ഔബൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ പ്ലെയ്‍സർ കൗണ്ടിയുടെ ആസ്ഥാനമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 13,330 പേർ ആയിരുന്നു. ഔബൺ പട്ടണം കാലിഫോർണിയ ഗോൾഡ് റഷ് ചരിത്രത്തെഅനുസ്മരിപ്പിക്കുന്നതോടൊപ്പം കാലിഫോർണിയയിലെ ഹിസ്റ്റോറിക്കൽ ലാൻറ്മാർക്കായും ഈ പട്ടണം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഔബൺ ഗ്രേറ്റർ സാക്രമെൻറോയുടെ ഭാഗമാണ്. ഔബൺ സ്റ്റേറ്റ് റിക്രിയേഷൻ ഏരിയയുടെ ആസ്ഥാനവും ഇവിടെയാണ്.

Auburn, California
City
City of Auburn
Auburn
Auburn
Location in Placer County and the state of California
Location in Placer County and the state of California
Auburn, California is located in the United States
Auburn, California
Auburn, California
Location in the United States
Coordinates: 38°53′55″N 121°4′28″W / 38.89861°N 121.07444°W / 38.89861; -121.07444
Country United States of America
State California
County Placer
IncorporatedMay 2, 1888[1]
ഭരണസമ്പ്രദായം
 • MayorBridget Powers[2]
 • State SenatorTed Gaines (R)[3]
 • State Assembly[5]Brian Dahle (R) and
Frank Bigelow (R)
 • House of Representatives[6]Doug LaMalfa (R) and
Tom McClintock (R)[4]
വിസ്തീർണ്ണം
 • City7.166 ച മൈ (18.560 ച.കി.മീ.)
 • ഭൂമി7.138 ച മൈ (18.488 ച.കി.മീ.)
 • ജലം0.028 ച മൈ (0.071 ച.കി.മീ.)  0.38%
ഉയരം1,227 അടി (374 മീ)
ജനസംഖ്യ
 (2010)
 • City13,330
 • ജനസാന്ദ്രത1,900/ച മൈ (720/ച.കി.മീ.)
 • മെട്രോപ്രദേശം
est. ~19,500 (including Foresthill, Applegate and Meadow Vista)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (PDT)
ZIP codes
95602-95604
ഏരിയ കോഡ്530
FIPS code06-03204
GNIS feature IDs1657964, 2409754
വെബ്സൈറ്റ്auburn.ca.gov
U.S. Geological Survey Geographic Names Information System: ഔബൺ
Reference no.404

ലോകത്തിലെ മറ്റേതൊരു സ്ഥലത്തേക്കാളും റേസിംഗ് പോലെ ഏറെ സമയമെടുക്കുന്നതും കായികശേഷിവേണ്ടതുമായ കൂടുതൽ സ്പോർട്സ് മത്സരപരിപാടികൾ ഈ പാർക്ക് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ എൻഡുറൻസ് കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്ന സ്ഥാനം കൽപ്പിച്ചുകൊടുത്തിരിക്കുന്നു. വെസ്റ്റേൺ സ്റ്റേറ്റ്‍സ് എൻഡുറൻസ് റൺ, ദ വെസ്റ്റേൺ സ്റ്റേറ്റ്‍സ് ട്രെയിൽ റൈഡ് (ടെവിസ് കപ്പ് ഇക്വെസ്ട്രിയൻ റൈഡ് എന്നും അറിയപ്പെടുന്നു), അമേരിക്കൻ റിവർ 50 മൈല് എൻഡുറൻസ് റൺ, അമേരിക്കൻ റിവർ 50 മൈൽ ഇക്വസ്ട്രിയൻ റൈഡ്, വേ ടൂ കൂൾ 50 കിലോമീറ്റർ എൻഡുറൻസ് റൺ, ഔബൺ ഇൻറർനാഷണൽ ഹാഫ് അയൺമാൻ ട്രയാത്‍ലൺ, ഔബൺ സെഞ്ചുറി 100 മൈൽ ബൈക്ക് റൈഡ്, കൂളസ്റ്റ് 24 ഹവർ മൌണ്ടൻ ബൈക്ക് റെയിസ്, റിയോ ഡെൽ ലാഗോ 100 മൈൽ എൻഡ്യുറൻസ് റൺ, സിയേറ നെവാദ 50 മൈൽ എൻഡ്യുറൻസ് റൺ, കൂളസ്റ്റ് റൺ : റൈഡ് & ടൈ എന്നിവ അവയിൽ ഏതാനും ചിലതാണ്.

ചരിത്രം തിരുത്തുക

പുരാവസ്തു ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത് ഔബോൺ പ്രദേശത്ത് ചരിത്രാതീത കാലം മുതൽക്കുതന്നെ മാർട്ടിസ് ജനങ്ങൾ ജീവിച്ചിരുന്നതായാണ്.[9]  (വടക്കൻ കാലിഫോർണിയയിലെ സിയറ നെവാഡയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ജീവിച്ചിരുന്ന ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതവിഭാഗമാണ് മാർട്ടിസ്) മൈഡു വർഗ്ഗക്കാരുടെ ഒരു ശാഖയായ തദ്ദേശീയ നിസെനാൻ വർഗ്ഗക്കാരാണ് ഔബൺ മേഖലയിൽ ഒരു സ്ഥിരമായ വാസസ്ഥലം നിർമ്മിക്കുന്നത്. 1848 ലെ ഒരു വസന്തകാലത്ത് ഒരു കൂട്ടം സ്വർണ്ണ ഖനനക്കാർ ഈ മേഖലയിലെത്തുകയും പിന്നീട് ഔബൺ റാവൈൻ എന്നറിയപ്പെട്ട പ്രദേശത്ത് ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു. കാലിഫോർണിയയിലെ കൊലോമയിലെ സ്വർണ്ണപ്പാടങ്ങളിലേക്കുള്ള യാത്രയിലാണ് ഈ സംഘം ഇവിടെ എത്തിച്ചേർന്നിർത്. അതിൽ ഫ്രാങ്കോയിസ് ജെൻഡ്രോൺ, ഫിലിബെർട്ട് കോർട്ടൗ, ക്ലോഡെ ചന എന്നിവരും ഉൾപ്പെട്ടിരുന്നു. 1848 മെയ് 16 ന് ചന എന്ന യുവാവാണ് ഇവിടെ സ്വർണം കണ്ടെത്തിയത്. ഇവിടുത്തെ മണ്ണിൽ സ്വർണനിക്ഷേപം കണ്ടെത്തിയതിനു ശേഷം, കൂടുതൽ സ്വർണ്ണത്തിനായുള്ള തെരച്ചിലിനായും ഖനനവും നടത്തുന്നതിനായി മൂവർസംഘം ഇവിട തുടരുവാൻ തീരുമാനിച്ചു.

ഔബൺ മേഖലയിലെ എക്കൽ നിക്ഷേപത്തിലെ പ്ലേസർ ഖനനം വളരെ മികച്ചതായിരുന്നു. ഖനന ക്യാമ്പ് ആദ്യം നോർത്ത് ഫോർക്ക് ഡ്രൈ ഡിഗ്ഗിംഗ്‍സ് എന്ന് അറിയപ്പെട്ടിരുന്നു. ജോൺ എസ്. വുഡ് എന്നയാൾ ഇവിടെ തമ്പടിച്ച് ഒരു ക്യാബിൻ നിർമ്മിക്കുകയും മലയിടുക്കിനു സമീപം ഖനനം ആരംഭിക്കുകയും ചെയ്തതോടെ ഈ പേര് വുഡ്‍സ് ഡ്രൈ ഡിഗ്ഗിംഗ്‍സ് എന്നായിമാറി. ഈ മേഖല താമസിയതെ ഒരു മൈനിംഗ് ക്യാമ്പായി വികസിപ്പിക്കുകയും 1849 ഓഗസ്റ്റിൽ ഈ പ്രദേശത്തിന് ഔദ്യോഗികമായി ഔബൺ എന്ന് പേരിടുകയും ചെയ്തു.

1850 ആയപ്പോഴേക്കും പട്ടണത്തിലെ ജനസംഖ്യ 1,500-ലേറെയായി വളർന്നു. 1851-ൽ പ്ലെയ്സർ കൗണ്ടിയുടെ ആസ്ഥാനമായി ഔബൺ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്വർണ്ണഖനന പ്രവർത്തനങ്ങൾ ഔബൻ മലയിടുക്കിൽനിന്ന് ഇന്നത്തെ ഔബണ് എന്നറിയപ്പെടുന്ന സ്ഥലത്തേയ്ക്കു വ്യാപിച്ചു. 1865 കിഴക്ക് സക്രാമെന്റോയിൽ നിന്ന് ഉട്ടായിലെ ഒഗ്‍ഡെനിലൂടെ നിർമ്മിക്കപ്പെട്ടതും ആദ്യ ട്രാൻസ് കോണ്ടിനന്റൽ റെയിൽറോഡിൻറെ പടിഞ്ഞാറൻ ശാഖയുമായ സെൻട്രൽ പസഫിക് റെയിൽറോഡ് ഔബോണിലെത്തി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായിരുന്ന വീടുകളും റീട്ടെയിൽ കെട്ടിടങ്ങളും പുനസ്ഥാപിച്ചു സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സ്വർണ്ണവേട്ടക്കാലത്തെ ഏറ്റവും പഴയ ഫയർ സ്റ്റേഷനും പോസ്റ്റ് ഓഫീസുമെല്ലാം അതുപോല നിലനിൽക്കുന്നു. സാധാരണ രീതിയിലുള്ള സ്വർണ്ണ ഖനന ഉപകരണങ്ങൾ, അതുപോലതന്നെ അമേരിക്കൻ ഇന്ത്യൻ, ചൈനീസ് കരകൌശല വസ്തുക്കൾ എന്നിവയും സന്ദർശകർക്ക് പ്ലെയ്സർ കൗണ്ടി മ്യൂസിയത്തിൽ കാണുവാൻ സാധിക്കും. പ്രമുഖ സയൻസ് ഫിക്ഷൻ, ഫാന്റസി കവിയും എഴുത്തുകാരനുമായിരുന്ന ക്ലാർക്ക് ആഷ്ടൺ സ്മിത്തിന്റെ വീടും ജന്മസ്ഥലവുമായിരുന്നു ഔബണിലായിരുന്നു. അദ്ദേഹത്തിൻറെ ഒരു സ്മാരകം പഴയ പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്നു.

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. Elected City Officials | Mayor and City Council Archived April 16, 2014, at the Wayback Machine.
  3. "Statewide Database". UC Regents. Retrieved November 29, 2014.
  4. "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 2, 2013.
  5. "Communities of Interest - City". California Citizens Redistricting Commission. Archived from the original on 2015-10-23. Retrieved November 4, 2014.
  6. "Communities of Interest - City". California Citizens Redistricting Commission. Archived from the original on 2018-12-25. Retrieved September 24, 2014.
  7. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  8. "Auburn". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
  9. Brauman, Sharon K. (2004-10-06). "NORTH FORK PETROGLYPHS". ucnrs.org. Archived from the original on 24 July 2008. Retrieved 2008-08-15.
"https://ml.wikipedia.org/w/index.php?title=ഔബൺ&oldid=3784982" എന്ന താളിൽനിന്ന് ശേഖരിച്ചത്