എന്റമീബ ഹിസ്റ്റോലിറ്റിക്ക

എന്റമീബ ഹിസ്റ്റോലിറ്റിക്ക Entamoeba histolytica അവായവരീതിയിൽ ജീവിക്കുന്ന പരാദമായ അമീബൊസോവ ആയ എന്റമീബ ജനുസിൽപ്പെട്ട സുക്ഷ്മാണുവാണ്.[1] മനുഷ്യരേയും മറ്റു പ്രിമേറ്റുകളേയും ബാധിച്ച് അമീബിയാസിസ് ഉണ്ടാക്കുന്നു. ലോകവാപകമായി അഞ്ചുകോടി പേരിലാണു വർഷംതോറും ഈ സൂക്ഷമാണു മാരകമായ ഈ രോഗം വരുത്തിവയ്ക്കുന്നത്. മുമ്പ് കരുതിയിരുന്നത് ലോകത്തെ10% പേർക്കാണ് ഈ അണുബാധയുണ്ടാകുന്നത് എന്നായിരുന്നു. പക്ഷെ, ഇതിൽ 90% അണുബാധയും എന്റമീബെ ഡിസ്പാർ എന്ന മറ്റൊരു സ്പീഷിസ് ബാക്ടീരിയ കാരണമാണെന്നു കണ്ടെത്തി.[2] സസ്തനികളായ നായക്കും പൂച്ചയ്ക്കും ഈ ബാക്ടീരിയ മൂലമുള്ള അണുബാധയുണ്ടാവാം. പക്ഷെ ഇവ മനുഷ്യരിൽ രോഗം പരത്തുന്നതായി കണ്ടെത്താനായിട്ടില്ല.

Entamoeba histolytica
Entamoeba histolytica trophozoite
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
(unranked):
Subphylum:
Class:
Family:
Genus:
Species:
E. histolytica
Binomial name
Entamoeba histolytica
Schaudinn, 1903
Life-cycle of Entamoeba histolytica

The word histolysis literally means disintegration and dissolution of organic tissues.

പകർച്ച തിരുത്തുക

ഈ രോഗാണുവിന്റെ ജീവിതചക്രത്തിലെ റ്റ്രോഫൊസൊയിറ്റ് ഘട്ടം അത് അതിന്റെ ആതിഥേയജീവിയുടെ ഉള്ളിലോ അയഞ്ഞ മലത്തിലോ ആയിരിക്കും; ഈ സൂക്ഷ്മാണുവിന്റെ സിസ്റ്റുകൾ (മുട്ടകൾ) ആതിഥേയജീവിയുടെ ശരീരത്തിനുവെളിയിലുള്ള ജലത്തിലോ മണ്ണിലോ ആഹാരത്തിലോ അതിജീവിക്കുന്നു. പ്രത്യേകിച്ചും ഈർപ്പമുള്ള സാഹചര്യങ്ങളിൽ. ഒരാൾ എന്റമീബ അടങ്ങിയ മലവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ട വസ്തു തന്റെ വായിൽ എത്തിപ്പെടുമ്പോൾ ആണിതു ബാധിക്കുക. ഇതിനായി അയാൾ ഈ രോഗാണുകൊണ്ട് മലിനമായ എന്തെങ്കിലും ആഹാരമായി കഴിച്ചാൽ മതി. മലിനമായ ജലം, ആഹാരം എന്നിവ നേരിട്ടോ അയാൾ മലിനമായ തന്റെ കൈകളോ നഖമോ ഉപയോഗിക്കുമ്പോഴോ അയാളുടെ ശരീരത്തിനകത്ത് ആയ വഴി ഈ രോഗാണുവോ അതിന്റെ സിസ്റ്റോ  കടക്കുന്നു.  .[3] സിസ്റ്റുകൾ (മുട്ടകൾ) ഉയർന്ന താപനിലയിലും താഴ്ന്ന താപനിലയിലും നിലനിൽക്കില്ല. ആതിഥേയജീവിയുടെ ശരീരത്തിനുവെളിയിൽ ഈ സൂക്ഷ്മാണുവിനു ഏതാനും മാസങ്ങൾ മാത്രമേ നിലനിൽക്കാനുമാകൂ.[4] സിസ്റ്റുകൾ ഒരു ജീവിയുടെ ശരീരത്തിനുള്ളിൽ ചെന്നാലുടനേ അതിന്റെ സിസ്റ്റിൽ നിന്നും റ്റ്രോഫോസോയിറ്റ് പുറത്തുവരുന്നു. ഇത് രോഗിയുടെ ദഹനവ്യവസ്ഥയിലേയ്ക്ക് (കുടലിലേയ്ക്ക്) കടക്കുന്നു. 1875ൽ ലോഷ് (Lösch) ആണു എന്റമീബ ഹിസ്റ്റോലിറ്റിക്കയുടെ അണുബാധയെപ്പറ്റി ആദ്യമായി റിപ്പോർട്ട് ചെയ്തത്. 1903ൽ ഫ്രിറ്റ്സ് ഷൗഡിൻ ( Fritz Schaudinn) ആണ് ഈ സൂക്ഷ്മജീവിക്ക് ഈ ലാറ്റിൻ നാമം നൽകിയത്. എന്റമീബ ഹിസ്റ്റോലിറ്റിക്ക E. histolytica, അതിന്റെ പേരു പോലെ (histolytic = കലകൾ നശിപ്പിക്കുന്നത്), ഒരു രോഗകാരിയായ സൂക്ഷ്മജീവിയാണിത്. ഇതിന്റെ ബാധയ്ക്ക് ലക്ഷണങ്ങൾ കുറവാണ്. എന്നാൽ വയറുകടിക്കും (അമീബിക് ഡിസന്ററിക്കും) കരൾ രോഗത്തിനും (liver abscess) കാരണമാകാം.[5] ശക്തിയായ  വയറുകടി, രക്തം കലർന്ന വയറിളക്കം, ഭാരം കുറയുക, തളർച്ച, വയറുവേദന, അമീബോമ എന്നിവയാണു ലക്ഷണങ്ങളായി കാണുക. അമീബയ്ക്ക് നമ്മുടെ കുടലിന്റെ ഭിത്തി തുളച്ചുകയറി രക്തക്കുഴലിലേയ്ക്കു കടക്കാനാകും. ഇതുമൂലം കുടലിന്റെ ഭിത്തിയിൽ വ്രണങ്ങളും കുടൽസംബന്ധമായ പ്രയാസങ്ങളുമുണ്ടാകാം. അവിടെനിന്നും ഈ സൂക്ഷ്മജീവിക്ക് നമ്മുടെ ശരീരത്തിലെ പ്രധാന അവയങ്ങളിലെത്താനാവും. മിക്കപ്പോഴും കരളിൽ അവ എത്തിച്ചേരുന്നു. ചിലപ്പോൾ, ശ്വാസകോസങ്ങൾ, തലച്ചോറ്, പ്ലീഹ തുടങ്ങിയ അവയവങ്ങളിലുമെത്താം. എന്റമീബ ഹിസ്റ്റോലിറ്റിക്കയുടെ ഇത്തരം  സഞ്ചാരഫലമായി കരളിൽ പഴുപ്പുനിറഞ്ഞ പരുക്കൾ (കുരു) ഉണ്ടാകാനിടയുണ്ട്. ഈ സ്ഥിതി ശരിയായവിധം ചികിത്സിച്ചില്ലെങ്കിൽ വളരെ അപ്കടകരമായ സ്ഥിതിവിശേഷമായി ഇത് മാറാനിടയുണ്ട്. അമീബയുടെ കോശദ്രവത്തിനകത്ത് അതു ഭക്ഷിച്ച ചുവന്ന രക്താണുവിനെ കാണാൻ കഴിഞ്ഞിട്ടുണ്ട്.

ഈ രോഗാണുവിന്റെ ആക്രമണത്തിനിരയാകേണ്ടിവരുന്ന വ്യക്തികൾ തിരുത്തുക

ഉഷ്ണമേഖലാപ്രദേശത്തു ശുചിയല്ലാത്ത അവസ്ഥയിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളും അടുത്തകാലത്തു ആ രാജ്യത്തേയ്ക്കു മറ്റു ദേശങ്ങളിൽനിന്നെത്തിയവരും മറ്റും ഈ സൂക്ഷ്മാണു കാരണമായ രോഗത്തിനിരയാകാറുണ്ട്.[6]

ജീനോം തിരുത്തുക

രോഗശാസ്ത്രം തിരുത്തുക

രോഗകാരിയുമായുള്ള സമ്പർക്കം തിരുത്തുക

രോഗം കണ്ടെത്തൽ തിരുത്തുക

ചികിത്സ തിരുത്തുക

ഊനഭംഗം തിരുത്തുക

Several other genes involved in both mitotic and meiotic HR are also present in E. histolytica.[7] HR is enhanced under stressful growth conditions (serum starvation) concomitant with the up-regulation of HR-related genes.[8] Also, UV irradiation induces DNA damage in E. histolytica trophozoites and activates the recombinational DNA repair pathway. In particular, expression of the Rad51 recombinase is increased about 15-fold by UV treatment.

ഇതും കാണൂ തിരുത്തുക

  • List of parasites (human)

അവലംബം തിരുത്തുക

  1. Ryan KJ, Ray CG, eds. (2004). Sherris Medical Microbiology (4th ed.). McGraw Hill. pp. 733–8. ISBN 0-8385-8529-9.
  2. "Amoebiasis" (PDF). Wkly. Epidemiol. Rec. 72 (14): 97–9. April 1997. PMID 9100475.
  3. "Entamoeba histolytica". Centers for Disease & Prevention. Center for Disease & Prevention. Retrieved 24 October 2017.
  4. American Water Works Association (June 2006). Waterborne Pathogens. American Water Works Association. ISBN 978-1-58321-403-9.
  5. Nespola, Benoît; Betz, Valérie; Brunet, Julie; Gagnard, Jean-Charles; Krummel, Yves; Hansmann, Yves; Hannedouche, Thierry; Christmann, Daniel; Pfaff, Alexander W.; Filisetti, Denis; Pesson, Bernard; Abou-Bacar, Ahmed; Candolfi, Ermanno (2015). "First case of amebic liver abscess 22 years after the first occurrence". Parasite. 22: 20. doi:10.1051/parasite/2015020. ISSN 1776-1042. PMC 4472968. PMID 26088504.
  6. "Parasites - Amebiasis - Entamoeba histolytica Infection". Retrieved 7 April 2017.
  7. "Transcriptional profile of the homologous recombination machinery and characterization of the EhRAD51 recombinase in response to DNA damage in Entamoeba histolytica". BMC Mol. Biol. 9: 35. 2008. doi:10.1186/1471-2199-9-35. PMC 2324109. PMID 18402694.{{cite journal}}: CS1 maint: unflagged free DOI (link)
  8. "Homologous recombination occurs in Entamoeba and is enhanced during growth stress and stage conversion". PLoS ONE. 8 (9): e74465. 2013. doi:10.1371/journal.pone.0074465. PMC 3787063. PMID 24098652.{{cite journal}}: CS1 maint: unflagged free DOI (link)