെട്രിക് നഗരത്തിൽ ജനിച്ചു. 1967ൽ നാഷണൽ അക്കാദമി ഫോർ തിയേറ്റർ ആൻഡ് ഫിലിം ആർട്സിൽ നിന്ന് ബിരുദം നേടി. 1966ൽ മൺഡേ മോണിങ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ സിനിമ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടഞ്ഞുവെച്ചു. 1988 വരെ ഇതു റിലീസ് ചെയ്യാനായില്ല. നിർമ്മാണം പൂർത്തിയായി 22 വർഷങ്ങൾക്ക് ശേഷം 1988 ഒക്ടോബർ 31ന് ആണ് ഈ സിനിമ പുറത്തിങ്ങിയത്.[1]
അന്ത്യം തിരുത്തുക
2002ൽ സോഫിയയിൽ വെച്ച് അർബുദം ബാധിച്ച് മരിച്ചു
Selected filmography തിരുത്തുക
വർഷം | സിനിമ | റോൾ | കുറിപ്പ് | ||
---|---|---|---|---|---|
ഇംഗ്ലീഷ് തലക്കെട്ട് | ബൾഗേറിയൻ തലക്കെട്ട് | ലിപ്യന്തരണം | |||
1966 | Monday Morning | Понеделник сутрин | Ponedelnik sutrin | Velko's wife | കമ്യൂണിസ്റ്റ് സെൻസർഷിപ്പ് കാരണം 1988 ൽ ആണ് സിനിമ പുറത്തിറങ്ങിയത് |
1967 | Detour | ||||
1971 | The End of the Song | Краят на песента | Krayat na pesenta | Nayme | |
1972 | The Goat Horn | Козият рог | Koziyat rog | Maria | directed by Metodi Andonov |
1973 | Men Without Work | Мъже без работа | Mazhe bez rabota | Hristina | |
1975 | Villa Zone | Вилна зона | Vilna zona | Stefka | directed by Eduard Zahariev |
1977 | Matriarchy | Матриархат | Matriarhat | Tana | directed by Lyudmil Kirkov |
Stars in Her Hair, Tears in Her Eyes | Звезди в косите, сълзи в очите | Zvezdi v Kosite, Salzi v Ochite | Liza Strezova | ||
1982 | Elegy | Елегия | Elegiya | the tavern-keeper Zdravka | directed by Eduard Zahariev |
1987 | Eve on the Third Floor | Ева на третия етаж | Eva na tretiya etazh | Naumova |
അവലംബം തിരുത്തുക
- Gencheva, Galina (2008). Bulgarian Feature Films encyclopedia. Sofia: Publishing house "Dr Ivan Bogorov". ISBN 978-954-316-069-3.
{{cite book}}
: Cite has empty unknown parameters:|trans_title=
and|trans_chapter=
(help) - Kovachev, Pencho (2008). 50 Golden Bulgarian Films. Sofia: Publishing house "Zahariy Stoyanov". ISBN 978-954-09-0281-4.
{{cite book}}
: Cite has empty unknown parameters:|trans_title=
and|trans_chapter=
(help)