ഗ്രൂപ്പ് ക്യാപ്റ്റൻ കമ്പംപതി നചികേത വായുസേന മെഡൽ (വീരത),[1] ഭാരതീയ വായുസേനയിൽ സേവനമഷ്ടിക്കുന്ന ഒരു ഓഫീസറാണ്. കാർഗിൽ യുദ്ധസമയത്ത്1999 മെയ് 27ന്, ഫ്ലൈറ്റ് ലെഫ്റ്റനെന്റ് ആയിരിക്കേ പാകിസ്താനി സ്റ്റിംഗർ മിസൈലുകളുടെ ആക്രമണത്തിൽ എഞ്ചിൻ നഷ്ടപ്പെട്ടതിനെത്തുടർന്ന് തന്റെ മിഗ്-27 എൽ യുദ്ധവിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോൾ പാകിസ്താനി സൈന്യത്താൽ പിടിക്കപ്പെട്ടു. കാർഗിൽ യുദ്ധത്തിലെ ആദ്യത്തെ ഇന്ത്യൻ യുദ്ധത്തടവുകാരനായി മാറിയതിനെത്തുടർന്നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ നചികേത ശ്രദ്ധിക്കപ്പെട്ടത് [2][3]

ഗ്രൂപ്പ് ക്യാപ്റ്റൻ
കമ്പംപതി നചികേത
Nicknameനചി
ജനനം (1973-05-31) മേയ് 31, 1973  (50 വയസ്സ്)
ദേശീയത India
വിഭാഗം ഇന്ത്യൻ എയർ ഫോഴ്സ്
ജോലിക്കാലം1990 – 2017
പദവി Group Captain
യൂനിറ്റ്No. 9 Squadron
No.48 Squadron
No.78 Squadron
യുദ്ധങ്ങൾകാർഗിൽ യുദ്ധം
പുരസ്കാരങ്ങൾ Vayusena Medal

1973 മെയ് 31 ന് കെ ആർ കെ ശാസ്ത്രിയുടെയും ലക്ഷ്മി ശാസ്ത്രിയുടെയും മകനായി ജനിച്ചു.[4] ഡെൽഹി കേന്ദ്രീയ വിദ്യാലയയിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പൂനെയ്ക്കടുത്ത് ഖദർക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിനു ശേഷം ഭാരതീയ വായുസേനയിൽ ചേർന്നു.

അവലംബങ്ങൾ തിരുത്തുക

  1. "Service Record of Flt Lt Kambampati Nachiketa 22930 F(P)". www.bharat-rakshak.com. Retrieved 20 October 2006.
  2. Stamford, Lincs., U.K.: Air Forces Monthly, July 1999, Number 136, pages 74–75.
  3. BBC News Service. India loses two jets
  4. "Flt Lt K Nachiketa VM". Sam's Indian Air Force Down Under. Archived from the original on 26 October 2009. Retrieved 19 August 2006.
"https://ml.wikipedia.org/w/index.php?title=കമ്പംപതി_നചികേത&oldid=3256848" എന്ന താളിൽനിന്ന് ശേഖരിച്ചത്