ഒരു ഓപ്പൺ സോഴ്സ് ഇന്റഗ്രേറ്റഡ് ലൈബ്രറി സിസ്റ്റമാണ് (Integrated Library System) ഓപ്പൺബിബ്ലിയോ. ഉപയോഗിക്കാൻ ലളിതമായതും യൂണികോഡ് ഭാഷാസംവിധാനം ഉള്ളതുമായ ഓപ്പൺബിബ്ലിയോ ഗ്രാമീണവായനശാലകളിലും മറ്റു ചെറിയ ലൈബ്രറികൾക്കും അനുയോജ്യമാണ്.[1]

ഓപ്പൺബിബ്ലിയോ
ഓപ്പൺബിബ്ലിയോയുടെ സ്ക്രീൻ ചിത്രം
വികസിപ്പിച്ചത്ഓപ്പൺബിബ്ലിയോ വികസന സംഘം development team
ആദ്യപതിപ്പ്2002; 22 years ago (2002)
Stable release
0.7.2 / ഓഗസ്റ്റ് 13, 2014; 9 വർഷങ്ങൾക്ക് മുമ്പ് (2014-08-13)
ഭാഷപി.എച്ച്.പി.
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ്സ്-പ്ലാറ്റ്ഫോം
തരംഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്obiblio.sourceforge.net

ചരിത്രം തിരുത്തുക

ഗ്രന്ഥവിവരങ്ങൾ രേഖപ്പെടുത്താനും ഉപയോഗിക്കാനും ലളിതമായ ഒരു സോഫ്ട്വെയർ എന്ന ഉദ്ദേശത്തോടുകൂടിയാണ് 2002 ൽ Dave Stevens ആണ് ഓപ്പൺബിബ്ലിയോ രൂപപ്പെടുത്തിയത്.[2] 

 
ഓപ്പൺബിബ്ലിയോയുടെ സ്ക്രീൻ ചിത്രം

സവിശേഷതകൾ തിരുത്തുക

  • സ്വതന്ത്ര സോഫ്റ്റ് വെയർ വിഭാഗത്തിൽ പ്പെടുന്ന ഇതിന്റെ സോഴ്സ് കോഡ് നമുക്ക് ലഭ്യമാണ്.
  • ഇതിൽ മാർക്ക് / MARCXML/ MARC (Machine Readable Cataloging) സ്റ്റാൻഡേ‍ർഡ് ആണ് ഗ്രന്ഥസൂചികൾ രേഖപ്പെ‍ടുത്തി സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്.
  • ഇതിന്റെ യൂസർ ഇൻറർഫേസായ ഒപ്പാക് /OPAC ( Online public access catalog ) ലളിതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്:
  • യൂണികോഡ് ഭാഷാസംവിധാനം

ചെറിയതും ഇടത്തരം ലൈബ്രറികളിലും അവശ്യമായ എല്ലാ ഘടങ്ങളും ഉൾപ്പെടുത്തിയ ഓപ്പൺബിബ്ലിയോ ഗ്രാമീണവായനശാലകൾക്കും ചെറിയ ലൈബ്രറികൾക്കും ഉപകാരപ്രദവും അനുയോജ്യവുമാണ്. എന്നാൽ മറ്റു ഇന്റഗ്രേറ്റഡ് ലൈബ്രറി മാനേജ്മെന്റ് സിസ്റ്റങ്ങളായ കോഹ, എവർഗ്രീ‍ൻ സോഫ്ട്വെയറിൽ ഉൾപ്പെടുത്തിയിട്ടുള്ള അക്യുസിഷൻ,  സീരിയൽ കൺട്രോൾ മുതലായ സങ്കീർണ്ണ ഘടകങ്ങൾ ഇതിൽ ക്രോ‍ഡീകരിക്കാത്തതുമൂലം വലിയ ലൈബ്രറികൾക്ക് ഇത് അനുയോജ്യമല്ല.[3]

അവലംബം തിരുത്തുക

  1. Kamble, V.T.; Hans Raj & Sangeeta (September 2012). "Open Source Library Management and Digital Library Software". DESIDOC Journal of Library & Information Technology 32 (5): 388–392 [390].
  2. Arriola Navarrete, Oscar; Katya Butrón Yáñez (2008). "Sistemas integrales para la automatización de bibliotecas basados en software libre". ACIMED 18 (6): 90. Retrieved 7 April 2013.
  3. Kumar, Vimal (16 November 2005). Free/Open source integrated library management systems: comparative analysis of Koha, PHPMyLibrary and OpenBiblio. Modern trends in IT application in Library and Information services. Modern trends in IT application in Library and Information services (University of Calicut). Retrieved 7 April 2013.
"https://ml.wikipedia.org/w/index.php?title=ഓപ്പൺബിബ്ലിയോ&oldid=3518755" എന്ന താളിൽനിന്ന് ശേഖരിച്ചത്