രസതന്ത്രത്തിൽ ഒരു മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും ആ മൂലകത്തിന്റെ ഒരാറ്റത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളെ കുത്തുകളുപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയാണ് ഇലക്ട്രോൺ ഡോട്ട് ഡയഗ്രം. ഈ വിദ്യ, ലൂയിസ് മാതൃക, ലൂയിസ് ഡോട്ട് മാതൃക, ഇലക്ട്രോൺ ഡോട്ട് മാതൃക, ലൂയിസ് ഇലക്ട്രോൺ ഡോട്ട് മാതൃക എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ ഒരു മൂലകത്തിന്റെ ചിഹ്നത്തിനു ചുറ്റും കുത്തുകളുപയോഗിച്ചുള്ള ഇലക്ട്രോൺ ഡോട്ട് ഡയഗ്രം, ഒരു ആറ്റത്തിന്റെ സംയോജക ഇലക്ട്രോണുകളുടെ പ്രതിനിധാനമാണ്. കുത്തുകളുടെ എണ്ണം ആറ്റം പങ്കു വെക്കുകയോ കൈമാറുകയോ ചെയ്ത ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമാണ്. ഈ ഡോട്ടുകൾ വലത്തോട്ടും ഇടത്തോട്ടും ചിഹ്നത്തിന് മുകളിലും താഴെയുമായി ക്രമീകരിച്ചിരിക്കുന്നു, ഒരു വശത്ത് രണ്ട് ഡോട്ടുകളിൽ കൂടരുത്. (ഏത് ക്രമത്തിലാണ് സ്ഥാനങ്ങൾ ഉപയോഗിക്കുന്നത് എന്നത് പ്രശ്നമല്ല.)[1][2]

Electron dot diagram of മീഥെയ്ൻ

1916 ൽ ഗിൽബർട്ട് എൻ.ലൂയിസ് ആണ് ആദ്യമായി ഈ വിദ്യ "ആറ്റവും തന്മാത്രയും" എന്ന ലേഖനത്തിൽ ആശയം അവതരിപ്പിച്ചത്. അതിനാൽ 'ഇലക്ട്രോൺ ഡോട്ട് ഡയഗ്രത്തിന്റെ സ്രഷ്ടാവ്' എന്ന് ഗിൽബർട്ട് എൻ.ലൂയിസ് അറിയപ്പെടുന്നു.[3][4]

ഉപയോഗങ്ങൾ തിരുത്തുക

ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ഇന്ന് രസതന്ത്രത്തിന്റെ വിവിധ മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

  • അയോണിക ബന്ധനങ്ങൾ, സഹസംയോജക ബന്ധനങ്ങൾ എന്നിവ ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു.[5]
  • ഒരു ആറ്റത്തിലെ സംയോജക ഇലക്ട്രോണുകളുടെ എണ്ണം കാണിക്കാൻ ഈ ഡയഗ്രം ഒരു ഹ്രസ്വചിഹ്ന സൂചകമായി ഉപയോഗിക്കുന്നു. ഒരു തന്മാത്രയിലെ വ്യത്യസ്ത ആറ്റങ്ങൾ തമ്മിലുള്ള ബന്ധം കാണിക്കാൻ കൂടുതൽ സങ്കീർണ്ണമായ പതിപ്പുകൾ ഉപയോഗിക്കാം.[3]
  • രാസബന്ധനങ്ങളുടെ വിവിധ തരങ്ങളെ സൂചിപ്പിക്കാൻ ഈ രീതിയാണ് ഉപയോഗിച്ചു വരുന്നത്.
  • SO2,NH4Br,HCN,CO2 തുടങ്ങി ഒട്ടേറെ സംയുക്തങ്ങളെ ഈ രീതി ഉപയോഗിച്ച് സൂചിപ്പിക്കാം.[6]

വരയ്ക്കൽ തിരുത്തുക

വളരെയെളുപ്പത്തിൽ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം വരയ്ക്കാൻ സാധിക്കും. ഇതിനായി വിവിധ രീതികൾ പ്രചാരത്തിലുണ്ട്.

മൂലകങ്ങൾ തിരുത്തുക

  • ആദ്യമായി ഇലക്ട്രോൺ ഡോട്ട് ഡയഗ്രം വരയ്ക്കേണ്ട മൂലകത്തിന്റെ പ്രതീകം കുറച്ചു വലുതായി വരയ്ക്കുക.(ഇത് ആറ്റത്തിന്റെ ന്യൂക്ലിയസിനെ പ്രതിനിധീകരിക്കുന്നു.)[7]
  • ശേഷം മൂലകത്തിന്റെ ഒരു ആറ്റത്തിലെ ബാഹ്യതമഷെല്ലിൽ എത്ര ഇലക്ട്രോണുകളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുക.
  • ഇലക്ട്രോണുകളുടെ എണ്ണത്തിന്റെ അത്രതന്നെ കുത്തുകൾ മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും രേഖപ്പെടുത്തുക (ഇത് ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളെ സൂചിപ്പിക്കുന്നു).

സംയുക്തങ്ങൾ തിരുത്തുക

അയോണിക ബന്ധനം, സഹസംയോജക ബന്ധനം എന്നിവയിലൂടെ രൂപപ്പെട്ട സംയുക്തങ്ങൾ സ്ഥിരത കൈവരിക്കാനായി നടത്തിയ രാസപ്രവർത്തനത്തെ വിശദീകരിക്കാനും ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ഉപയോഗിക്കുന്നു.

  • രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന മൂലകങ്ങളുടെ ഡയഗ്രം അഭികാരകങ്ങളുടെ ഭാഗത്ത് ആദ്യം വരയ്ക്കുക.

അവലംബങ്ങൾ തിരുത്തുക

  1. "Lewis Electron Dot Diagrams". Luman Learning.
  2. "Lewis Structures". Chemistry LibreTexts.
  3. 3.0 3.1 "How to Draw Electron Dot Diagrams". SciencIng.
  4. "Lewis Structure Definition and Example". ThoughtCo.
  5. "Lewis Electron Dot Diagrams". BC CAMPUS.
  6. "What are some examples of Lewis structures?". Socratic.
  7. "Lewis Structures or Electron Dot Structures". ThoughtCo.