അവസാനത്തെ സുംഗ രാജാവായ വസുദേവ കണ്വൻ ക്രി.മു. 75-ൽ‍ സ്ഥാപിച്ച രാജവംശമാണ് കണ്വ സാമ്രാജ്യം. നാലു രാജാക്കന്മാരുടെ ഭരണത്തിൽ 45 വർഷം കണ്വ സാമ്രാജ്യം നിലനിന്നു.

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ശുംഗസാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഗധയിലെ പാടലീപുത്രത്തിൽ നിന്നാണ് കണ്വ രാജവംശം ഭരിച്ചതെന്ന് പുരാണങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അവരുടെ നാണയങ്ങൾ പ്രധാനമായും ശുംഗഭരണാധികാരികളുടെ മറ്റൊരു തലസ്ഥാനമായ മദ്ധ്യേന്ത്യയിലെ വിദിഷ പ്രദേശത്തും പരിസരത്തുമാണ് കാണപ്പെടുന്നത്.[1][2]

ശുംഗസാമ്രാജ്യത്തിനു ശേഷം കണ്വസാമ്രാജ്യം മഗധയുടെ അധിപന്മാരായി. ഇവർ കിഴക്കേ ഇന്ത്യയെ ക്രി.മു. 71 മുതൽ ക്രി.മു. 26 വരെ ഭരിച്ചു. ശുഗസാമ്രാജ്യത്തിലെ അവസാനത്തെ രാജാവിനെ കണ്വസാമ്രാജ്യത്തിലെ വസുദേവകണ്വൻ ക്രി.മു. 75 ന് പരാജയപ്പെടുത്തി. കണ്വ രാജാവ് സുംഗ രാജാക്കന്മാരെ ഒരു ചെറിയ നാട്ടുരാജ്യം ഭരിക്കുവാൻ അനുവദിച്ചു. മഗധയെ നാല് കണ്വന്മാർ ഭരിച്ചു. തെക്കുനിന്നുള്ള ശതവാഹനർ ആണ് കണ്വ രാജാക്കന്മാരുടെ ഭരണം അവസാനിപ്പിച്ചത്.

രാജവംശം തിരുത്തുക

കണ്വ രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരി വാസുദേവനായിരുന്നു. അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പേരിലാണ് രാജവംശം അറിയപ്പെടുന്നത്.[3] അദ്ദേഹത്തിന് ശേഷം മകൻ ഭൂമിമിത്രൻ അധികാരമേറ്റു. പാഞ്ചാലപ്രദേശങ്ങളിൽ നിന്ന് ഭൂമിമിത്രന്റെ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിദിഷയിൽ നിന്നും കൊസംബിയിൽനിന്നും വത്സപ്രദേശങ്ങളിൽനിന്നും "കൺവസ്യ" എന്ന മുദ്രണം ചെയ്ത ചെമ്പ് നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിമിത്രൻ പതിനാലു വർഷം ഭരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മകൻ നാരായണൻ രാജാവായി. നാരായണൻ പന്ത്രണ്ടു വർഷം ഭരിച്ചു. കണ്വരാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന സുശർമൻ നാരായണന്റെ പിൻഗാമിയായിരുന്നു.

അനന്തരഫലങ്ങൾ തിരുത്തുക

ശതവാഹന രാജവംശം കണ്വരാജവംശത്തെ പരാജയപ്പെടുത്തിയത് മധ്യേന്ത്യയിലെ ഒരു പ്രാദേശികസംഭവമായിരുന്നു.[4][5] എന്നാലും നാണയശാസ്ത്രപരവും ലിഖിതങ്ങളിലെ തെളിവുകളും സൂചിപ്പിക്കുന്നത് മഗധ ബി.സി.ഇ ഒന്നാം നൂറ്റാണ്ട് മുതൽ സി.ഇ രണ്ടാം നൂറ്റാണ്ട് വരെ കൗശാംബി ആസ്ഥാനമായുള്ള മിത്രരാജവംശത്തിന്റെ ആധിപത്യത്തിന് കീഴിലായിരുന്നു എന്നാണ്.[5]

രാജാക്കന്മാർ തിരുത്തുക

  1. Bhandare, Shailendra. "Numismatics and History: The Maurya-Gupta Interlude in the Gangetic Plain." in Between the Empires: Society in India, 300 to 400, ed. Patrick Olivelle (2006), pp.91–92
  2. Bhandare (2006), pp.71, 79
  3. Kumar, Brajmohan. Archaeology of Pataliputra and Nalanda. Ramanand Vidya Bhawan, 1987 - India - 236 pages. p. 26.
  4. Bhandare (2006), pp.91–92
  5. 5.0 5.1 K. D. Bajpai (October 2004). Indian Numismatic Studies. Abhinav Publications. pp. 38–39. ISBN 978-81-7017-035-8.
"https://ml.wikipedia.org/w/index.php?title=കണ്വ_സാമ്രാജ്യം&oldid=3908172" എന്ന താളിൽനിന്ന് ശേഖരിച്ചത്