എം.എം. കീരവാണി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തെലുങ്ക്, തമിഴ് സിനിമാരംഗത്ത് പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് ജനനം. കെ ചക്രവർത്തിയാണ് സംഗീതത്തിലെ ആദ്യ ഗുരു. 1990ൽ കൽക്കിയെന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നു. എന്നാൽ ആ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടിയില്ല. അതേ വർഷം തന്നെ പുറത്തിറങ്ങിയ മനസു മമത എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വർഷം രാം ഗോപാൽ വർമ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ചലച്ചിത്രരംഗത്ത് കീരവാണി സജീവമായി. വിവിധ ഭാഷകളിലായി ഏകദേശം 200 ഓളം ചിത്രങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്‌. 1997ൽ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർ‍ഡും കീരവാണിയെ തേടിവന്നു. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാടു സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർ‍ഡും കീരവാണിക്കു ലഭിച്ചു. മലയാളവും നെഞ്ചോടു ചേർത്തു. മലയാള സിനിമയിൽ നീലഗിരി (ചലച്ചിത്രം), ദേവരാഗം,സൂര്യമാനസം,എന്നീ സിനിമകൾക്ക് സംഗീതമൊരുക്കിയത് എം എം കീരവാണിയാണ്, [1] സ്വർണ്ണച്ചാമരം, സ്നേഹ സാമ്രാജ്യം, എന്നീ സിനിമകൾക്ക് സംഗീതമൊരുക്കിയെങ്കിലും പുറത്തിറങ്ങിയില്ല.

എം.എം. കീരവാണി

നാട്ടു നാട്ടു തിരുത്തുക

2023 ൽ കീരവാണി സംഗീത സംവിധാനം നിർവഹിച്ച ആർആർആർ എന്ന തെലുഗു ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനൽ സോംഗിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

  • ഒറിജിനൽ സോംഗിനുള്ള ഓസ്കാർ പുരസ്കാരം
  • ഗോൾഡൻ ഗ്ലോബ് പുരസ്കാരം

അവലംബം തിരുത്തുക

  1. https://www.manoramaonline.com/music/music-news/HAPPY-BIRTHDAY-KEERAVANI.amp.html
"https://ml.wikipedia.org/w/index.php?title=എം.എം._കീരവാണി&oldid=3960340" എന്ന താളിൽനിന്ന് ശേഖരിച്ചത്