സത്യഭാമാദാസ് ബിജു

(എസ്.ഡി. ബിജു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഭയജീവി ഗവേഷണം നടത്തുന്ന മലയാളി പ്രൊഫസറാണ് എസ്.ഡി. ബിജു എന്ന സത്യഭാമാദാസ് ബിജു. (Sathyabhama Das Biju) [1] 15 വർഷത്തിനിടെ ഇദ്ദേഹവും സംഘവും 70-ലധികം പുതിയ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.[2] കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡനിൽ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഡെൽഹി സർവ്വകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്നു. 2008-ലെ ഐ.യു.സി.എൻ.ന്റെ സാബിൻ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.[3] ഇന്ത്യയിലെ തവള മനുഷ്യൻ (The Frog Man of India) എന്ന് അറിയപ്പെടുന്നു.[4]

സത്യഭാമ ദാസ് ബിജു
ജനനംമേയ്, 1963
കേരള, ഇന്ത്യ
വിദ്യാഭ്യാസം
അറിയപ്പെടുന്നത്Amphibian research and conservation
പുരസ്കാരങ്ങൾSanctuary Wildlife Service Award 2011, IUCN Sabin Award for Amphibian Conservation 2008

പുരസ്കാരങ്ങൾ തിരുത്തുക

2022 -ൽ പ്രഥമ കേരളശ്രീ പുരസ്കാരം നേടി[5]

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. മാതൃഭൂമി ഓൻലൈൻ, 2014 മേയ് 8
  2. മനോരമ ഓൺലൈൻ, 2014 ഒക്ടോബർ 30
  3. IUCN/ASG Sabin Award 2008 | http://www.amphibians.org/wp-content/uploads/2011/08/Froglog89.pdf Archived 2013-01-24 at the Wayback Machine.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-23. Retrieved 2016-01-23.
  5. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html
"https://ml.wikipedia.org/w/index.php?title=സത്യഭാമാദാസ്_ബിജു&oldid=3973048" എന്ന താളിൽനിന്ന് ശേഖരിച്ചത്