ഉദയ വിക്രമസിംഗെ

ശ്രീലങ്കൻ ക്രിക്കറ്റ് അമ്പയർ

ഒരു ശ്രീലങ്കൻ ക്രിക്കറ്റ് അമ്പയറായിരുന്നു ഉദയ വിക്രമസിംഗെ എന്ന വിക്രമ അരാച്ചിഗെ ഉദയ വിക്രമസിംഗെ (12 ഓഗസ്റ്റ് 1939 - 12 ഏപ്രിൽ 2010). ശ്രീലങ്കയിലെ മാതുഗാമയിലാണ് വിക്രമസിംഗെ ജനിച്ചത്. സെന്റ് പീറ്റേഴ്സ് കോളേജിലും ധർമ്മപാല കോളേജിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം ശ്രീലങ്കയിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ഇമിഗ്രേഷൻ ഓഫീസറായി ജോലി നോക്കി.

ഉദയ വിക്രമസിംഗെ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വിക്രമ അരാച്ചിഗെ ഉദയ വിക്രമസിംഗെ
ജനനം(1939-08-12)12 ഓഗസ്റ്റ് 1939
മാതുഗാമ, ശ്രീലങ്ക
മരണം12 ഏപ്രിൽ 2010(2010-04-12) (പ്രായം 70)
റോൾഅമ്പയർ, റഫറി
Umpiring information
Tests umpired3 (1987–1997)
ODIs umpired13 (1991–1998)
കരിയർ സ്ഥിതിവിവരങ്ങൾ
ഉറവിടം: ക്രിക്കിൻഫോ, 17 ഓഗസ്റ്റ് 2010

1969-ൽ ശ്രീലങ്കൻ ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ക്രിക്കറ്റ് അമ്പയറിംഗ് ജീവിതം ആരംഭിച്ചു. 1987 മുതൽ 1998 വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അമ്പയറായി സേവനമനുഷ്ഠിച്ചു. 1988-ൽ ഇംഗ്ലണ്ടിലെ അസോസിയേഷൻ ഓഫ് ക്രിക്കറ്റ് അമ്പയർമാരുടെയും സ്കോറർമാരുടെയും ഔദ്യോഗിക ഇൻസ്ട്രക്ടറായി യോഗ്യത നേടി, ഈ നേട്ടം കൈവരിയ്ക്കുന്ന ആദ്യ വിദേശ അമ്പയറായിരുന്നു ഉദയ. ഇംഗ്ലീഷ് അമ്പയറായ ഡേവിഡ് ഷെപ്പേർഡിനൊപ്പമാണ് അദ്ദേഹം മൂന്ന് ടെസ്റ്റ് മത്സരങ്ങളും പത്ത് ഏകദിന മത്സരങ്ങളും നിയന്ത്രിച്ചത്. ശ്രീലങ്കയിൽ നിന്നുള്ള അക്കാലത്തെ വളരെ പ്രശ്സ്തനായ ഒരു അമ്പയറായിരുന്നെങ്കിലും, ശ്രീലങ്കയിൽ അധികം ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൻ കൂടുതൽ മത്സരങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല[1].

അമ്പയറിംഗ് തിരുത്തുക

മൂന്ന് ടെസ്റ്റുകളിൽ മാതമാണ് ഉദയയ്ക്ക് അമ്പയറായി മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ചത്, ശ്രീലങ്കയിൽ കളിച്ച ഈ മത്സരങ്ങളെല്ലാം തന്നെ സമനിലയിലാണ് കലാശിച്ചത്. 1987 ഏപ്രിലിൽ കൊളംബോ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിച്ചു[2]; 1992 ഓഗസ്റ്റിൽ കൊളംബോയിലെ ഖെട്ടാരാമ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരവും അമ്പയർ ചെയ്തു[3]; 1997 ഏപ്രിലിൽ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് ഉദയയുടെ ടെസ്റ്റ് അമ്പയറിങ്ങിലെ അവസാന മത്സരം. 1991 ഒക്ടൊബർ 18ന് ഷാർജയിൽ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമാണ് അദ്ദേഹം നിയന്ത്രിച്ച ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മത്സരം. 1998 ജനുവരി 24 ന് കൊളംബോ പ്രേമദാസാ സ്റ്റേഡിയത്തിൽ ശ്രീലങ്കയും സിംബാബ്‌വേയും തമ്മിൽ നടന്ന മത്സരമാണ് അദ്ദേഹം നിയന്ത്രിച്ച അവസാന അന്താരാഷ്ട്ര ഏകദിന മത്സരം.

1991നും 1998നും ഇടയിൽ 13 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിലും അദ്ദേഹം കളി നിയന്ത്രിച്ചു ചെയ്തു. വിൽസ് ട്രോഫിയുടെ ഭാഗമായി 1991 ഒക്ടോബറിൽ ഷാർജയിൽ നടന്ന അഞ്ച് ഏകദിന മത്സരങ്ങൾക്ക് പുറമെ, ശ്രീലങ്കയിൽ കളിച്ച എട്ട് മത്സരങ്ങളും അദ്ദേഹം അമ്പയർ ചെയ്തു. 1991 ഒക്ടോബർ 25ന് ഷാർജയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിൽസ് ട്രോഫി ഫൈനലിൽ അദ്ദേഹം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കെതിരായി (രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ) തുടർച്ചയായി മൂന്നു എൽബിഡബ്ല്യൂ അപ്പീലുകൾ അനുവദിച്ചു കൊടുത്തു, ആത്യന്തികമായി പാകിസ്താൻ ബൗളർ അക്വിബ് ജാവേദ് ഏകദിന ക്രിക്കറ്റിലെ ഏഴാം ഹാട്രിക്കിനും, 7–37 എന്ന ഒരിന്നിംഗ്സിലെ മികച്ച ബൗളിംഗ് പ്രകടനമെന്ന ലോക റെക്കോർഡിന് ഉടമയുമായി, ഈ റെക്കോർഡ് ഒൻപത് വർഷത്തിനുശേഷമാണ് തിരുത്തപ്പെട്ടത് [4][5][6].

2010 ഏപ്രിൽ 12ന് പെട്ടെന്നുള്ള അസുഖത്തേ തുടർന്ന് കൊളംബോയിൽ വച്ച് എഴുപതാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. വിക്രമസിംഗയുടെ ദീർഘകാല സഹപ്രവർത്തകനും മറ്റൊരു മുൻനിര ശ്രീലങ്കൻ അമ്പയറുമായ കെ.ടി. ഫ്രാൻസിസ് വിക്രമസിംഗയെ പറ്റി പറഞ്ഞത്, വിക്കി ഒരു ടോപ് ക്ലാസ് അമ്പയറും ആദ്യ വർഷങ്ങളിൽ ഒരു ടെസ്റ്റ് രാജ്യമെന്ന നിലയിൽ ശ്രീലങ്കയുടെ ഒരു മുൻനിര അമ്പയറുമായിരുന്നു. അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യും.

അവലംബം തിരുത്തുക

  1. "Umpire Udaya Wickremasinghe passes away" (in English). Retrieved 2020-11-09.{{cite web}}: CS1 maint: unrecognized language (link)
  2. "New Zealand in Sri Lanka Test Series - 1st Test Test no. 1074". Cricinfo. ESPN. Retrieved 17 August 2010.
  3. "Australia in Sri Lanka Test Series - 2nd Test Test no. 1195". Cricinfo. ESPN. Retrieved 17 August 2010.
  4. "Udaya Wickramasinghe". Cricinfo. ESPN. Retrieved 17 August 2010.
  5. "ODI no. 685 Wills Trophy - final". Cricinfo. ESPN. Retrieved 17 August 2010.
  6. "Records / One-Day Internationals / Bowling records / Best figures in an innings". Cricinfo. ESPN. Retrieved 17 August 2010.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉദയ_വിക്രമസിംഗെ&oldid=3469439" എന്ന താളിൽനിന്ന് ശേഖരിച്ചത്