എം.കെ. മുനീർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മുസ്ലിം ലീഗ് നേതാക്കന്മാരിലൊരാളും 2011-2016 കേരള നിയമസഭയിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു ഡോ.എം.കെ. മുനീർ(ജനനം:1962 ആഗസ്റ്റ് 26). നിലവിൽ കേരള നിയമസഭയിലേ എംഎൽഎ ആണ്

എം.കെ. മുനീർ
കേരളത്തിലെ പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 2011 – മേയ് 20 2016
മുൻഗാമിപാലോളി മുഹമ്മദ് കുട്ടി, പി.കെ. ശ്രീമതി
പിൻഗാമികെ.ടി. ജലീൽ, കെ.കെ. ശൈലജ
മണ്ഡലംകോഴിക്കോട് സൗത്ത്
കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 26 2001 – മേയ് 12 2006
മുൻഗാമിപി.ജെ. ജോസഫ്
പിൻഗാമിപി.ജെ. ജോസഫ്
മണ്ഡലംമലപ്പുറം
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
പിൻഗാമിഅഹമ്മദ് ദേവർകോവിൽ
മണ്ഡലംകോഴിക്കോട് സൗത്ത്
ഓഫീസിൽ
മേയ് 14 1996 – മേയ് 12 2006
മുൻഗാമിഎ. യൂനസ് കുഞ്ഞ്
പിൻഗാമിഎം. ഉമ്മർ
മണ്ഡലംമലപ്പുറം
ഓഫീസിൽ
ജൂൺ 21 1991 – മേയ് 14 1996
മുൻഗാമിസി.പി. കുഞ്ഞ്
പിൻഗാമിഎളമരം കരീം
മണ്ഡലംകോഴിക്കോട് -2
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-08-26) 26 ഓഗസ്റ്റ് 1962  (61 വയസ്സ്)
കോഴിക്കോട്
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിനഫീസ മുനീർ
കുട്ടികൾഒരു മകൾ, രണ്ട് മകൻ
മാതാപിതാക്കൾ
വസതികോഴിക്കോട്
As of ജൂലൈ 5, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ തിരുത്തുക

മുൻ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ്‌ കോയയുടെ മകനായ ഇദ്ദേഹം ഇപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്‌. മുസ്ലിംലീഗിലെ പുരോഗമനവാദിയായ ഇദ്ദേഹം ഇന്ത്യാവിഷൻ ചാനലിന്റെ തുടക്കം മുതൽ ചെയർമാൻ ആണ്. കോഴിക്കോട്‌ ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റെജീനയുടെ മൊഴി ഇന്ത്യാവിഷനിലൂടെ ആദ്യമായി പുറത്തു വന്നതോടെ ഒരുപാട്‌ വിമർശനങ്ങളും പ്രതിഷേധങ്ങളും ഇദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്.

എം.ബി.ബി.എസ് .ബിരുദധാരിയായ മുനീർ കലാസാംസ്കാരിക മേഖലകളിലും അഭിരുചിയുള്ള ആളാണ്‌. ചില സിനിമകൾക്കും ഏതാനും ആൽബങ്ങൾക്കും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഒലിവ് പുസ്തക പ്രസാധാലയം മുനീറിന്റെ മുൻകൈയാൽ തുടക്കമിട്ട സ്ഥാപനമാണ്‌. പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. രണ്ട് ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്.

രാഷ്ട്രീയ രംഗത്ത് തിരുത്തുക

  • 1987 ൽ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1991 ൽ കോഴിക്കോട്ടു നിന്നും 1996 ലും 2001 ലും മലപ്പുറത്ത് നിന്നും കേരള നിയമസഭാംഗമായി വിജയിച്ചു.
  • 2001 മുതൽ 2006 വരെ കേരളത്തിലെ പൊതുമരാമത്തു വകുപ്പ് മന്ത്രിയായിരുന്നു.
  • 2011 മുതൽ 2016 വരെ പഞ്ചയാത്ത് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആയിരിന്നു
  • 2017 ൽ പികെ കുഞ്ഞാലികുട്ടി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവും ആയി തിരഞ്ഞെടുക്കപ്പെട്ടു

കൃതികൾ തിരുത്തുക

  • ഫാഷിസവും സംഘ്പരിവാറും
  • സ്കെച്ചസ്

അവലംബം തിരുത്തുക

  • ഫാഷിസവും സംഘ്പരിവാറും-അഞ്ചാം പതിപ്പ് 2007 (ഒലിവ് പബ്ലിക്കേഷൻസ് ലിമിറ്റഡ്,കോഴിക്കോട്)
"https://ml.wikipedia.org/w/index.php?title=എം.കെ._മുനീർ&oldid=3810017" എന്ന താളിൽനിന്ന് ശേഖരിച്ചത്