എൻ.ഡി. അപ്പച്ചൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഇന്ത്യയിലെ കേരളത്തിലെ ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയക്കാരനാണ് എൻ. ഡി. അപ്പച്ചൻ. അദ്ദേഹം പതിനൊന്നാം കേരള നിയമസഭയിൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

എൻ. ഡി. അപ്പച്ചൻ
Member of Kerala Legislative Assembly (MLA)
ഓഫീസിൽ
2001–2005
മുൻഗാമിപി.വി. വർഗീസ് വൈദ്യർ
പിൻഗാമിപി. കൃഷ്ണപ്രസാദ്
മണ്ഡലംസുൽത്താൻ ബത്തേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-05-02) 2 മേയ് 1949  (74 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിത്രേസ്യ
കുട്ടികൾ3
വസതിsകാക്കവയൽ, വയനാട്, കേരളം

ജീവചരിത്രം തിരുത്തുക

1949 മെയ് രണ്ടിന് എൻ ജെ ദേവസ്യയുടെയും അന്നമ്മയുടെയും മകനായാണ് എൻ ഡി അപ്പച്ചൻ ജനിച്ചത്.[1] വയനാട് ജില്ലയിലെ കാക്കവയലിലാണ് താമസം. [1] അദ്ദേഹത്തിനും ഭാര്യ ത്രേസ്യക്കും 3 കുട്ടികളുണ്ട്.[1]

രാഷ്ട്രീയ ജീവിതം തിരുത്തുക

1991-ൽ വയനാട് ജില്ലയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റായ അപ്പച്ചൻ 2004 വരെ ഡിസിസി പ്രസിഡന്റായും വയനാട് യുഡിഎഫ് ചെയർമാനായും സേവനമനുഷ്ഠിച്ചു.[2] 2021-ൽ അദ്ദേഹം വീണ്ടും ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[2]

2001 ൽ പതിനൊന്നാമത് കേരള നിയമസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തെ ആണ് അദ്ദേഹം പ്രതിനിധീകരിച്ചത്.[1] 2005 ജൂലൈ 5-ന് അദ്ദേഹം ആ സ്ഥാനത്ത് നിന്ന് രാജിവച്ചു.[1]

വിവാദങ്ങൾ തിരുത്തുക

2022ൽ യൂത്ത് കോൺഗ്രസ് മാനന്തവാടി മണ്ഡലം സെക്രട്ടറിയായിരുന്ന ആദിവാസി യുവതി അപ്പച്ചനെതിരെ ജാതീയമായും ലിംഗപരമായും അധിക്ഷേപിച്ചതായി പരാതി നൽകിയത് വിവാദമായിരുന്നു.[3] എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ആദിവാസി കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പറയുന്നത്.[4]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 "Members - Kerala Legislature". www.niyamasabha.org.
  2. 2.0 2.1 നെറ്റ്‌വർക്ക്, റിപ്പോർട്ടർ (29 August 2021). "'വീണ്ടും ഡിസിസി പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്നില്ല'; വ്യത്യസ്ഥനായി എൻ ഡി അപ്പച്ചൻ". www.reporterlive.com. Archived from the original on 2022-11-22. Retrieved 2022-05-06.
  3. "n d appachan". Kairali News | Kairali News Live. 10 January 2022.
  4. ഡെസ്ക്, വെബ് (9 January 2022). "'എൻ.ഡി. അപ്പച്ചനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല' | Madhyamam". www.madhyamam.com.
"https://ml.wikipedia.org/w/index.php?title=എൻ.ഡി._അപ്പച്ചൻ&oldid=3943692" എന്ന താളിൽനിന്ന് ശേഖരിച്ചത്