ഈവ എക്ക്ബ്ലാഡ്

സ്വീഡിഷ് ശാസ്ത്രജ്ഞ

ഈവ എക്ക്ലാഡ് (നീ ഈവ ഡീ ലാ ഗാർഡിയേ; 1724 ജൂലൈ 10 - 1786 മെയ് 15) സലോണിസ്റ്റും, കൗണ്ടെസ്സും, കൃഷിവിദ്യാവിദഗ്ദ്ധയും ശാസ്ത്രജ്ഞയുമായിരുന്നു. 1746-ൽ ഉരുളക്കിഴങ്ങിൽ നിന്ന് ആൽക്കഹോളും ധാന്യപ്പൊടിയും നിർമ്മിച്ചതിന് ലോകമെമ്പാടും ശ്രദ്ധേയയായി. കൂടാതെ, എണ്ണത്തിൽ കുറവുമാത്രമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ തോതിൽ ഉയർച്ച ഉണ്ടാക്കുകയും സ്വീഡന്റെ പട്ടിണി നിർമ്മാർജ്ജനത്തിൽ വലിയ വങ്ക് വഹിക്കുകയും ചെയ്തു.

Eva Ekeblad
Eva Ekeblad
ജനനം10 July 1724
Stockholm, Sweden
മരണം15 മേയ് 1786(1786-05-15) (പ്രായം 61)
പൗരത്വംSwedish
അറിയപ്പെടുന്നത്Making flour and alcohol from potatoes (1746)
പുരസ്കാരങ്ങൾMembership in the Royal Swedish Academy of Sciences (1748)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAgronomy
സ്വാധീനിച്ചത്Reduced hunger by making potatoes a basic food
കുറിപ്പുകൾ
First woman in the Royal Swedish Academy of Sciences: full member 1748–51, honorary member 1751–86

എക്ബാൾഡാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിലെ ആദ്യത്തെ വനിതാ അംഗം (1748)[1][2][3]

ജീവിതം തിരുത്തുക

സ്വകാര്യ ജീവിതം തിരുത്തുക

രാജ്യതന്ത്രജ്ഞയായിരുന്ന മാഗ്നസ് ജൂലിയസ് ഡി ലാ ഗാർഡിയെയുടേയും അന്നത്തെ വലിയ രാഷ്ട്രീയക്കാരനായിരുന്ന ഹെഡ്വിഗ് കാത്തറീന ലിജിയുടേയും മകളായി ഈവ ഡി ലാ ഗാർഡിയെ ജനിച്ചു.

1740 -ൽ തന്റെ 16-ാം വയസ്സിൽ റിക്സ്രാർഡ് രാജകുടുംബത്തിലെ ക്ലേസ് ക്ലെസ്സോൺ എക്ബ്ലാഡിനെ വിവാഹം കഴിച്ചു. കൂടാതെ ഏഴ് മക്കൾക്ക് അമ്മയാകുയും ചെയ്തു; ഒരു മകനും ആറ് പെൺമക്കളും [1][4]. ക്ലേസ് ജൂലിയസ് എക്ബാൾഡ്, ഹെഡാ പൈപ്പർ അവരിൽ രണ്ടുപേരാണ്. അവരുടെ ഭാര്യമാർ സ്വീഡിഷ് രാജകുടുംബത്തിലെ അംഗങ്ങളായിരുന്നു.

ഈവയുടെ വിവാഹത്തിന് ശേഷം അവരുടെ പേരിൽ അച്ഛൻ ജൂലിയസ് ഡി ലാ ഗാർഡിയെ, മരൈഡൽ കാസിൽ, ലിന്ഡ്ഹോൾമാൻ കാസിൽ, വാസ്റ്റർഗോട്ട്ലാന്റ് എന്നിവ തീറെഴുതികൊടുത്തു. കൂടാതെ അവരുടെ ഭർത്താവിലേക്ക് സ്റ്റോക്ക്ഹോമിന്റെ തലസ്ഥാന പരിധിയിൽ വരുന്ന സ്റ്റോള മാനറും എഴുതികൊടുത്തു.

ബിസിനസ്സിൽ ഭർത്താവിന്റെ തുടർച്ചയായുള്ള ഇല്ലായ്മ, എല്ലാ എസ്റ്റേറ്റുകളും ഈവയുടെ ചുമതലയായി മാറാൻ കാരണമായി. അവരെ ആജ്ഞാപകരമായ എന്നാൽ പെട്ടെന്ന് ക്ഷോപിക്കുന്ന ഒരാളായിട്ടാണ് കണക്കാക്കുന്നത്. നിയമത്തിന്റെ സങ്കീർണതകളിൽ കുരുങ്ങുന്ന കർഷകരെയൊക്കെ അവർ സഹായിച്ചിരുന്നു, തിരിച്ച് അവർ ബഹുമാനം മാത്രം പ്രതീക്ഷിച്ചു.[5] പക്ഷെ തെറ്റുകൾ ചെയ്യുന്നവരെ ശക്ഷിക്കാനും അവർ ഒരു മടിയും കാണിച്ചിരുന്നില്ല.[1] അവർ ലോക്കൽ അരിസ്റ്റോക്രേസി യിലേയും പ്രധാനപ്പെട്ട ഒരാളായിരുന്നു.

സ്റ്റോക്ക്ഹോമിലെ എക്ക്ബാൾഡ് വസതിയിൽ അവർ ഒരു സാസ്കാരിക സലൂൺ നിർമ്മിച്ചിരുന്നു, അവരെ സ്പാനിഷ് അമ്പാസഡർ ഡി മാർക്ക്വിസ് ഡി പോണ്ടഫോർട്ടിന്റെ ഭാര്യ വർണ്ണിച്ചത് ഇങ്ങനെയാണ്. അടച്ചിടാൻ കഴിയാത്ത സ്ത്രീ എന്നിങ്ങനെയാണ്.[1] ജോഹാൻ ഹെൽമ്മിക്ക് റോമന്റെ വലിയ സംഗീതകച്ചേരി ആദ്യമായി നടന്നത് എക്ക്ബാൾഡ് ഹൗസിലായിരുന്നു. ലൂയിസ് ഉൽറിക്ക രാജ്ഞിയുടെ ചങ്ങാതി കൂടിയാണ് ഇവർ.[5]

  1. 1.0 1.1 1.2 1.3 Riksarkivet Band 12 (1949), p.637
  2. "Eva Ekeblad". www.bgf.nu. Archived from the original on 2016-03-14. Retrieved 2017-07-10.
  3. Anteckningar om svenska qvinnor, P. G. Berg. 1864 , pp.130-131
  4. "Ekeblad - Historiska personer - Historiesajten". www.historiesajten.se. Retrieved 10 July 2017.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; auto എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഈവ_എക്ക്ബ്ലാഡ്&oldid=3625406" എന്ന താളിൽനിന്ന് ശേഖരിച്ചത്