ഉനലാസ്ക അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ അല്യൂഷിയൻ (Aleutian) ദ്വീപുകളിലുള്ള ഏററവും വലിയ പട്ടണമാണ്. അലാസ്കയിലെ അസംഘടിതമായ പശ്ചിമ അല്യൂഷിയൻ സെൻസസ് ഏരിയയിൽ ഈ പട്ടണം ഉൾപ്പെടുന്നു. ഉനലാസ്ക പട്ടണം അലാസ്ക വൻകരയിൽ നിന്നും അകലെയായി ഉനലാസ്ക ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായി അമാക്നാക് (Amaknak) എന്ന മറ്റൊരു ദ്വീപുമുണ്ട്. 2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 4,376 ആയിരുന്നു. ഇത് പടിഞ്ഞാറൻ അല്യൂഷിയൻ സെൻസസ് മേഖലയിലെ മൊത്തം ജനസംഖ്യയുടെ 79 ശതമാനം വരും. ബെഥേൽ പട്ടണം കഴിഞ്ഞാൽ അസംഘടിത ബറോകളിലെ രണ്ടാമത്തെ വലിയ പട്ടണമാണ് ഉനലാസ്ക. പട്ടണത്തിന് തെക്കുവശം പസഫിക് മഹാ സമുദ്രവും വടക്കുവശം ബെറിങ് കടലും അതിരിടുന്നു. ഉനലാസ്കയിൽ ഉൾപ്പെടുന്ന ഡച്ച് തുറമുഖം കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി പ്രമുഖ വാണിജ്യ മത്സ്യബന്ധന കേന്ദ്രമെന്ന പദവി കൈക്കൊള്ളുന്നു.

ഉനലാസ്ക, അലാസ്ക
Hilltop view of Unalaska in January 2006
Hilltop view of Unalaska in January 2006
CountryUnited States
StateAlaska
Census AreaAleutians West
IncorporatedMarch 3, 1942[1]
ഭരണസമ്പ്രദായം
 • MayorShirley Marquardt[2]
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ212.3 ച മൈ (549.9 ച.കി.മീ.)
 • ഭൂമി111.0 ച മൈ (287.5 ച.കി.മീ.)
 • ജലം101.3 ച മൈ (262.4 ച.കി.മീ.)
ഉയരം
13 അടി (4 മീ)
ജനസംഖ്യ
 (2010)
 • ആകെ4,376
 • ജനസാന്ദ്രത21/ച മൈ (8.0/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99685
Area code907
FIPS code02-80770
GNIS feature ID1419424
United States, Alaska, Unalaska Island. Vessels used in fishing the king crab are berthed at the wharf.

ചരിത്രം തിരുത്തുക

ഏകദേശം 9000 വർഷങ്ങൾക്കു മുമ്പു തന്നെ ആദിമനിവാസികളായ ഉനൻഗൻ വർഗ്ഗക്കാർ (അല്യൂട്ട് - Aleut എന്നും അറിയപ്പെടുന്നു) ഇവിടെ അധിവസിച്ചു വന്നിരുന്നു. റഷ്യൻ-അമേരിക്കൻ ഫർ വ്യാപാര കേന്ദ്രത്തിന്റെ മുഖ്യകാര്യാലയവും 1820 കളിലെ ആദായകരമായ നീർനായ് രോമചർമ്മ വിപണന കേന്ദ്രത്തിന്റെ മൂലക്കല്ലുമായിരുന്നു ഉനലാസ്ക പട്ടണം. പട്ടണത്തിന് ചരിത്രപരമായി പ്രാധാന്യമുള്ള ഒരു റഷ്യൻ ഓർത്തഡോക്സ് പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. 18-ആം നൂറ്റാണ്ടു മുതൽ അല്യൂഷിയനിലെ ആഴമേറിയ ഒരേയൊരു സ്വാഭാവിക തുറമുഖമാണിത്. റഷ്യൻ ഫർ വ്യവസായികളാണ് പുറത്തുനിന്നു കപ്പലോട്ടം നടത്തിയെത്തിയ ആദ്യ യൂറോപ്യൻമാർ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബറിങ് കടലിലുള്ള കിങ് ക്രാബ് ഫിഷറി വികാസം പ്രാപിക്കുകയും ആദ്യത്തെ ക്രാബ് പ്രൊസസിങ് പ്ലാന്റു് 1960 കളിൽ പ്രവർത്തനമാരംഭിക്കുയും ചെയ്തു. അക്കാലത്ത് 400 പേർ മാത്രമുണ്ടായിരുന്ന ഈ ഗ്രാമം പടിപടിയായി 4,000 പേരെ ഉൾക്കൊള്ളുന്ന തിരക്കുള്ള ഒരു പട്ടണമായി വളരെ വേഗം വളരുകയും ചെയ്തു. 1980 കളില‍്‍ വമ്പൻ ഫിഷ് പ്രൊസസിംങ് പ്ലാന്റുകൾ നിലവിൽ വന്നു. ഇന്ന് ഇതു രാജ്യത്തെ തന്നെ ഏറ്റവും വലിയ മത്സ്യബന്ധനകേന്ദ്രമാണ്. കടൽ ഞണ്ടുകളെ കയറ്റയയ്ക്കുന്നതിൽ ഡച്ച് തുറമുഖം ഒരു പ്രഥമസ്ഥാനം അലങ്കരിക്കുന്നു.

 
റഷ്യൻ ഓർത്തൊഡോക്സ് പള്ളി (ഉനലാസ്ക)

ഭൂമിശാസ്ത്രം തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 212.3 ചതുരശ്ര മൈൽ (549.9 ചതുരശ്ര കിലോമീറ്റർ). ആണ്. ഇതിൽ 111.0 ചതുരശ്ര മൈൽ (287.5 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 101.3 ചതുരശ്ര മൈൽ (262.4 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് 47.71 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. 5,691 അടി (1,735 മീറ്റർ) ഉയരമുള്ള മകുഷിൻ അഗ്നിപർവ്വതം ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും ഉനലാസ്ക പട്ടണത്തിൽ നിന്നും ദ്യശ്യമല്ല, എങ്കിലും അഗ്നിപർവ്വതമുഖത്തുനിന്നു ബഹിർഗമിക്കുന്ന നീരാവി അപൂർവ്വമായി തെളിഞ്ഞ ദിവസത്തിൽ ദൃശ്യമാകുന്നതാണ്. ഈ പ്രദേശത്തെ താരമ്യേന ഉയരം കുറഞ്ഞ മലകളായ പിരമിഡ് കൊടുമുടി അല്ലെങ്കിൽ മൗണ്ട് ന്യൂഹോൾ പോലുള്ളവയിൽ കയറിയാൽ മഞ്ഞുകൊണ്ടുള്ള മൂടിയാൽ നിലനിൽക്കുന്ന അഗ്നിപർവ്വതമുഖത്തിന്റെ നല്ലൊരു കാഴ്ച ലഭിക്കുന്നതാണ്.

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 154.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AutoO9-1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഉനലാസ്ക,_അലാസ്ക&oldid=3677554" എന്ന താളിൽനിന്ന് ശേഖരിച്ചത്