ഐറിഷ്-ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച പ്രശസ്ത ആംഗലേയ എഴുത്തുകാരനും നാടക നിരൂപകനും സംവിധായകനുമായിരുന്നു ഒബ്രി മേനൻ (1912 ഏപ്രിൽ 22-1989 ഫെബുവരി 13).[1] മുഴുവൻ പേര് സാൽവദോർ ഒബ്രി ക്ലാരൻസ് മേനൻ. 1947-ൽ രചിച്ച ദ പ്രവലെൻസ് ഓഫ് വിച്ചസ് (The Prevalence of Witches) എന്ന നോവലിലൂടെ അദ്ദേഹം പ്രസിദ്ധനായി. 1954-ൽ ഒബ്രി മേനൻ രചിച്ച "രാമായണം :ഒരു പുനർവായന" (Ramayana-Retold)എന്ന ഗ്രന്ഥം ഇന്ത്യയിൽ നിരോധിക്കപ്പെടുകയുണ്ടായി.[2]

ഒബ്രി മേനൻ

ഒബ്രി മേനന്റെ ഉപന്യാസങ്ങളും നോവലുകളും,അദ്ദേഹത്തിന്റെ ഐറിഷ്-ഇന്ത്യൻ വേരും താൻ വളർന്നുവന്ന ബ്രിട്ടീഷ് പാരമ്പര്യവും തമ്മിലുള്ള ദേശീയഭാവവും സാംസ്കാരിക വൈവിധ്യവും അന്വേഷണ വിധേയമാക്കുന്നതാണ്. ലണ്ടനിൽ ജനിച്ച അദ്ദേഹം ഇന്ത്യയിൽ വെച്ച് മരണമടഞ്ഞു. ഒബ്രിമേനോന്റെ ബന്ധുവാണ് പ്രശസ്തസാഹിത്യകാരി കമലാസുരയ്യ[3]

അവലംബം തിരുത്തുക

  1. http://www.nytimes.com/1989/02/24/obituaries/aubrey-menen-76-indian-critic-novelist-and-essayist-from-britain.html
  2. ഓർമ്മകളിലെ ഒബ്രി മേനൻ-എൻ.ഇ. സുധീർ,മലയാളം വാരിക 2011 ജൂലൈ 22
  3. Authors speak-Sacchidanandan, Sahitya Akademi
"https://ml.wikipedia.org/w/index.php?title=ഒബ്രി_മേനൻ&oldid=2786980" എന്ന താളിൽനിന്ന് ശേഖരിച്ചത്