സംസ്ഥാന വനിത കമ്മീഷൻ്റെ മുൻ അധ്യക്ഷയും എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ജി.സി.ഡി.എയുടെ മുൻ ചെയർപേഴ്സണുമായ ഇടതുപക്ഷ പ്രവർത്തകയായിരുന്നു എം.സി.ജോസഫൈൻ (1948-2022) [1][2]

എം.സി.ജോസഫൈൻ
എം.സി. ജോസഫൈൻ (2018)
സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ
ഓഫീസിൽ
2017-2021
വ്യക്തിഗത വിവരങ്ങൾ
ജനനം03/08/1950
വൈപ്പിൻ, എറണാകുളം ജില്ല
മരണംഏപ്രിൽ 10, 2022(2022-04-10) (പ്രായം 73)
കണ്ണൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
As of 10'th April, 2022
ഉറവിടം: മാതൃഭൂമി

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ വൈപ്പിൻ താലൂക്കിലെ മുരിക്കുംപാടം എന്ന കായലോര ഗ്രാമത്തിൽ മാപ്പിളശേരി ചവരോയുടേയും മഗ്ദലനേയുടെയും മകളായി 1948 ഓഗസ്റ്റ് 3ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മഹാരാജാസ് കോളേജിൽ പഠിക്കവെയാണ് രാഷ്ട്രീയപ്രവേശനം.

വിദ്യാർത്ഥി-യുവജന-മഹിള പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈൻ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ, അങ്കമാലി നഗരസഭ കൗൺസിലർ, ജി.സി.ഡി.എയുടെ ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചു.

1978-ൽ മാർക്സിസ്റ്റ് പാർട്ടി അംഗമായ ജോസഫൈൻ 1984 മുതൽ സി.പി.എമ്മിൻ്റെ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായി. 1987 മുതൽ സി.പി.എം സംസ്ഥാന കമ്മറ്റിയിലും 2002 മുതൽ കേന്ദ്രക്കമ്മറ്റിയിലും അംഗമായിരുന്നു.

1987-ൽ അങ്കമാലിയിൽ നിന്നും 2006-ൽ മട്ടാഞ്ചേരിയിൽ നിന്നും 2011-ൽ കൊച്ചിയിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സ്വകാര്യ ജീവിതം

  • ഭർത്താവ് : പള്ളിപ്പാട്ട് പി.എ.മത്തായി
  • ഏക മകൻ : മനു.പി
  • മരുമകൾ : ജ്യോത്സന

മരണം

കണ്ണൂരിൽ നടന്ന സി.പി.എമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 10ന് അന്തരിച്ചു.[3][4][5][6] [7][8][9][10] [11] [12]

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2006 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
1989 ഇടുക്കി ലോകസഭാമണ്ഡലം പാലാ കെ.എം. മാത്യു കോൺഗ്രസ് (ഐ.) യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.

അവലംബം തിരുത്തുക

  1. "mc josephine passess away | എം.സി ജോസഫൈൻ അന്തരിച്ചു | Mangalam" https://www.mangalam.com/news/detail/557836-latest-news-mc-josephine-passess-away.html
  2. "എം.സി.ജോസഫൈൻ നിലപാടിൽ രാജിയില്ലാതെ | MC Josephine | Manorama Online" https://www.manoramaonline.com/news/kerala/2022/04/10/tribute-to-mc-josephine.html
  3. "Domestic violence plaints on the rise: Kerala state women's commission chairperson". The Times of India (in ഇംഗ്ലീഷ്). 26 January 2020.
  4. "Kerala Women's Commission adalat settles 26 complaints". The New Indian Express. 14 November 2019.
  5. Staff Reporter (25 May 2017). "Josephine is women's panel chief". The Hindu.
  6. "Present Commission". Kerala Women's Commission. Archived from the original on 2019-08-28. Retrieved 2021-06-25.
  7. "M C Josephine resigns as women's commission chairperson on CPM direction" (in ഇംഗ്ലീഷ്). Retrieved 2021-06-25.
  8. "Kerala 2006". National Election Watch.
  9. "എം. സി. ജോസഫൈൻ സംസ്താന വനിതാ കമ്മീഷൻ അദ്ധ്യക്ഷ CPIM". Kerala Online News. Archived from the original on 2021-06-25. Retrieved 2021-06-25.
  10. "Need for gender sensitisation in state police, says MC Josephine". The New Indian Express. 7 February 2020.
  11. https://www.mathrubhumi.com/news/kerala/cpm-demands-josephine-s-resignation-1.5778979
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2013-03-24.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-10.
  14. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.സി._ജോസഫൈൻ&oldid=4071977" എന്ന താളിൽനിന്ന് ശേഖരിച്ചത്