അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ സി.ഐ.എ യുടെയും പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് എഡ്വേർഡ് ജോസഫ് സ്‌നോഡെൻ (21 ജൂൺ 1983). മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്ബുക്ക്, പാൽടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇൻറർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത് അമേരിക്കൻ സർക്കാരുമായി ബന്ധപ്പെട്ട ഏറ്റവും വലിയ രഹസ്യചോർച്ചയാണിതെന്നു കരുതപ്പെടുന്നു.[2] 2003 മുതൽ 2009വരെയുള്ള കാലയളവിലാണ് അദ്ദേഹം സി.ഐ.എയ്ക്ക് വേണ്ടി ജോലി ചെയ്തത്. ഹോങ്കോങ്ങിൽ അഭയം തേടിയ സ്‌നോഡെനെ കൈമാറണമെന്ന ആവശ്യപ്പെട്ട അമേരിക്കൻ സർക്കരിനോടു കൂടുതൽ തെളിവുകൾ നലകണമെന്ന് ഹോങ്കോങ്ങ് സർക്കാർ അറിയിച്ചു. അതിനിടെ സ്‌നോഡെൻ മോസ്‌കോയിലേക്ക് കടന്നു.[3] റഷ്യ ഒരു മാസത്തിനുശേഷം താത്കാലികഅഭയം നൽകുകയും ചെയ്തു [4]

എഡ്വേർഡ് സ്‌നോഡെൻ
Snowden's identity revealed in The Guardian, 10 June, 2013
ജനനം
എഡ്വേർഡ് ജോസഫ് സ്‌നോഡെൻ

(1983-06-21) ജൂൺ 21, 1983  (40 വയസ്സ്)[1]
ദേശീയതUnited States
തൊഴിൽSystem administrator
അറിയപ്പെടുന്നത്PRISM whistleblower
Front cover of The Guardian newspaper, June 10, 2013


ചെറുപ്രായത്തിലേതന്നെ ഇൻറർനെറ്റിലും കമ്പ്യൂട്ടർ ഹാക്കിംഗിലും വൈദഗ്ദ്ധ്യം തെളിയിച്ചിരുന്നു സ്നോഡൻ. പതിനഞ്ചാം വയസ്സിൽ അമേരിക്കയിലെ പ്രമുഖ ആണവോർജ പരീക്ഷണശാലയായ ലോസ് അലമോസ് നാഷണൽ ലബോറട്ടറിയുടെ സൈബർ ഭിത്തികൾ സ്നോഡൻ ഭേദിച്ചു. ഈ തന്ത്ര പ്രധാന മേഖലയുടെ സുരക്ഷാഭിത്തികൾ എത്രത്തോളം ദുർബലമാണെന്ന് ഇതുവഴി അധികാരികൾക്ക് ബോധ്യമായി. 2001 സെപ്റ്റംബർ ഒൻപതിന് അൽഖ്വയ്ദയുടെ ആക്രമണത്തിൽ ലോക വ്യാപാര കേന്ദ്രം തകർന്നപ്പോഴാണ് സ്നോഡൻ രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് അമേരിക്കൻ സൈന്യത്തിൽ ജോലിക്കായി ശ്രമിച്ചു. എന്നാൽ പരിശീലനത്തിലൂടെ ഉണ്ടായ അപകടം ഉടനെ തിരിച്ച് വീട്ടിലെത്തിച്ചു. ഡെൽ എന്ന അമേരിക്കൻ കമ്പനിയുടെ ഔദ്യോഗിക മേൽവിലാസത്തിലിരുന്ന് സിഐയ്ക്ക് വേണ്ടി ചാര പ്രവർത്തനമാരംഭിക്കുന്നത് ഇതിനെത്തുടർന്നാണ്. പിന്നീടാണ് താനുൾപ്പെടെയുള്ള പൗരസമൂഹത്തെ അമേരിക്കൻ ഭരണകൂടം വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും   വിപ്ലവകാരിയായി പിറവിയെടുക്കുകയും ചെയ്യുന്നത് അതിനുശേഷമാണ്. ആയിടയ്ക്കാണ് ലിൻഡ്സേ മിൽസ് എന്ന ചെറുപ്പക്കാരി അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നതും. അമേരിക്കൻ ഭരണകൂടത്തിൻ്റെ പിടിയിൽ പെടാതിരിക്കാനുള്ള പലായനത്തിൽ റഷ്യയിൽ എത്തിയശേഷം 2017 ലാണ് ഇവർ വിവാഹിതരായത്. ഭരണകൂടത്തിന് വേണ്ടി ചാരവൃത്തി ചെയ്യാൻ ഉപയോഗിച്ച ധിഷണാശക്തി ഭരണകൂടം ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പുറംലോകത്തെ വെളിപ്പെടുത്താൻ ഉപയോഗിക്കുവാനായി എടുത്ത തീരുമാനം ലോക സാങ്കേതികവിദ്യാ ചരിത്രത്തിലെ വിപ്ലവകരമായ ഒന്നാണ്. ലോകജനതയുടെ സ്വകാര്യതയിലേക്കുള്ള അമേരിക്കൻ ഭരണകൂടത്തിൻ്റെ കടന്നുകയറ്റം ലോകത്തിനു മുന്നിൽ തുറന്നു കാട്ടാൻ വിപുലമായ ഒരുക്കങ്ങളാണ് സ്നോഡൻ നടത്തിയത്. സ്വയം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനു പകരം തെളിവുകൾ പത്രപ്രവർത്തകർക്ക് കൈമാറുകയാണദ്ദേഹം ചെയ്തത്. ഏറ്റവും വിശ്വാസ്യതയുള്ള പത്രപ്രവർത്തകരെ കണ്ടെത്താൻ വലിയ അന്വേഷണമാണ് സ്നോഡൻ നടത്തിയത്. ഒടുവിൽ ലോകത്തിനു മുന്നിൽ സ്വയം പ്രത്യക്ഷപ്പെടാൻ തീരുമാനിച്ചപ്പോൾ അതിനായി തിരഞ്ഞെടുത്ത സ്ഥലം ഹോങ്കോങ് ആണ്. വ്യക്തമായ തെളിവുകളോടെ ആണ് അമേരിക്കൻ ഭരണകൂടത്തിൻ്റെ ദുർമുഖം സ്നോഡൻ തുറന്നുകാട്ടിയത്. 2011 മുതൽ ഇങ്ങോട്ടുള്ള അമേരിക്കൻ ഭരണകൂടങ്ങൾ ഈ വെളിപ്പെടുത്തലുകളിൽ അടിമുടി വിറച്ചു.  റഷ്യയിൽ അഭയം പ്രാപിച്ച ശേഷം ഹോങ്കോങ്ങിൽ നിന്നും മോസ്കോ യിലേക്കുള്ള യാത്രയ്ക്കിടെ സ്നോഡൻ്റെ  പാസ്പോർട്ട് അമേരിക്ക റദ്ദാക്കിയിരുന്നു. റഷ്യയിൽ അഭയം പ്രാപിച്ചതിനുശേഷം ഓണം 27 രാജ്യങ്ങൾക്കാണ് സ്നോഡൻ രാഷ്ട്രീയ അഭയം തേടി മെയിൽ അയച്ചത്. അമേരിക്ക എന്ന രാഷ്ട്രത്തിൻ്റെ അപ്രീതി സമ്പാദിക്കാൻ ഒരു രാജ്യവും ഒരുക്കമായിരുന്നില്ല. ഒടുവിൽ റഷ്യ താൽക്കാലിക അഭയം നൽകി കഴിഞ്ഞ ആറു വർഷമായി മോസ്കോയിലാണ്.

പ്രിസം പദ്ധതി തിരുത്തുക

ഗൂഗിൾ, യാഹു, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ ഇൻറെർനെറ്റ് സർവ്വറുകളിലേക്ക് പിൻവാതിലിലൂടെ യഥേഷ്ടം കടന്നു കയറാനുള്ള രഹസ്യ സംവിധാനത്തെയാണ് പ്രിസം പദ്ധതി എന്നറിയപ്പെടുന്നത്. അമേരിക്കയെയും അമേരിക്കൻ പക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളെയും എതിർക്കുന്ന ഭീകരവാദികൾ സൈബർ ആക്രമണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് അമേരിക്കൻ ദേശീയ രഹസ്യാനേഷണ തലവൻ ജെയിംസ് ആർ ക്ലാപ്പർ അവകാശപ്പെട്ടിരുന്നു.[5]

2007ൽ തയ്യാറാക്കിയ ഈ പദ്ധതി പ്രസിഡന്റ് ബറാക് ഒബാമയുടെ ദിവസേനയുള്ള വിവരശേഖരണത്തിന്റെ ഭാഗമായി മാറിയെന്നും ഗാർഡിയൻ പത്രം റിപ്പേർട്ട് ചെയ്തിരുന്നു.[6]വെബ്സൈറ്റുകളുടെ സെർച്ച് ഹിസ്റ്ററി,​ ഇ-മെയിൽ,​ ലൈവ് ചാറ്റുകൾ എന്നിവ രഹസ്യമായി ശേഖരിക്കാൻ പ്രിസത്തിന് അനുമതിയുണ്ട്. 2007 മുതൽ മൈക്രോസോഫ്റ്റ് പ്രിസത്തിന്റെ നിരീക്ഷണത്തിലാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിലായി എത്തിയത് ആപ്പിളാണ്,​ 2012 ഒക്ടോബറിൽ.

ആറു വർഷം മുൻപ് ആരംഭിച്ച 'പ്രിസം' ഇതിനോടകം 77,​000 ഇന്റലിജൻസ് റിപ്പോർട്ടുകളാണ് ചോർത്തിയതായി കരുതപ്പെടുന്നത്. പൌരസ്വാതന്ത്ര്യത്തിന് മേലെയുള്ള ഭരണകൂടത്തിൻറെ കടന്നുകയറ്റമായി വിശേഷിപ്പിക്കപ്പെട്ട ഈ നടപടി വൻവിവാദമാകുകയും ചെയ്തു. ഈ രഹസ്യം വാഷിംഗ്‌ടൺ പോസ്റ്റ്‌, ദി ഗാർഡിയൻ എന്നീ പത്രങ്ങളിലൂടെ പുറത്ത് വിട്ട അദ്ദേഹം അമേരിക്കയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. [7]

അവലംബം തിരുത്തുക

  1. Ackerman, Spencer (10 June 2013). "Edward Snowden failed in attempt to join US army's elite special forces unit". The Guardian. Retrieved 10 June 2013. The army did confirm Snowden's date of birth: June 21, 1983.
  2. "ചോർത്തൽ രഹസ്യം പരസ്യമാക്കിയ സ്‌നോഡെനെ കാണാതായി". മാതൃഭൂമി. http://www.mathrubhumi.com/story.php?id=367693. Archived from the original on 2013-06-11. Retrieved 2013 ജൂൺ 11. {{cite news}}: Check date values in: |accessdate= and |date= (help); External link in |date= (help)
  3. "രഹസ്യം ചോർത്തൽ : സ്‌നോഡൻ മോസ്‌കോയിലേക്ക് കടക്കുകയും". മാതൃഭൂമി. 2013 ജൂൺ 23. Archived from the original on 2013-06-24. Retrieved 2013 ജൂൺ 23. {{cite news}}: Check date values in: |accessdate= and |date= (help)
  4. http://www.usatoday.com/story/news/nation/2013/08/01/nsa-edward-snowden-russia-temporary-asylum/2607737/
  5. "വിവര മോഷണം; പ്രിസം പദ്ധതിയെ പറ്റി വിശദീകരണവുമായി അമേരിക്ക രംഗത്ത്". www.reporteronlive.com. Retrieved 2013 ജൂൺ 12. {{cite web}}: Check date values in: |accessdate= (help)
  6. Ewen MacAskill, Glenn Greenwald (11 June 2013). "Boundless Informant: the NSA's secret tool to track global surveillance data". guardian. Retrieved 2013 ജൂൺ 12. {{cite news}}: Check date values in: |accessdate= (help)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-13. Retrieved 2013-06-11.
Persondata
NAME Snowden, Edward Joseph
ALTERNATIVE NAMES
SHORT DESCRIPTION System administrator
DATE OF BIRTH June 21, 1983
PLACE OF BIRTH Elizabeth City, North Carolina, United States
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_സ്‌നോഡെൻ&oldid=3626149" എന്ന താളിൽനിന്ന് ശേഖരിച്ചത്