ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കായിക മാമാങ്കമാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്. [1] 1977 ൽ ഇസ്രായേലിനെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിലക്കിയതിനെത്തുടർന്ന് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷനുമായി തർക്കമുണ്ടായി. ഇതിനെ തുടർന്ന് മത്സരത്തിന്റെ ആ പതിപ്പ് റദ്ദാക്കുകയും 1979 നും 1989 നും ഇടയിലുള്ള ചാമ്പ്യൻഷിപ്പുകൾ ഐ‌എ‌എ‌എഫ് അനൗദ്യോഗികമായി കണക്കാക്കുകയും അവയെയെയെല്ലാം "ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിംഗ്" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. യൂറോപ്യൻ അത്‌ലറ്റിക് അസോസിയേഷൻ മത്സരങ്ങളിൽ ഇസ്രായേൽ മത്സരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഈ പ്രതിസന്ധിക്ക്‌ പരിഹാരമുണ്ടായി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ 23-ാം പതിപ്പ് 2019 ഏപ്രിൽ 21 മുതൽ 24 വരെ ഖത്തറിലെ ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടന്നത്. [2]

ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻ‌ഷിപ്പിൽ മെഡൽ നേടിയ മലയാളി താരങ്ങൾ തിരുത്തുക

2019 ൽ പി. യു. ചിത്ര 1500 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടി.

അവലംബം തിരുത്തുക

  1. http://www.gbrathletics.com/ic/asc.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-27. Retrieved 2019-11-29.