നഗര വികസനത്തിന്റെ ഭാഗമായി ഒരു വലിയ നഗരത്തിന്റെ സമീപത്തായി നിർമ്മിക്കപ്പെട്ട ചെറുതോ ഇടത്തരം വലിപ്പത്തിലുള്ളതോ ആയ പട്ടണങ്ങളെക്കുറിക്കുവാനാണ്‌ ഉപഗ്രഹനഗരം എന്ന പദം ഉപയോഗിക്കുന്നത്. ഭാഗികമായെങ്കിലും ഇത്തരം നഗരങ്ങൾ അതിന്‌ സമീപമുള്ള വലിയ നഗരത്തിൽ നിന്ന് ആശ്രയമുക്തമായിരിക്കണം.

Bekasi (pictured above; 2.9 million) is the satellite city of Jakarta (10 million). Many of the former's residents work and commute to the latter.[1]

ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിക്കു ചുറ്റുമുള്ള ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, ഹരിയാണയിലെ ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ നഗരങ്ങളെ ദില്ലിയുടെ ഉപഗ്രഹനഗരങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്. ദില്ലിയോടൊപ്പം ഈ ഉപഗ്രഹനഗരങ്ങളേയും ചേർത്ത് ദേശീയ തലസ്ഥാനമേഖല എന്ന് അറിയപ്പെടുന്നു.

  1. https://megapolitan.kompas.com/read/2013/11/01/0834060/Kota.Satelit.Sumbang.Kemacetan.Jakarta.Setiap.Hari?page=all
"https://ml.wikipedia.org/w/index.php?title=ഉപഗ്രഹനഗരം&oldid=3345416" എന്ന താളിൽനിന്ന് ശേഖരിച്ചത്