ഓസ്ട്രേലിയ (ഭൂഖണ്ഡം)

ഭൂഖണ്ഡം

ഭൂമിയിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്‌ ഓസ്ട്രേലിയ. ഭൂഖണ്ഡം എന്നതിന്‌ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവ്വചനം നിലവിലില്ല, "ഭൗമോപരിതലത്തിൽ തുടർച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങൾ" (ഓസ്ക്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ്‌ പൊതുവിൽ സ്വീകാര്യമായത്. ഈ നിർവ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തിൽപ്പെടുന്നുള്ളൂ, ടസ്മാനിയ, ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകൾ ഇതിൽപ്പെടുന്നില്ല. ഭൂഗർഭശാസ്ത്രം, ഭൗതിക ഭൂമിശാസ്ത്രം തുടങ്ങിയവയുടെ വീക്ഷണത്തിൽ ഭൂഖണ്ഡം എന്നാൽ അതിന്റെ അടിത്തറയും അടിത്തറയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ്‌ വിവക്ഷ. ഈ നിർവ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്‌, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്.

ഓസ്ട്രേലിയ (ഭൂഖണ്ഡം)
വിസ്തീർണ്ണം8,560,000 km2 (3,305,000 sq mi)
ജനസംഖ്യ29,400,000
Demonymഓസ്ട്രേലിയൻ
ഭാഷകൾഓസ്ട്രേലിയൻ ഇംഗ്ലീഷ്
സമയമേഖലകൾGMT+10, GMT+9.30, GMT+8
വലിയ നഗരങ്ങൾസിഡ്നി, Melbourne, Brisbane

ചരിത്രം തിരുത്തുക

ജയിംസ് കുക്ക് എന്ന ബ്രീട്ടീഷ് നാവികനാണ് ഓസ്‌ട്രേലിയയിൽ കപ്പലിറങ്ങി.[1]1770 ൽ ആയിരുന്നു അത്.പിന്നീട് കുറ്റവാളികളെ നാടുകടത്താനുള്ള താവളമായാണ് ബ്രിട്ടീഷുകാർ ഈ വൻകരയെ ഉപയോഗിച്ചത്.1850 ആയപ്പോഴേക്കും ഓസ്‌ട്രേലിയയിലെ വൻതോതിലുള്ള സ്വർണ്ണ നിക്ഷേപങ്ങളെ കുറിച്ച് പുറം ലോകം അറിഞ്ഞതോടെ ഇവിടേക്കുള്ള കുടിയേറ്റവും വർദിച്ചു

ഭൂമിശാസ്ത്രം തിരുത്തുക

ദക്ഷിണ അക്ഷാംശം 10 ഡിഗ്രിക്കും 44 ഡിഗ്രിക്കും പൂർവരേഖാംശം 112 മുതൽ 154 ഡിഗ്രിക്കും ഇടയിലാണ് ഓസ്‌ട്രേലിയ സ്ഥിതി ചെയ്യുന്നത്.76,86,850 ച.കി.മി ആണ് വിസ്തൃതി.നിരപ്പായ ഭൂപ്രകൃതിയാണ് ഓസ്‌ട്രേലിയയുടേത്.ഏറെ ഉയരം ഏറിയ പർവതനിരകളൊന്നും ഇവിടെ കാണപ്പെടുന്നില്ല. ഓസ്‌ട്രേലിയയുടെ ഭൂമിശാസ്്ത്ര മേഖലയെ പ്രധാനമായും മൂന്നായി തരം തിരിക്കുന്നു. പടിഞ്ഞാറൻ പീഠഭൂമി മധ്യനിമ്‌ന തടം കിഴക്കൻ മലനിരകൾ

പടിഞ്ഞാറൻ പീഠഭൂമി തിരുത്തുക

സമുദ്ര നിരപ്പിൽ നിന്ന് 365 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂരൂപമാണിത്.വളരെ ഉറപ്പേറിയ ശിലാരുപങ്ങൾ ഇവിടെ കാണപ്പെടുന്നു.കൂടാതെ മധ്യഭാഗത്ത് ഏതാനും മരുഭൂമികളും കാണപ്പെടുന്നു.

മധ്യനിമ്‌ന തടം തിരുത്തുക

ഈ ഭൂരൂപത്തെ പ്രധാനമായും മൂന്ന് ആയി തരംതിരിക്കുന്നു.ഗ്രേറ്റ് ആർടീഷ്യൻ തടം,എറി തടാകമേഖല,മുറൈ -ഡാർലിങ് മേഖല എന്നിവയാണവ.

ഗ്രേറ്റ് ആർടീഷ്യൻ തടം തിരുത്തുക

ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭജല ഉറവിടങ്ങളിലൊന്നാണ് ഗ്രേറ്റ് ആർടീഷ്യൻ തടം.

എറി തടാകമേഖല തിരുത്തുക

ഈ മേഖലയിലൂടെ ഒഴുകുന്ന നദികളെല്ലാം കടലിലെത്താതെ എറി തടാകത്തിലാണ് പതിക്കുന്നത്.

മുറൈ -ഡാർലിങ് മേഖല തിരുത്തുക

ഓസ്‌ട്രേലിയയിലെ പ്രധാനപ്പെട്ട രണ്ടു നദികളാണ് മുറൈയും ഡാർലിങും.വേനൽക്കാലത്തും ജലസമൃദ്ധമായ നദിയാണ് മുറൈ.ഏറെ ഫലഫുഷ്ടമായ ഒരു മേഖലകൂടിയാണ് മുറൈ -ഡാർലിങ് മേഖല.

കിഴക്കൻ മലനിരകൾ തിരുത്തുക

ഓസ്‌ട്രേലിയയുടെ കിഴക്കൻ സമൂദ്രതീരത്തിന് സമാന്തരമായിട്ടാണ് കിഴക്കൻ മല നിരകൾ നിലകൊള്ളുന്നത്.2000 കിലോമീറ്റർ ആണ് ഇവയുടെ നീളം.ഇവയുടെ തെക്കും ഭാഗം കുത്തനെ ചരിഞ്ഞും പടിഞ്ഞാറ് ഭാഗത്തിന് ചെരിവും കുറവാണ്.ഓസ്‌ട്രേലിയൻ ആൽപ്‌സ്,ബ്ലൂ ആൽപ്‌സ് എന്നിവ ഇവിടത്തെ പ്രധാന പർവ്വത നിരകളാണ്.ഓസ്‌ട്രേലിയയിലെ പ്രധാന നദികളായ മുറൈ,ഡാർലിങ്ങ് എന്നിവയുടെ ഉത്ഭവവും ഈ പർവ്വത നിരകളിൽ നിന്നാണ്.

നദികൾ തിരുത്തുക

ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയാണ് മുറൈ.2,508 കിലോമീറ്റർ ആണ് നീളം.ഓസ്‌ട്രേലിയൻ ആൽപ്‌സ് എന്ന പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് ഒടുവിൽ അലക്‌സാണ്ട്രിന തടാകത്തിൽ പതിക്കുന്നു.മുറുംബിഡ്ജി നദി,ഡാർലിങ്ങ് നദി,കൂപെർ ക്രീക് നദി,ലച്‌ലൻ നദി,ഡയാമാന്റിന നദി തുടങ്ങിയവ ഓസ്‌ട്രേലിയയിലെ മറ്റു പ്രധാന നദികളാണ്.

 
ന്യൂ സൗത്ത് വേൽസിലെ വെന്റ് വർത്തിൽ മുറൈ-ഡാർലിങ്ങ് നദികളുടെ സംഗമ സ്ഥാനം

കാലാവസ്ഥ തിരുത്തുക

തെക്കുകിഴക്ക് വാണിജ്യവാതമേഖല തിരുത്തുക

വൻകരയുടെ കിഴക്കൻ തീരപ്രദേശത്ത് വരഷം മുഴുവൻ മഴ ലഭിക്കുന്നു.സമുദ്രത്തിലനിന്നു തെക്കുകിഴക്ക് ദിശയിൽ വർഷം മുഴുവൻ ലഭിക്കുന്ന കാറ്റാണ് ഈ മേഖലയിൽ മഴ പെയ്യിക്കുന്നത്. ദക്ഷിണായനരേഖയ്ക്ക് വടക്ക് ഭാഗത്തായി ഉഷ്ണമേഖല മഴക്കാടുകളും തെക്കുഭാഗത്തായി മിതോഷ്ണമേഖലാ മഴക്കാടുകളും കാണപ്പെടുന്നു.

ഉഷ്ണമരുഭൂമി പ്രദേശം തിരുത്തുക

പുൽമേടുകൾ തിരുത്തുക

മൺസൂൺ മേഖല തിരുത്തുക

ടാസ്മാനിയ തിരുത്തുക

ജനജീവിതം തിരുത്തുക

കൃഷി തിരുത്തുക

ആടുവളർത്തൽ തിരുത്തുക

ധാതുക്കൾ തിരുത്തുക

വ്യവസായങ്ങൾ തിരുത്തുക

മത്സ്യബന്ധനം തിരുത്തുക

അവലംബം തിരുത്തുക

<references>

  1. കേരളസർക്കാർ ഒമ്പതാം തരം സാമൂഹ്യശാസ്ത്രം ഭാഗം രണ്ട് പാഠപുസ്തകം പേജ് നമ്പർ 70
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയ_(ഭൂഖണ്ഡം)&oldid=2488909" എന്ന താളിൽനിന്ന് ശേഖരിച്ചത്