ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ ഉത്രം . ഹിന്ദു ജ്യോതിഷത്തിൽ ഉത്തരഫാൽഗുനി എന്നറിയപ്പെടുന്ന ജ്യോതിഷ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ആദ്യകാൽഭാഗം ചിങ്ങരാശിയിലും അവസാനമുക്കാൽഭാഗം കന്നിരാശിയിലും ആണ്. കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരായ അയ്യപ്പൻ അവതരിച്ചത് ഉത്രം നക്ഷത്രത്തിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=ഉത്രം_(നക്ഷത്രം)&oldid=3437139" എന്ന താളിൽനിന്ന് ശേഖരിച്ചത്