കണ്ണിലെ റെറ്റിനയിലെ ന്യൂറോണൽ സിനാപ്സുകളുടെ പാളിയാണ് ഔട്ടർ പ്ലെക്സിഫോം പാളി. ഇന്നർ ന്യൂക്ലിയർ ലെയറിൽ നിന്നുള്ള ഹൊറിസോണ്ടൽ സെല്ലുകളുടെ ഡെൻഡ്രൈറ്റുകളും, ഔട്ടർ ന്യൂക്ലിയർ ലെയറിൽ നിന്നുള്ള ഫോട്ടോറിസെപ്റ്റർ കോശങ്ങളുടെ ആന്തരിക ഭാഗങ്ങളും തമ്മിലുള്ള സിനാപ്സുകളുടെ സാന്ദ്രമായ ശൃംഖല ഇതിൽ അടങ്ങിയിരിക്കുന്നു. അമക്രൈൻ സെല്ലുകൾ റെറ്റിന ഗാംഗ്ലിയൻ സെല്ലുകളുമായി സിനാപ്സ് ചെയ്യുന്ന ഇന്നർ പ്ലെക്സിഫോം ലെയറിനേക്കാൾ വളരെ കനംകുറഞ്ഞതാണ് ഈ പാളി. [1]

ഔട്ടർ പ്ലെക്സിഫോം പാളി
റെറ്റിനയുടെ പാളികൾ. ഔട്ടർ പ്ലെക്സിഫോം പാളി വലതുവശത്ത് മുകളിൽ നിന്ന് ആറാമത് ലേബൽ ചെയ്തിരിക്കുന്നു.
റെറ്റിന ന്യൂറോണുകളുടെ ഘടന. (ഇടതുവശത്ത് ചുവടെ നിന്ന് നാലാമത് ഔട്ടർ പ്ലെക്സിഫോം ലെയർ ലേബൽ ചെയ്തിരിക്കുന്നു.)
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
LatinStratum plexiforme externum retinae
TAA15.2.04.013
FMA58685
Anatomical terminology

ഔട്ടർ പ്ലെക്സിഫോം ലെയറിലെ സിനാപ്സുകൾ, റോഡ് സെൽ എൻഡിങ്ങ് അല്ലെങ്കിൽ കോൺ സെൽ ബ്രാഞ്ച്ഡ് ഫുട്ട് പ്ലേറ്റുകൾക്കും ഹൊറിസോണ്ടൽ സെല്ലുകൾക്കുമിടയിലാണ്. മിക്ക സിസ്റ്റങ്ങളിൽ നിന്നും വ്യത്യസ്തമായി, ലൈറ്റ് സിഗ്നൽ ലഭിക്കാത്തപ്പോഴാണ് റോഡ്, കോൺ കോശങ്ങൾ ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറത്തുവിടുന്നത്.

പരാമർശങ്ങൾ തിരുത്തുക

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഔട്ടർ_പ്ലെക്സിഫോം_പാളി&oldid=3448796" എന്ന താളിൽനിന്ന് ശേഖരിച്ചത്