ചാമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. ചാമ്പ (വിവക്ഷകൾ)

സിസിജിയം സമരംഗെസെ (ഇംഗ്ലീഷ്:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് ഉള്ളിച്ചാമ്പ. ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്. ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ ഇതിനെ ലിയാൻ‌വു (lianwu) എന്നും പറയും. (simplified Chinese: 莲雾; traditional Chinese: 蓮霧; pinyin: lián wù; POJ: lián-bū or lembu).[1]

Syzygium samarangense
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Rosids
Order:
Myrtales
Family:
Myrtaceae
Genus:
Species:
S. samarangense
Binomial name
Syzygium samarangense
(Blume) Merrill & Perry

പ്രത്യേകതകൾ തിരുത്തുക

ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്.[1] ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.

ഉപയോഗങ്ങൾ തിരുത്തുക

ഈ ഫലം വിയറ്റ്നാം, തായ്‌വാൻ, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയിലും മറ്റും അച്ചാർ, സാലഡ് എന്നിവയിൽ ഉപയോഗിക്കുന്നു.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Fruits of warm climates". Java Apple. Miami, FL: 381–382. 1987.



"https://ml.wikipedia.org/w/index.php?title=ഉള്ളിച്ചാമ്പ&oldid=3770635" എന്ന താളിൽനിന്ന് ശേഖരിച്ചത്